Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; സ്ട്രെച്ചർ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടി വർദ്ധിപ്പിക്കാനുള്ള തീരുമാനം എയർ ഇന്ത്യ പിൻവലിച്ചു

പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; സ്ട്രെച്ചർ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടി വർദ്ധിപ്പിക്കാനുള്ള തീരുമാനം എയർ ഇന്ത്യ പിൻവലിച്ചു

പ്രവാസ ലോകത്ത് നിന്നും മറ്റും വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സ്ട്രെച്ചർ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടി വർദ്ധിപ്പിക്കാനുള്ള തീരുമാനം എയർ ഇന്ത്യ പിൻവലിച്ചു.കിടപ്പുരോഗികളെ വിമാനത്തിൽ കൊണ്ടുപോകുന്ന സ്ട്രെച്ചർ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടി വരെ വർധിപ്പിക്കാനായിരുന്നു എയർ ഇന്ത്യ തീരുമാനം. ഈ മാസം ഇരുപതിനാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തുവന്നത്.

പ്രവാസികളായ പാവപ്പെട്ട രോഗികൾക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു പുതിയ തീരുമാനം. അതുകൊണ്ടു തന്നെ തീരുമാനം ഉടനടി പിൻവലിക്കണമെന്ന് പ്രവാസി സംഘടനകളും മറ്റും ആവശ്യപ്പെട്ടു. ഏതായാലും പ്രതിഷേധം ഫലം കണ്ടു. സർക്കുലർ റദ്ദാക്കിയതായി എയർഇന്ത്യ ഔദ്യോഗികമായി അറിയിച്ചു.

സർക്കുലർ റദ്ദാക്കിയതോടെ കിടപ്പിലായ രോഗികളെ വിമാനത്തിൽ കൊണ്ടുപോകുന്ന സ്ട്രെച്ചർ സംവിധാനമുള്ള ടിക്കറ്റിന്, ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പഴയ നിരക്കായ തൊണ്ണൂറ്റിഅയ്യായിരം രൂപ നൽകിയാൽ മതി. ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കും സ്ട്രെച്ചർ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് കൂട്ടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP