Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭിമന്യുവിന്റെ കുടുംബത്തിനായി നിർമ്മിക്കുന്ന വീടിന് തറക്കല്ലിട്ട് കോടിയേരി ബാലകൃഷ്ണൻ; കൊട്ടക്കമ്പൂരിനടുത്ത് പത്തു സെന്റിൽ നിർമ്മിക്കുന്ന വീട് മൂന്ന് മാസത്തിനകം പൂർത്തിയാക്കും; നാടു മുഴുവൻ കൂടെയുണ്ടാകുമെന്നും അഭിമന്യുവിന്റെ കുടുംബത്തോട് കോടിയേരി

അഭിമന്യുവിന്റെ കുടുംബത്തിനായി നിർമ്മിക്കുന്ന വീടിന് തറക്കല്ലിട്ട് കോടിയേരി ബാലകൃഷ്ണൻ; കൊട്ടക്കമ്പൂരിനടുത്ത് പത്തു സെന്റിൽ നിർമ്മിക്കുന്ന വീട് മൂന്ന് മാസത്തിനകം പൂർത്തിയാക്കും; നാടു മുഴുവൻ കൂടെയുണ്ടാകുമെന്നും അഭിമന്യുവിന്റെ കുടുംബത്തോട് കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി : മഹാരാജാസ് കോളേജിൽ വച്ച് കൊലപ്പെട്ട വിദ്യാർത്ഥി നേതാവ് അഭിമന്യുവിന്റെ കുടുംബത്തിന് വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാകുന്നു. കൊട്ടക്കൊമ്പൂരിനു സമീപം അഭിമന്യുവിന്റെ കുടുംബത്തിനായി നിർമ്മിക്കുന്ന വീടിന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തറക്കല്ലിട്ടു. പത്തു സെന്റ് സ്ഥലത്താണ് നിർമ്മാണം പുരോഗമിക്കുന്നത്. വീട് മൂന്ന് മാസത്തിനകം പൂർത്തീകരിക്കുമെന്ന് ചടങ്ങിനു ശേഷം അദ്ദേഹം പറഞ്ഞു.

എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികൾ പിരിവിലൂടെ സമാഹരിച്ച തുകയും മറ്റ് സംഭാവനകളും കൊണ്ടാണ് അഭിമന്യുവിന്റെ കുടുംബത്തിനായി വീട് നിർമ്മിക്കുന്നത്. തറക്കല്ലീടിൽ ചടങ്ങിനെത്തിയ കോടിയേരി അഭിമന്യുവിന്റെ മാതാപിതാക്കളേയും സന്ദർശിച്ചിരുന്നു.

ഒരു നാടുമുഴുവൻ ഈ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും കോടിയേരി അഭിമന്യുവിന്റെ കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി. അഭിമന്യുവിന്റെ ചിത്രങ്ങളടക്കമുള്ള ആൽബം നേതാക്കളെ കാണിക്കാനും ഇവർ മറന്നില്ല. മന്ത്രി എംഎം മണി,സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എം വി ഗോവിന്ദൻ, ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ എന്നിവരും കോടിയേരിക്കൊപ്പം കുടുംബത്തെ സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP