Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ലാസിൽ വിവസ്ത്രയാക്കി നിർത്തി പീഡനം; അഞ്ച് വയസുകാരിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച അദ്ധ്യാപികമാർക്ക് തടവ് ശിക്ഷ; ശിക്ഷ വിധിച്ചത് പ്രത്യേക പോക്‌സോ കോടതി

ക്ലാസിൽ വിവസ്ത്രയാക്കി നിർത്തി പീഡനം; അഞ്ച് വയസുകാരിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച അദ്ധ്യാപികമാർക്ക് തടവ് ശിക്ഷ; ശിക്ഷ വിധിച്ചത് പ്രത്യേക പോക്‌സോ കോടതി

പാട്‌ന: അഞ്ചുവയസുകാരിയായ വിദ്യാർത്ഥിനിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രണ്ട് അദ്ധ്യാപികമാർക്ക് തടവുശിക്ഷ.അദ്ധ്യാപികമാർ ചേർന്ന് അഞ്ചുവയസുകാരിയെ ക്ലാസിൽ വിവസ്ത്രയാക്കി നിർത്തുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നൂവെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നത്. വൈദ്യ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചിരുന്നു.

നുതാൻ ജോസഫ്, ഇന്ദു ആനന്ദ് എന്നിവർക്കാണ് പാട്ന പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്.പോക്‌സോ നിയമപ്രകാരമാണ് അദ്ധ്യാപികമാർക്ക് തടവ് ശിക്ഷ വിധിച്ചത്. അദ്ധ്യാപികമാരായ നുതാൻ ജോസഫിന് പത്ത് വർഷവും ഇന്ദു ആനന്ദിന് ഏഴ് വർഷവുമാണ് തടവ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഇവർക്ക് 20,000 രൂപ പിഴക്കും കോടതി വിധിച്ചു.

2016 നവംബറിലായിരുന്നു നഗരത്തിലെ പ്രമുഖ സ്‌കൂളിലെ അദ്ധ്യാപികമാർക്കെതിരെ കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. തുടർന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും അതേ മാസം തന്നെ അദ്ധ്യാപികമാരെ പിടികൂടുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP