Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഭിയുടെ ആ ആഗ്രഹം സഭലമാകും; അഭിയെ കാണാൻ ലാലേട്ടൻ വരും; അടുത്ത മാസം തിരുവനന്തപുരത്ത് വരുമ്പോൾ കാണാമെന്ന് അറിയിച്ചതായി അഭിയുടെ അച്ഛൻ; ചിക്ത്‌സ ചെലവിനായി സഹായവുമായി എത്തുന്നത് നിരവധിപേർ

അഭിയുടെ ആ ആഗ്രഹം സഭലമാകും; അഭിയെ കാണാൻ ലാലേട്ടൻ വരും; അടുത്ത മാസം തിരുവനന്തപുരത്ത് വരുമ്പോൾ കാണാമെന്ന് അറിയിച്ചതായി അഭിയുടെ അച്ഛൻ; ചിക്ത്‌സ ചെലവിനായി സഹായവുമായി എത്തുന്നത് നിരവധിപേർ

കൊച്ചി: സോഷ്യൽ മീഡിയയിൽ വൃക്ക തകരാറിലായ ബാലന്റെ വീഡിയോക്ക് മോഹൻലാലിന്റെ പ്രതികരണം.അഭിജിത്തിനെ കാണാൻ മോഹൻലാൽ എത്തുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചതായി അഭിയുടെ അച്ഛൻ വിജയകുമാരൻ പിള്ള. മോഹൻലാലിനെ കാണണം ഒപ്പം ചിത്രമെടുക്കണം എന്ന കുഞ്ഞ് അഭിജിത്തിന്റെ ആഗ്രഹം സോഷ്യൽ മീഡിയയിലൂടെയാണ് മോഹൻലാലിലേക്ക് എത്തിയത്.അടുത്ത മാസം മോഹൻലാൽ തിരുവനന്തപുരത്ത് എത്തുമ്പോൾ കാണാം എന്നാണ് അറിയിച്ചിരിക്കുന്നത്.

അഭിജിത്തിന്റെ ഇരുവൃക്കകളും തകരാറിലാണ്. ഇതിന്റെ ഭീമമായ ചികിത്സ ചെലവ് കുടുംബത്തിന് താങ്ങാവുന്നതല്ല. 15 ലക്ഷത്തോളം രൂപയാണ് ഓപറേഷന് പ്രതീക്ഷിക്കുന്നത്.അഭിജിത്തിന്റെ രോഗവും, ഒപ്പം അവന്റെ വലിയ ആഗ്രഹമായ സിനിമാതാരം മോഹൻ ലാലിനൊപ്പം ചിത്രമെടുക്കണം എന്നതുമാണ് അച്ഛൻ് വിജയ കുമാരൻ പിള്ള സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെ ഷെയർ ചെയ്തിരുന്നു.സോഷ്യൽ മീഡിയയിൽ അഭിജിത്തിന്റെ കഥയറിഞ്ഞ സഹായഹസ്തങ്ങളുമായി നിരവധിപേർ വന്നിട്ടുണ്ടെന്നും അഭിജിത്തിന്റെ അച്ഛൻ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP