Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`പ്രിയ വാര്യരുടെ കണ്ണിറുക്കൽ ഇനി രണ്ടാംസ്ഥാനത്തേക്ക്`; പാർലമെന്റിലെ രാഹുലിന്റെ കണ്ണിറുക്കൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു; ട്രോളന്മാർക്ക് ചാകര

`പ്രിയ വാര്യരുടെ കണ്ണിറുക്കൽ ഇനി രണ്ടാംസ്ഥാനത്തേക്ക്`; പാർലമെന്റിലെ രാഹുലിന്റെ കണ്ണിറുക്കൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു; ട്രോളന്മാർക്ക് ചാകര

തിരുവനന്തപുരം: ഒരു കണ്ണിറുക്കൽ കൊണ്ട് ലക്ഷകണക്കിന് യുവാക്കൾക്കിടയിൽ ഹരമായി മാറിയ പ്രിയാ വാര്യരെ മലയാളികൾ അച്രവേഗം ഒന്നും മറക്കില്ല. ഒരു കണ്ണിറുക്കൽ കഥ ഇപ്പോഴും ആരാധകർക്കിടിയിൽ ട്രെൻഡിങ്ങ് ആണ്.എന്നാൽ ഇന്ന് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് പ്രിയ വാര്യരും രാഹുൽ ഗാന്ധിയും തമ്മിലുള്ള സാമ്യത്തെപറ്റിയാണ്. ഇന്ന് മോദിയെ കണക്കിന് വിമർശിച്ച ശേഷം രാഹുൽ സഭയിൽ കോൺഗ്രസ് ബെഞ്ചിലേക്ക് നോക്കി കണ്ണിറുക്കി കാണിട്ടത് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.സംഭവം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയതോടെ ട്രോളുകളും പെരുകുന്നുണ്ട്.

ഒറ്റ കണ്ണിറുക്കൽ കൊണ്ട് ലോകം മുഴുവൻ ഒരു പെൺകുട്ടിയുടെ പുറകെ പോയ കഥയൊക്കെ ഇനി മറക്കാം.കണ്ണിറുക്കൽ കൊണ്ട് ഹിറ്റായ പ്രിയാവാര്യർ എന്ന യുവ നടിക്ക് ഒരു പിൻഗാമി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി തന്നെ. കാരണം ലോക്സഭയിൽ രാഹുൽഗാന്ധി നടത്തിയ കണ്ണിറുക്കൽ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ലോക്സഭാ സമ്മേളനത്തിനിടെ ബെഞ്ചിൽ നിന്ന് എഴുന്നേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത ശേഷം ബെഞ്ചിൽ തിരിച്ചെത്തിയാണ് രാഹുൽഗാന്ധി കോൺഗ്രസ് അംഗങ്ങളെ നോക്കി കണ്ണിറുക്കൽ നടത്തിയത്. ഒട്ടും സമയം പാഴാക്കാതെ ഇതിനെ ട്രോളർമാർ ഏറ്റെടുക്കുകയും ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP