Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫ്ളോറിഡാ കടൽത്തീരത്തു നിന്നും ശംഖ് ശേഖരിച്ച ടെക്സസ് യുവതിക്ക് തടവും പിഴയും

ഫ്ളോറിഡാ കടൽത്തീരത്തു നിന്നും ശംഖ് ശേഖരിച്ച ടെക്സസ് യുവതിക്ക് തടവും പിഴയും

പി പി ചെറിയാൻ

ഫ്ളോറിഡ: ടെക്സസിൽ നിന്നും ഫ്ളോറിഡാ സന്ദർശനത്തിനെത്തിയ ഡയാനഫിസ്‌ക്കൽ ഗൊൺസാലോസിനു ഫ്ലോറിഡാ കടൽ തീരത്തു നിന്നും 40 ശംഖ്‌ശേഖരിച്ച കുറ്റത്തിന് 15 ദിവസത്തെ ജയിൽ ശിക്ഷ വിധിച്ചു. 500 ഡോളർപിഴയടക്കാനും ഫ്ലോറിഡാ കോടതി ഉത്തരവിട്ടു. 268 ഡോളർ കോടതി ചെലവുംനൽകണമെന്ന് വിധിയിൽ പറയുന്നു. ആരോ പൊലീസിൽ അറിയിച്ചതിനെതുടർന്നാണ് ഇവരെ ഫ്ലോറിഡാ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മിഷൻ അറസ്റ്റ് ചെയ്തു കേസെടുത്തത്.

ജൂലൈ 13 ന് കോടതിയിൽ ഹാജരായ ഇവർ കുറ്റ സമ്മതം നടത്തുകയും ശിക്ഷഅംഗീകരിക്കു കയുമായിരുന്നു. മറ്റുള്ളവർക്ക് സമ്മാനമായി നൽകുന്നതിനാണ്ഇവ ശേഖരിച്ചതെന്നു ഇവർ കോടതിയിൽ മൊഴി നൽകി. ഒഴിഞ്ഞ ശംഖ്ശേഖരിക്കുന്നതിനു നിയമ തടസ്സമില്ലെങ്കിലും ശംഖ് ശേഖരിക്കുന്നത് നിയമലംഘനമാണ്. വളരെ അപൂർവ്വമായ ഇവയ്ക്കുള്ളിൽ ലിവിങ്ങ് ഓർഗാനിസംഉണ്ടെന്നുള്ളതാണ് ഇതിനു കാരണമായി ചൂണ്ടികാണിക്കുന്നത്.

പതിനഞ്ചു ദിവസത്തെ ജയിൽ ശിക്ഷ ഓഗസ്റ്റ് 30 മുതലാണ് ആരംഭിക്കുക.കോടതിയിൽ ഹാജരായ ഒരു ദിവസം ഇവർക്ക് ഇളച്ചു നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP