Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആനപ്പേടിയിൽ അഭയാർഥികളെപ്പോലെ ജനം; ഊരിലെ വീടുകളുടെ അടുക്കള തകർത്ത് ആന ഭക്ഷണ സാധനങ്ങൾ മാത്രം നശിപ്പിക്കുന്നു; പറമ്പിക്കുളത്തെ അരളിമൂപ്പൻ ഊരിൽ ആളുകൾ വീടുകളിൽ കിടന്നുറങ്ങിയിട്ട് മൂന്നാഴ്ച

ആനപ്പേടിയിൽ അഭയാർഥികളെപ്പോലെ ജനം; ഊരിലെ വീടുകളുടെ അടുക്കള തകർത്ത് ആന ഭക്ഷണ സാധനങ്ങൾ മാത്രം നശിപ്പിക്കുന്നു; പറമ്പിക്കുളത്തെ അരളിമൂപ്പൻ ഊരിൽ ആളുകൾ വീടുകളിൽ കിടന്നുറങ്ങിയിട്ട് മൂന്നാഴ്ച

ജാസിം മൊയ്‌ദീൻ

പാലക്കാട്; കഴിഞ്ഞ മൂന്നാഴ്ചയായി പാലക്കാട് ജില്ലയിലെ പറമ്പിക്കുളം കാടിനകത്തെ അരളിമൂപ്പൻ ഊരിലെ ആദിവാസി വിഭാഗത്തിൽപെട്ട ജനങ്ങൾ തങ്ങളുടെ വീടുകളിൽ കിടന്നുറങ്ങിയിട്ടില്ല. പകൽ സമയത്ത് ഭക്ഷണങ്ങളുണ്ടാക്കിയും മറ്റ് ജോലികൾ തീർത്തും അവർ സുരക്ഷിത കേന്ദ്രങ്ങൾ തേടി പോവുകയാണ് ചെയ്യുന്നത്.

ആനയെപ്പേടിച്ച്് ഇവർ കഴിഞ്ഞ മൂന്നാഴ്ചക്കാലമായി അഭയാർഥികളെ പോലെയാണ് കഴിയുന്നത്. പുരുഷന്മാരെല്ലാം നേരം പുലരുന്നത് വരെ ആന വരുന്നതും നോക്കി കൃഷിയിടങ്ങൾക്കും വീടുകൾക്കും കാവലിരിക്കും. സ്ത്രീകൾ ഊരിലെ ചുരുക്കം ചില കോൺഗ്രീറ്റ് കെട്ടിടങ്ങളായ കമ്മ്യൂണിറ്റിഹാൾ, അംഗനവാടി തുടങ്ങിയവയുടെ അകത്തും കെട്ടിടങ്ങൾക്ക് മുകളിലും താത്കാലിക ഷെഡ് കെട്ടിയുമാണ് കഴിയുന്നത്.

ഊരിലെ ഏകദേശമെല്ലാ വീടുകളിലും ആനയെത്തിയിട്ടുണ്ട്. എല്ലാവീടുകളുടെയും ഏതെങ്കിലുമൊരു ഭാഗം ആന തകർത്തിട്ടുമുണ്ട്. വീടുകളുടെ അടുക്കള തകർത്ത് ഭക്ഷണ സാധനങ്ങൾ മാത്രം നശിപ്പിക്കുകയാണ് ചെയ്യുന്നത്. അടുക്കളയിൽ വേവിച്ച ഭക്ഷണസാധനങ്ങളാണ് ആനക്ക് പ്രിയം. ഒറ്റയാനാണ് എത്തുന്നത്. എല്ലാദിവസവും ആറ് മണിക്ക് ശേഷമാണ് ഒറ്റയാൻ എത്തുന്നത്. ആയതിനാൽ തന്നെ ഇപ്പോൾ ഈ സമയമാകുമ്പോഴേക്കും വീട്ടുകാരെല്ലാം തങ്ങളുടെ വീടുവിട്ട് സുരക്ഷിത സ്ഥലങ്ങളിൽ അഭയം തേടുകയാണ്.

കാര്യമായിട്ടൊന്നും കിട്ടാത്ത വീടുകളുടെ അടുക്കളയും വാതിലുകളുമെല്ലാം ആന തകർക്കുമുന്നുമുണ്ട്. കഴിഞ്ഞ മൂന്നാഴ്‌ച്ചക്കാലമായി അരളിമൂപ്പൻ ഊരിലെ അവസ്ഥ ഇതുതെന്നെയാണ്. ഇതിനിടെ പ്രദേശത്തെ റേൻകട തകർത്ത് അരിയും ആന നശിപ്പിച്ചു. ഇവിടെ മനുഷ്യരെ ഉപദ്രവിക്കുന്നില്ലെങ്കിലും വാളയാർ അതിർത്തിയിലും മറ്റ് ചില തമിഴ്‌നാടിന്റെ പ്രദേശങ്ങളിലുമായി ഈ ഒറ്റയാൻ അഞ്ചോളംപേരുടെ ജിവനെടുത്തിട്ടുണ്ട്.

ഈ ഒറ്റയാന്റെ ശല്യം തുടങ്ങി രണ്ടാമത്തെ ദിവസം തന്നെ നാട്ടുകാർ നെന്മാറ ഡിഎഫ്ഒയെ വിവരമറിയിച്ചിരുന്നെങ്കിലും ഇന്നുവരെ ആനയെ തുരത്താനുള്ള നടപടികളൊന്നും ഫോറസ്റ്റ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഓരോ തവണ ഫോറസ്റ്റധികൃതരുമായി ബന്ധപ്പെടുമ്പോഴും തങ്ങൾക്ക് മുകളിൽ നിന്ന് ഉത്തരവ് ലഭിക്കാതെ ഒന്നും ചെയ്യാൻ പറ്റില്ലെന്നാണ് മറുപടി ലഭിക്കുന്നത്.

എന്നാൽ ഉത്തരവെല്ലാം ലഭിച്ച് നടപടികളെടുക്കുമ്പോഴേക്ക് പാവപ്പെട്ട ആദിവാസിയുടെ ജീവന് വല്ലതും സംഭവിച്ചാൽ ആരാണ് സമാധാനം പറയേണ്ടതെന്ന ചോദ്യത്തിന് അവർക്കുത്തരമില്ലതാനും. എല്ലാത്തിനും അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്ന് പറഞ്ഞ് കയ്യൊഴിയുന്ന നിലപാടാണ് ഫോറസ്റ്റ് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

ഏറ്റവുമൊടുവിൽ ഇന്നലെ റബ്ബർ ബുള്ളറ്റെത്തിച്ച് ആനയെ തുരത്താനുള്ള നടപടിയുണ്ടാകുമെന്ന് അറിയിച്ചെങ്കിലും അതുമുണ്ടായിട്ടില്ല. തൊട്ടടുത്തുള്ള മുപ്പതേക്കർ കോളനിയിലും ഇതുതന്നെയാണ് അവസ്ഥ. ഇവിടെയും കഴിഞ്ഞ കുറെ നാളുകളായി ഈളുകൾ ആനയെ പേടിച്ചാണ് ജിവിക്കുന്നത്. ആനവരുന്ന സമയത്ത് പുരുഷന്മാർ തീയിട്ടും ശബ്ദമുണ്ടാക്കിയും ഓടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അതെല്ലാം പരാജയപ്പെടുകയാണ്.

ഇന്നലെ വരെ പ്രദേശത്ത് കനത്ത മഴയായിരുന്നു. ഈ മഴയിലും ഇവർക്ക് സ്വന്തം വീടുകളിൽ സുരക്ഷിതമായി കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം സ്ത്രീകൾ സുരക്ഷിതമെന്ന് കരുതി കിടന്നുറങ്ങിയിരുന്ന കമ്മ്യൂണിറ്റിഹാളിന്റെ ജനലുകളും ആന തകർത്തിരുന്നു. പറമ്പിക്കുളം വനത്തിനകത്തെ തേക്കടി അരളിമൂപ്പൻ ഊരിൽ മലസർ, മലമലസർ, കാടർ വിഭാഗങ്ങളിലായി 92 ആദിവാസി കുടുബങ്ങളാണുള്ളത്.

നാന്നൂറിലധികമാണ് ആകെ ജനസംഖ്യ. ഈ ആളുകളുടെയല്ലാം പ്രധാന വരുമാനം എസ്റ്റേറ്റുകളിലെ ജോലികളായിരുന്നു. എന്നാൽ എസ്റ്റേസ്സുകളെല്ലാം ഫോറസ്റ്റ് പിടിച്ചെടുത്തതോടെ ഇപ്പോൾ എപ്പോഴെങ്കിലും ലഭിക്കുന്ന തൊഴിലുറപ്പ് മാത്രമാണ് ഇവരുടെ ഏക വരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP