Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വില കുറയുന്നവയിൽ വാഷിങ് മിഷിനും ഫ്രിഡ്ജും മിക്‌സിയും വാക്വം ക്ലീനറും ചെറിയ ടിവിയും അടക്കം അനേകം വീട്ടുപകരണങ്ങൾ; തെരഞ്ഞ് മുമ്പിൽ കണ്ട് 28ൽ നിന്നും 18 ശതമാനമാക്കി നികുതി കുറച്ച വസ്തുക്കൾ ഇവയൊക്കെ; സാനിറ്ററി പാടിനും വൈറ്റമിൻ ചേർത്ത പാക്കറ്റ് പാലിനും നികുതി ഉപേക്ഷിച്ചതും ആയിരങ്ങൾക്ക് ആശ്വാസമാകും

വില കുറയുന്നവയിൽ വാഷിങ് മിഷിനും ഫ്രിഡ്ജും മിക്‌സിയും വാക്വം ക്ലീനറും ചെറിയ ടിവിയും അടക്കം അനേകം വീട്ടുപകരണങ്ങൾ; തെരഞ്ഞ് മുമ്പിൽ കണ്ട് 28ൽ നിന്നും 18 ശതമാനമാക്കി നികുതി കുറച്ച വസ്തുക്കൾ ഇവയൊക്കെ; സാനിറ്ററി പാടിനും വൈറ്റമിൻ ചേർത്ത പാക്കറ്റ് പാലിനും നികുതി ഉപേക്ഷിച്ചതും ആയിരങ്ങൾക്ക് ആശ്വാസമാകും

ന്യൂഡൽഹി : തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം. അതുകൊണ്ട് തന്നെ ജി എസ് ടിയുടെ പേരിലെ വിമർശനം ഒഴിവാക്കാൻ പരമാവധി വിട്ടു വീഴചകളുമായി മോദി സർക്കാർ എത്തുകയാണ്. ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ ഉൾപ്പെടെ 88 ഉൽപന്നങ്ങളുടെ നികുതി കുറച്ച് ജിഎസ്ടി കൗൺസിൽ തീരുമാനം തെരഞ്ഞെടുപ്പിലെ സാധ്യതകൾ കൂടി മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ എടുക്കുന്നത്. സാനിറ്ററി നാപ്കിനെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കണമെന്ന ഏറെനാളത്തെ ആവശ്യവും കൗൺസിൽ അംഗീകരിച്ചു. ജൂലൈ 27 മുതൽ പുതുക്കിയ നികുതിനിരക്ക് പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ജിഎസ്ടി കൗൺസിലിന്റെ 28-ാം യോഗത്തിലാണു സുപ്രധാന തീരുമാനങ്ങളെടുത്തത്.

മിക്ക ഗാർഹികോപകരണങ്ങളുടെയും നികുതി 28ൽ നിന്ന് 18 ശതമാനമാക്കി. അഞ്ചു കോടി രൂപവരെ വാർഷിക വിറ്റുവരവുള്ളവർ എല്ലാ മാസവും നികുതിപ്പണം അടയ്ക്കണമെങ്കിലും മൂന്നു മാസത്തിലൊരിക്കൽ റിട്ടേൺ ഫയൽ ചെയ്താൽ മതി. ലളിതമായ റിട്ടേൺ ഫോമിന് ഉടൻ രൂപം നൽകും. നികുതി നിയമങ്ങൾക്കുള്ള ഭേദഗഗതികളും കൗൺസിൽ അംഗീകരിച്ചു. സാനിറ്ററി പാഡ്, വൈറ്റമിൻ ചേർത്ത പാൽ തുടങ്ങിയവയുടെ നികുതി പൂർണമായി ഒഴിവാക്കി. കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന റബർ റോളറിന്റെ നികുതി 12 ശതമാനമാക്കി കുറച്ചു. നികുതി നിയമങ്ങൾക്കുള്ള അൻപതോളം ഭേദഗഗതികൾ കൗൺസിൽ അംഗീകരിച്ചു. നിരക്കുകളിലെ മാറ്റംമൂലം വാർഷിക നികുതി വരുമാനത്തിൽ 10,000- 11,000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഹോട്ടൽ താമസത്തിന്റെ ബിൽ 7,500 രൂപയ്ക്കു താഴെയെങ്കിൽ 18% നികുതി, 7,500 രൂപയ്ക്കു മുകളിലെങ്കിൽ 28%. പഞ്ചസാര സെസ് വിഷയവും ചെറുകിട, ഇടത്തരം സംരംഭകരുടെ പ്രശ്‌നങ്ങളും അടുത്ത മാസം നാലിനു ചേരുന്ന കൗൺസിലിൽ ചർച്ച ചെയ്യും. മാർബിളിലും കല്ലിലും മരത്തിലും കൊത്തിയുണ്ടാക്കുന്ന വിഗ്രഹങ്ങൾ, വിലകൂടിയ കല്ലുകളില്ലാത്ത രാഖി, പ്രമുഖരുടെ സ്മരണാർഥം പുറത്തിറക്കുന്ന പ്രത്യേക നാണയങ്ങൾ, ചൂൽ എന്നിവയെയെല്ലാം പൂർണമായി ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി. പോഷകഗുണം കൂട്ടി പ്രത്യേകം പായ്ക്കുചെയ്ത പാലിനും ഇനി നികുതി നൽകേണ്ട.

ജിഎസ്ടി നടപ്പാക്കിയ ശേഷം മുന്നൂറ്റിയൻപതോളം ഉൽപന്നങ്ങൾക്കാണ് പലപ്പോഴായി നികുതി കുറച്ചത്. എന്നാൽ, ഇതിൽ മൂന്നിലൊന്ന് ഉൽപന്നങ്ങൾക്കു പോലും വില കുറഞ്ഞിട്ടില്ല. നികുതി കുറയ്ക്കുന്നതിന്റെ ആനുകൂല്യം ജനങ്ങളിലെത്തിക്കുന്നതിനു പകരം ഉൽപന്നങ്ങളുടെ അടിസ്ഥാന വില ഉയർത്തി ഉൽപാദകരും കച്ചവടക്കാരും കൊള്ളലാഭം കൊയ്യുകയാണ് പതിവ്. ഇത്തരത്തിൽ കൊള്ളലാഭമെടുത്ത 335 വ്യാപാരികൾക്കും ഉൽപാദകർക്കും എതിരെ സംസ്ഥാന ജിഎസ്ടി വകുപ്പ് റിപ്പോർട്ട് നൽകിയെങ്കിലും നടപടി എടുത്തിട്ടില്ല. അതുകൊ്ണ്ട് തന്നെ നികുതി ഇളവ് സാധാരണക്കാർക്ക് ഗുണകരമാകില്ലെന്ന വിലയിരുത്തലുമുണ്ട്.

ജിഎസ്ടിയിൽനിന്ന് ഒഴിവായവ:

സാനിറ്ററി നാപ്കിൻ
വിലകൂടിയ കല്ലുകളില്ലാത്ത രാഖി
മാർബിളിലും കല്ലിലും മരത്തിലുമുള്ള വിഗ്രഹങ്ങൾ
പ്രമുഖരുടെ സ്മരണാർഥമുള്ള നാണയങ്ങൾ
സംസ്‌കരിച്ചു പായ്ക്കറ്റിലാക്കിയ പാൽ
ചൂലിനുള്ള പുല്ല്
കയർപിത്ത് കംപോസ്റ്റ്

ജിഎസ്ടി നിരക്ക് കുറച്ചവ:

വാഷിങ് മെഷീൻ
റഫ്രിജറേറ്റർ
ഫ്രീസർ
ചെറിയ ടിവി
വാക്യൂം ക്‌ളീനർ
വിഡിയോ ഗെയിം
ക്രെയിൻ ലോറി
മിക്‌സർ ഗ്രൈൻഡർ
ഹെയർ ഡ്രയർ
ഷേവർ
കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന റബർ റോളർ
സ്റ്റോറെജ് വാട്ടർ ഹീറ്റർ
ലിഥിയം അയോൺ ബാറ്ററി
പെയിന്റ്
തേപ്പുപെട്ടി
ഹാൻഡ് ബാഗ്
ജൂവലറി ബോക്‌സ്
അലങ്കാരപ്പണിയുള്ള കണ്ണാടി
കരകൗശല ഉൽപന്നങ്ങൾ
വാർണിഷ്
ഇനാമൽ
സുഗന്ധദ്രവ്യങ്ങൾ
ടോയ്ലറ്റ് സ്‌പ്രേ
വാട്ടർ കൂളർ
തുകൽ ഉൽപന്നങ്ങൾ
മണ്ണെണ്ണ പ്രഷർ സ്റ്റവ്
മുള കൊണ്ടുള്ള തറവിരി
ഗ്‌ളാസ് പ്രതിമകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP