Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വഴിയിൽ വച്ച് പരിചയപ്പെട്ട് ഫോൺ നമ്പർ കൈമാറി സൗഹൃദം ഉറപ്പിക്കും; ഫോൺ വിളികളിൽ ലൈംഗിക ചുവകൾ കലർത്തി മയക്കി എടുക്കും; പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചു കഴിഞ്ഞാൽ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുക്കും; സിവിൽ സർവ്വീസ് കോച്ചിങ്ങ് വിദ്യാർത്ഥിയെ ചതിച്ചും പണമുണ്ടാക്കി; കരമനയിലെ സുഗതകുമാരിക്ക് അഡ്വക്കേറ്റും രാഷ്ട്രീയക്കാരും ഉൾപ്പെടെ വമ്പൻ സെറ്റപ്പ്; കരമന പൊലീസ് പിടികൂടിയ 'കള്ളി'യുടെ കഥ

വഴിയിൽ വച്ച് പരിചയപ്പെട്ട് ഫോൺ നമ്പർ കൈമാറി സൗഹൃദം ഉറപ്പിക്കും; ഫോൺ വിളികളിൽ ലൈംഗിക ചുവകൾ കലർത്തി മയക്കി എടുക്കും; പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചു കഴിഞ്ഞാൽ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുക്കും; സിവിൽ സർവ്വീസ് കോച്ചിങ്ങ് വിദ്യാർത്ഥിയെ ചതിച്ചും പണമുണ്ടാക്കി; കരമനയിലെ സുഗതകുമാരിക്ക് അഡ്വക്കേറ്റും രാഷ്ട്രീയക്കാരും ഉൾപ്പെടെ വമ്പൻ സെറ്റപ്പ്; കരമന പൊലീസ് പിടികൂടിയ 'കള്ളി'യുടെ കഥ

ആർ പീയൂഷ്

തിരുവനന്തപുരം: വഴിയിൽ വച്ച് പരിചയപ്പെടും പിന്നീട് ഫോൺ നമ്പർ കൈമാറും. ഫോൺ വിളിച്ച് സൗഹൃദം ഉറപ്പിച്ചാൽ പിന്നെ ലൈംഗിക വികാരത്തോടെയുള്ള സംസാരമാകും. ഇതോടെ കൺട്രോൾ പോയി വീട്ടിലെത്തുന്നവരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും സ്വന്തമാക്കും. ഇതാണ് കഴിഞ്ഞ ദിവസം കരമന പൊലീസ് പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ചു വീട്ടിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും കവർച്ച ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത മേലാറന്നൂർ സ്വദേശി സുഗതകുമാരി(38)യുടെ തട്ടിപ്പിന്റെ രീതി.

പാറശാല സ്വദേശി ഗംഗാധരൻ കരമന പൊലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞയാഴ്ച കിഴക്കേക്കോട്ടയിൽ വച്ചാണു ഗംഗാധരനും സുഗതകുമാരിയും പരിചയപ്പെട്ടത്. ഗംഗാധരന്റെ മൊബൈൽ ഫോണിൽ നിരന്തരം വിളിച്ചു ബന്ധം സ്ഥാപിച്ചു. സംസാരത്തിനിടയിൽ ലൈംഗികതകൂടി കലർത്തി പ്രലോഭിപ്പിച്ച ശേഷം ഇയാളെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. താനും മകളും മാത്രമേ വീട്ടിലുള്ളൂ എന്നു പറഞ്ഞാണു പരാതിക്കാരനെ ക്ഷണിച്ചത്. ഓട്ടോറിക്ഷയിൽ ഇരുവരും മേലാറന്നൂർ റെയിൽവേ ക്രോസിനടുത്തുള്ള സുഗതകുമാരിയുടെ വാടകവീട്ടിലേക്ക് എത്തി.

വീടിനകത്തു കയറിയ ഉടനെ സുഗതകുമാരി കതകടച്ചു കുറ്റിയിട്ട ശേഷം സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടു. വിസമ്മതിച്ച ഗംഗാധരനെ, തന്നെ മാനഭംഗപ്പെടുത്തി എന്നു പറഞ്ഞു നാട്ടുകാരെ വിളിച്ചുകൂട്ടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. അതോടെ അഞ്ചര പവന്റെ മാലയും മോതിരവും ഊരി നൽകി. സംഭവത്തിന് ശേഷം ഗംഗാധരൻ കരമന പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് കരമന സബ് ഇൻസ്പെക്ടർ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണാഭരണങ്ങൾ മണക്കാട്ടുള്ള സ്വർണപ്പണയ സ്ഥാപനത്തിൽനിന്നു കണ്ടെടുത്തു.

നഗരത്തിലെ പല സ്ഥലങ്ങളിലായി വീടു വാടകയ്ക്കെടുത്തതിനുശേഷമായിരുന്നു ഇവരുടെ തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. കവർച്ചയ്ക്കുശേഷം വീടു മാറും. കവർച്ച ചെയ്ത ആഭരണങ്ങൾ പണയം വച്ച് ആർഭാട ജീവിതമാണു നയിച്ചു വന്നത്. ഇവർക്കെതിരെ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ രണ്ടു മാലമോഷണ കേസുകൾ നിലവിലുണ്ട്. ഒരു കേസിൽ ശിക്ഷ കഴിഞ്ഞു മാസങ്ങൾക്കു മുമ്പാണു പുറത്തിറങ്ങിയത്.

ഒരുമാസം മുൻപ് സമാനമായരീതിയിൽ സിവിൽ സർവ്വീസ് കോച്ചിങ്ങിന് പോകുന്ന യുവാവിനെ ഇവർ തട്ടിപ്പിനിരയാക്കിയിരുന്നു. അന്ന് മാനക്കേട് ഭയന്ന് ഇയാൾ കേസ് നൽകിയിരുന്നില്ല. സുഗതകുമാരിക്ക് വേണ്ടി ഹാജരാകാൻ അഭിഭാഷകനും മറ്റു സഹായങ്ങൾക്ക് രാഷ്ട്രീയ നേതാക്കളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. മുൻപ് പാറശ്ശാലയിൽ ആശാ വർക്കറായി ജോലി നോക്കുകയായിരുന്ന ഇവർ പിന്നീട് ആടംബര ജീവിതത്തിനായി ഇത്തരം തട്ടിപ്പ് നടത്തി വരികയായിരുന്നു. 18 വയസ്സുള്ള ഒരു മകൾ ഇവർക്ക് ഉണ്ട്. ഭർത്താവ് ഉപേക്ഷിച്ച് പോയതാണ് ഇവരെ. അതിന് ശേഷമാണ് തട്ടിപ്പുകൾ ശീലമാക്കിയത്.

ഗംഗാധരൻ പൊലീസിൽ പരാതിപ്പെട്ടതോടെ സുഗതകുമാരി കുടുങ്ങുകായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ആഭരണങ്ങൾ പണയം വെച്ചെന്ന് പറഞ്ഞു. നഗരത്തിലെ പലയിടത്ത് വീടു വാടകയ്ക്കെടുത്ത് പുരുഷന്മാരെ വശീകരിച്ചു കൊണ്ടു പോയി ആഭരണം തട്ടുന്നത് ഇവരുടെ പതിവാണ്. അപമാനം ഭയന്ന് ആരും പരാതിപ്പെട്ടില്ല. ഒരു തട്ടിപ്പിന് ശേഷം പുതിയ വാടക വീട്ടിലേയ്ക്ക് മാറുകയാണ് പതിവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP