Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജെഎൻയുവിൽ കനയ്യകുമാർ പിഴ ഒടുക്കേണ്ടെന്ന് കോടതി; സർവ്വകലാശാലയുടെ നടപടി നിലനിൽക്കില്ലെന്നും നിരീക്ഷണം; പിഴ പിൻവലിക്കുന്നുവെന്ന് ജെഎൻയു

ജെഎൻയുവിൽ കനയ്യകുമാർ പിഴ ഒടുക്കേണ്ടെന്ന് കോടതി; സർവ്വകലാശാലയുടെ നടപടി നിലനിൽക്കില്ലെന്നും നിരീക്ഷണം; പിഴ പിൻവലിക്കുന്നുവെന്ന് ജെഎൻയു

ഡൽഹി: ജെഎൻയു ക്യാമ്പസിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തെ തുടർന്ന് വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യ കുമാർ പിഴയൊടുക്കണമെന്ന ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ശിക്ഷാ നടപടി ഡൽഹി ഹൈക്കോടതി തടഞ്ഞു. ജെഎൻയുവിന്റെ ഈ ശിക്ഷ നിലനിൽക്കില്ലെന്നാണ് കോടതി വിലയിരുത്തുന്നത്്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശിക്ഷ പിൻവലിക്കുന്നതായി ജെഎൻയു അധികൃതർ അറിയിച്ചു.

പിഴയൊടുക്കണമെന്ന ജെഎൻയു അധികൃതരുടെ ശിക്ഷാ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കനയ്യ കുമാർ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൈക്കോടതിയെ സമീപിച്ചത്. യൂണിവേഴ്സിറ്റിയുടെ അച്ചടക്കം ലംഘിച്ചതിന് ശിക്ഷയായാണ് കനയ്യ കുമാർ പിഴയൊടുക്കണമെന്ന് ജെഎൻയു നിർദേശിച്ചത്.അഫ്സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട നടത്തിയ പരിപാടിയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് കാണിച്ചാണ് കോളേജിലെ അപ്പീൽ കമ്മിറ്റി കനയ്യ കുമാറിന് 10000 രൂപ പിഴ ചുമത്തിയത്.

പാർലമെന്റ് ആക്രമണ കേസിൽ തൂക്കികൊന്ന അഫ്സൽ ഗുരുവിനെ അനുസ്മരിച്ച് 2016 ഫെബ്രുവരി ഒമ്പതിന് ജെഎൻയുവിൽ പൊതുപരിപാടി നടത്തിയതിനെ തുടർന്നാണ് കനയ്യ കുമാർ ഉൾപ്പെടെ 13 വിദ്യാർത്ഥികൾക്കെതിരേ നടപടി എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP