Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എവിടെ വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിൽ അവസരങ്ങൾ? ജനങ്ങൾക്ക് നൽകുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെ? റാഫേൽ വിമാന ഇടപാടിൽ മോദിയുടെ സുഹൃത്തിന് 45000 കോടിയുടെ നേട്ടം; മോദി മുഖത്തു നോക്കി സംസാരിക്കാത്തത് കള്ളത്തരം കാരണം; അമിത്ഷായുടെ മകന് അനധികൃതമായി വരുമാനം 16,000 ഇരട്ടി വർധിപ്പിച്ചപ്പോൾ, ഇന്ത്യയുടെ കാവൽക്കാരന് മിണ്ടാട്ടമ്മില്ല: അവിശ്വാസ പ്രമേയ ചർച്ചയിൽ സർക്കാറിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

എവിടെ വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിൽ അവസരങ്ങൾ? ജനങ്ങൾക്ക് നൽകുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെ? റാഫേൽ വിമാന ഇടപാടിൽ മോദിയുടെ സുഹൃത്തിന് 45000 കോടിയുടെ നേട്ടം; മോദി മുഖത്തു നോക്കി സംസാരിക്കാത്തത് കള്ളത്തരം കാരണം; അമിത്ഷായുടെ മകന് അനധികൃതമായി വരുമാനം 16,000 ഇരട്ടി വർധിപ്പിച്ചപ്പോൾ, ഇന്ത്യയുടെ കാവൽക്കാരന് മിണ്ടാട്ടമ്മില്ല: അവിശ്വാസ പ്രമേയ ചർച്ചയിൽ സർക്കാറിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയത്തിന്മേലുള്ള ലോക്‌സഭയിൽ പുരോഗമിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയെ സഭയിൽ ഇരുത്തിക്കൊണ്ടാണ് രാഹുൽ ഗാന്ധി ആഞ്ഞടിച്ചത്. മോദി പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുന്നെന്ന് രാഹുൽ ആരോപിച്ചു. കടുത്ത ആരോപണങ്ങളുമായി രാഹുലിന്റെ പ്രസംഗം പുരോഗമിക്കവേ ബിജെപി അംഗങ്ങൾ ബഹളവുമായി എഴുനേറ്റു. ഇതോടെ രാഹുലിന്റെ പ്രസംഗം തടസപ്പെട്ടു. സ്പീക്കർ ഇടപെട്ട ശേഷമാണ് പ്രസംഗം പുരോഗമിച്ചത്.

ബിജെപി സർക്കാറിന്റെ വാഗ്ദാന ലംഘനങ്ങൾ എണ്ണിറഞ്ഞു കൊണ്ടായിരുന്നു രാഹുൽ വിമർശനം ഉന്നയിച്ചത്. മോദി ജനങ്ങളെ വഞ്ചിച്ചു എന്നാണ് ആരോപിച്ചത്. എവിടെ അദ്ദേഹം വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിൽ അവസരങ്ങൾ? ഈ തൊഴിൽ വാഗ്ദാനത്തിലൂടെ യുവജനങ്ങളെ വഞ്ചിക്കുകയാണ് മോദി ചെയ്തത്. ജനങ്ങൾക്ക് നൽകുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെയെന്നും രാഹുൽ ഗാന്ധി ചോദിച്ചു. റാഫേൽ വിമാന ഇടപാടിൽ അഴിമതി നടന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. മോദിയുടെ സുഹൃത്തിനാണ് ഈ ഇടപാടുകൊണ്ട് നേട്ടമുണ്ടായ്. 4500 കോടിയുടെ നേട്ടമാണ് ഈ സുഹൃത്ത് ഉണ്ടാകിയതെന്നും അദ്ദേഹം പറഞ്ഞു. രഹസ്യ ഉടമ്പടികളില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോടു പറഞ്ഞു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി രാജ്യത്തിനു വിശദീകരണം നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

അമിത്ഷായുടെ മകൻ അനധികൃതമായി വരുമാനം 16,000 ഇരട്ടി വർധിപ്പിച്ചപ്പോൾ, ഇന്ത്യയുടെ കാവൽക്കാരന് മിണ്ടാട്ടം മുട്ടിയെന്നും രാഹുൽ ആരോപിച്ചു. വൻകിട ബിസിനസുകാരെയാണ് മോദി സർക്കാർ സഹായിക്കുന്നത്. സാധാരണക്കാരുടെ കാര്യത്തിൽ സർക്കാർ പരാജയമാണ്.
നോട്ടുനിരോധനവും ജി.എസ്.ടിയും ചെറുകിട വ്യവസായങ്ങളെ തകർത്തുവെന്നും രാഹുൽ പറഞ്ഞു. കോട്ടിട്ടവർക്കകാണ് നേട്ടമെന്ന് പറഞ്ഞു കൊണ്ടാണ് രാഹുൽ പറഞ്ഞത്.

പൊള്ളയായ വാഗ്ദാനങ്ങൾ നൽകി മോദി രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചെന്നും നോട്ട് നിരോധനത്തിൽ കർഷകരും സാധാരണക്കാരും ബുദ്ധിമുട്ടിയെന്നും നോട്ട് നിരോധനം കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് പ്രധാനമന്ത്രി പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ജി.എസ്.ടി കൊണ്ടുവന്ന കോൺഗ്രസിനെ അന്ന് എതിർത്ത മുഖ്യമന്ത്രിയായിരുന്നു മോദിയെന്നും രാഹുൽ പറഞ്ഞു. പെട്രോളിനും ഡീസലിനും ജി.എസ്.ടി ഏർപ്പെടുത്തണമെന്നും രാഹുൽ സഭയിൽ ആവശ്യപ്പെട്ടു. ചൈനയോട് എതിരിട്ട് സൈന്യം നിൽക്കുമ്പോൾ മോദിക്ക് അതിനാവുന്നില്ല. ദോക്ലാമിൽ ചൈന ഇന്ത്യയെ ചതിച്ചു. മോദി ചൈനയിൽ പോയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

അതേസമയം മോദിക്കെതിരായ ആരോപണങ്ങളിൽ ഭരണകക്ഷി അംഗങ്ങൾ സഭയിൽ ബഹളം വെച്ചു. രാഹുൽ തെളിവുകൾ സഭയിൽ വെക്കണമെന്നും ഇല്ലെങ്കിൽ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. തുടർന്ന് സഭയിൽ വാക്കുതർക്കവും ബഹളവും രൂക്ഷമായി. ഇതിനിടെ അൽപ്പ സമയം സഭ നിർത്തിവെച്ച ശേഷം പിന്നീട് പുനരാരംഭിക്കുകയാണ് ചെയ്തത്.

അവിശ്വാസ പ്രമേയത്തിനെതിരെ പ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എൻഡിഎ സർക്കാർ ഉറപ്പാക്കിക്കഴിഞ്ഞു. സംഖ്യകൾകൊണ്ടു സർക്കാരിനെ വീഴ്‌ത്താൻ കഴിയില്ലെങ്കിലും സംവാദത്തിൽ തുറന്നുകാട്ടാനാകും പ്രതിപക്ഷത്തിന്റെ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ െഎക്യം അരക്കിട്ടുറപ്പിക്കലും പ്രചാരണവും കൂടിയാകും പാർലമെന്റിലെ ബലപരീക്ഷണം.

ഒന്നര പതിറ്റാണ്ടിനു ശേഷമാണ് അവിശ്വാസപ്രമേയം ലോക്‌സഭയിൽ വരുന്നത്. കണക്കിലെ കളികൾ മോദിക്ക് അനുകൂലമാണ്. 271 അംഗങ്ങളുള്ള ബിജെപിക്ക് അണ്ണാഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണു ലോക്‌സഭയിലുള്ളത്. ഭൂരിപക്ഷത്തിനു വേണ്ട മാന്ത്രിക സഖ്യ 268. ബിജെഡിയുടെ കൂടി പിന്തുണ ലഭിച്ചാൽപ്പോലും പ്രതിപക്ഷത്തിനു പരമാവധി ലഭിക്കുക 185 വോട്ടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP