Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റിൻ കേരളീയ സമാജാംഗം സജീഷ് കുമാറിന്റെ മരണം ഹൃദയാഘാതം മൂലം; തിരുവനന്തപുരം സ്വദേശിയെ കണ്ടത് താമസസ്ഥലത്ത് മരിച്ചനിലയിൽ; മരണം വിളിച്ചത് കുടുംബം നാട്ടിൽ അവധിക്കായി പോയ സമയത്ത്; ഹെൽത്ത് ക്ലബ് ഉടമയായ സജീഷിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം

ബഹ്‌റിൻ കേരളീയ സമാജാംഗം സജീഷ് കുമാറിന്റെ മരണം ഹൃദയാഘാതം മൂലം; തിരുവനന്തപുരം സ്വദേശിയെ കണ്ടത് താമസസ്ഥലത്ത് മരിച്ചനിലയിൽ; മരണം വിളിച്ചത് കുടുംബം നാട്ടിൽ അവധിക്കായി പോയ സമയത്ത്; ഹെൽത്ത് ക്ലബ് ഉടമയായ സജീഷിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം

മനാമ: ബഹ്‌റിൻ കേരളീയ സമാജാംഗം സജീഷ് കുമാറിന്റെ മരണ വാർത്ത വിശ്വസിക്കാ നാവാതെ കഴിയുകയാണ് മലയാളി സമൂഹം. മലയാളികൾക്കിടെയിലെ സജീവപ്രവർത്തകനായ സജീഷിന്റെ മരണം ഹൃദയാഘാതം മൂലമായിരുന്നു.

ബഹ്റൈനിൽ ഹെൽത് ക്ലബ് നടത്തിവന്ന തിരുവനന്തപുരം ഉദയൻകുളങ്ങര കൊറ്റാമം സ്വദേശി സജീഷ് കുമാറിനെ കഴിഞ്ഞദിവസംഗുദൈബിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്്. 44 വയസായിരുന്നു പരേതന്റെ പ്രായം. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി 11 ഓടെയായിരുന്നു താമസസ്ഥലത്തു മരിച്ചുകിടക്കുന്നനിലയിൽ ഇദ്ദേഹത്തെ സുഹൃത്തുക്കൾ കണ്ടെത്തിയത്. ഭാര്യ നാട്ടിൽനിന്ന് മൊബൈലിൽ വിളിച്ചിട്ട് കിട്ടാതായതോടെ സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു.

ഇതേതുടർന്ന് സുഹൃത്തുക്കൾ താമസസ്ഥലത്ത് എത്തുേമ്പാൾ മുറി അകത്ത് നിന്നും പൂട്ടി ഫാനും എയർകണ്ടീഷനുമെല്ലാംപ്രവർത്തിക്കുന്ന അവസ്ഥയിലായിരുന്നു.പൊലീസ് എത്തി മുറിയുടെ വാതിൽ പൊളിച്ചാണ് അകത്തുകടന്നത് കഴിഞ്ഞ ജൂൺ 27 നാണ് കുടുംബം നാട്ടിലേക്ക് അവധിക്കാലം പ്രമാണിച്ചത് പോയത്. ഭാര്യ അല രാജ് ബഹ്‌റൈനിൽ സ്‌കൂൾ അദ്ധ്യാപികയായിരുന്നു. മകൻ മാധവ് സജീവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP