Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റയാൻ എയർ പൈലറ്റുമാരുടെ മൂന്നാംഘട്ട സമരം ഇന്ന്; 16 ഓളം സർവ്വീസുകൾ റദ്ദാക്കി; ആയിരക്കണക്കിന് ഐറീഷ് യാത്രക്കാർക്ക് യാത്രാ തടസ്സം

റയാൻ എയർ പൈലറ്റുമാരുടെ മൂന്നാംഘട്ട സമരം ഇന്ന്; 16 ഓളം സർവ്വീസുകൾ റദ്ദാക്കി; ആയിരക്കണക്കിന് ഐറീഷ് യാത്രക്കാർക്ക് യാത്രാ തടസ്സം

യിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാഴ്‌ത്തി റയാൻ എയർ പൈലറ്റുമാരുടെ മൂന്നാം ഘട്ട സമരം ഇന്ന് നടക്കുക. അയർലണ്ട് കേന്ദ്രമാക്കി പ്രവർത്തിക്കുന്നവരും റയാൻ എയർ നേരിട്ട് നിയമിച്ചിരിക്കുന്നവരുമായ പൈലറ്റുമാർ പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂർ ദൈർഘ്യമുള്ള മൂന്നു പണിമുടക്കുകളിൽ അവസാനത്തേതാണ് ഇന്ന്‌ന നടക്കുന്നത്.

സമരം തുടങ്ങിയതോടെ 16 ഓളം സർ്വവ്വീസുകൾ റദ്ദാക്കി. ഏകദേശം 2500 േേത്താളം യാത്രക്കാർ സമരം മൂലം വലഞ്ഞിട്ടുണ്ട്. പൈലറ്റുമാരുടെ യൂണിയനും കമ്പനി അധികാരികളും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം നടക്കുന്നത്.

ശമ്പള -വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ദി ഐറിഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ റയാൻ എയറുമായി വളരെ കാലമായി തർക്കം നിലനിൽക്കുകയാണ്. ഇത് സംബന്ധിച്ച തീരുമാനം വേണമെന്നാണ് യൂണിയന്റെ ആവശ്യം. സർവീസിലെ സീനിയോറിറ്റിയുമായി ബന്ധപ്പെട്ട റൈൻ എയർ മുന്നോട്ട് വച്ചിരിക്കുന്ന നിർദേശങ്ങളെ കേന്ദ്രീകരിച്ചാണ് പൈലറ്റുമാരുടെ ആശങ്കകളേറെയുള്ളത്. അതു പോലെ തന്നെ ട്രാൻസ്ഫറുകൾ, പ്രമോഷനുകൾ, വാർഷിക ലീവ് തുടങ്ങിയവ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടും വിമാനക്കമ്പനിക്ക് ആശങ്കകളേറെയുണ്ട്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP