Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

3.290 ഗ്രാം സ്വർണം നാല് തവണകളിലായി വിറ്റുവെന്ന് ആദ്യ വെളിപ്പെടുത്തൽ; പൊളിഞ്ഞെന്നു കണ്ടപ്പോൾ 6.500 ഗ്രാം സ്വർണം വിറ്റെന്ന് യോഗത്തെ അറിയിച്ചു; 27 പവന്റെ ആഭരണങ്ങൾ എങ്ങനെ മുക്കുപണ്ടമായി മാറിയെന്ന ചോദ്യത്തിനും ഉത്തരമില്ല; 25 ശതമാനം കണക്കുകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 4.8 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; അന്വേഷിക്കാൻ പൊലീസെത്തുമ്പോൾ വികാരി അച്ചന്റെ കൈയിൽ വിലങ്ങ് വിണേക്കും; കൊരട്ടി പള്ളി മുൻ വികാരി മാത്യു മണവാളൻ ഒടുവിൽ കുടുങ്ങി  

3.290 ഗ്രാം സ്വർണം നാല് തവണകളിലായി വിറ്റുവെന്ന് ആദ്യ വെളിപ്പെടുത്തൽ; പൊളിഞ്ഞെന്നു കണ്ടപ്പോൾ 6.500 ഗ്രാം സ്വർണം വിറ്റെന്ന് യോഗത്തെ അറിയിച്ചു; 27 പവന്റെ ആഭരണങ്ങൾ എങ്ങനെ മുക്കുപണ്ടമായി മാറിയെന്ന ചോദ്യത്തിനും ഉത്തരമില്ല; 25 ശതമാനം കണക്കുകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 4.8 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; അന്വേഷിക്കാൻ പൊലീസെത്തുമ്പോൾ വികാരി അച്ചന്റെ കൈയിൽ വിലങ്ങ് വിണേക്കും; കൊരട്ടി പള്ളി മുൻ വികാരി മാത്യു മണവാളൻ ഒടുവിൽ കുടുങ്ങി   

മറുനാടൻ മലയാളി ബ്യൂറോ

കൊരട്ടി: ഒടുവിൽ മണവാളച്ചൻ കുടുങ്ങി. വിശ്വാസികൾ ഉറച്ച നിലപാട് എടുത്തതോടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം സെന്റ് മേരീസ് ഫൊറോന പള്ളി മുൻ വികാരിയടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. മുൻ വികാരി ഫാ.മാത്യു മണവാളൻ, 201418 കാലഘട്ടത്തിലെ ട്രസ്റ്റിമാർ, ജീവനക്കാർ എന്നിവരടങ്ങുന്ന പത്തു പേർക്കെതിരെ എഫ്ഐആർ തയാറാക്കി.

കൊരട്ടി എസ്ഐ കെ.എസ്.സുബീഷ് മോനാണ് കേസ് ചുമതല. ഇടവകാംഗമായ തട്ടിൽ റെന്നി ജോർജ് ചാലക്കുടി മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിന്മേലാണ് നടപടി. കാണിക്ക സ്വർണം, നേർച്ചപ്പണം എന്നിവ കളവു ചെയ്തെന്നും നിർമ്മാണ പ്രവൃത്തികളിൽ സാമ്പത്തിക തിരിമറി നടത്തിയെന്നും 23.99 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നുമാണ് പരാതി. പൊലീസ് കേസെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്. ഇതു സംബന്ധിച്ച വിശദാംശങ്ങൾ ആദ്യം പുറത്തുവിട്ടത് മറുനാടൻ മലയാളിയായിരുന്നു. കർദിനാൾ ആലഞ്ചേരിക്കെതിരെ എറണാകുളം രൂപതയിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. ഇതിനൊപ്പമാണ് മണവാളച്ചന്റെ കേസും ചർച്ചയായത്. കർദിനാളിനെ കുടുക്കാൻ മുന്നിലുണ്ടായിരുന്ന വൈദികനാണ് മണവാളച്ചൻ.

കഴിഞ്ഞ ജനുവരിയിലാണ് വികാരിക്കും കമ്മിറ്റിക്കുമെതിരെ വിശ്വാസികൾ ആരോപണവുമായി വന്നത്. വിശ്വാസികൾ തിരഞ്ഞെടുത്ത 15 അംഗ കമ്മിറ്റി പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കുകയും എറണാകുളംഅങ്കമാലി അതിരൂപത നിയോഗിച്ച വൈദിക കമ്മിഷൻ തെളിവെടുപ്പ് നടത്തുകയും ഫാ. മാത്യു മണവാളനെ ചുമതലകളിൽനിന്നു മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിയമ കുരുക്കുകളും എത്തുന്നത്. എഫ് ഐ ആർ ഇട്ട സാഹചര്യത്തിൽ അച്ചനെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും. ട്രസ്റ്റിമാരടക്കമുള്ളവരെ എട്ടുവർഷത്തേക്കും പാരിഷ് കൗൺസിലംഗങ്ങളെ മൂന്നു വർഷത്തേക്കും പള്ളിയിലെ കമ്മിറ്റികളിൽ തുടരുന്നതിന് അതിരൂപതാ കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു.

പുതിയ വികാരി ചുമതലയേറ്റെങ്കിലും ഇദ്ദേഹമടക്കമുള്ള അഞ്ച് വൈദികരെ അതിരൂപത തിരികെ വിളിച്ചതോടെ താൽക്കാലിക ചുമതലയുള്ള വൈദികനെത്തിയാണ് പ്രാർത്ഥനാ ശുശ്രൂഷകൾ നിർവഹിക്കുന്നത്. കുരിശുപള്ളികളിലെ പ്രാർത്ഥനാ ശുശ്രൂഷകൾ മുടങ്ങിയിരിക്കുകയാണ്. പള്ളി ചുമതലപ്പെടുത്തിയ താൽക്കാലിക കമ്മിറ്റിയുടെ കാലാവധി 31ന് അവസാനിക്കും. ഇതിനിടെയാണ് കേസെടുക്കുന്നത്. കൊരട്ടിപ്പള്ളിയിലെ സ്വർണ്ണവിൽപ്പനയിലെ ക്രമക്കേടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ വിശ്വാസികൾക്ക് അമ്പരപ്പും ഞെട്ടലുമാണ് ഉണ്ടായത്.

വിശ്വസ്തനെന്ന് കരുതിയ വികാരി തന്നിഷ്ടപ്രകാരം കോടികളുടെ സ്വർണമാണ് വിറ്റത്. ഈ വിൽപ്പന ഇടവകക്കാർ അറിയാതിരിക്കാനുള്ള ഇടപെടലുകളും അദ്ദേഹം നടത്തി. പള്ളിക്കമ്മറ്റിയുടെ യോഗങ്ങളിൽ പോലും നുണ പറഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. 3.290 ഗ്രാം സ്വർണം നാല് തവണകളിലായി വിറ്റുവെന്ന് ആദ്യവെളിപ്പെടുത്തിയത്. ഇത് പൊളിഞ്ഞെന്നു കണ്ടപ്പോൾ 6.500 ഗ്രാം സ്വർണം വിറ്റെന്ന് പൊതുയോഗത്തെ അറിയിച്ച് പിടിച്ചു നിൽക്കാനും ശ്രമിച്ചു. ഗുണനിലവാര പരിശോധന റിപ്പോർട്ട് സഹിതം സമർപ്പിച്ച 27 പവന്റെ ആഭരങ്ങളിലേറെയും മുക്കുപണ്ടമായി മാറിയെതെങ്ങിനെ എന്ന ചോദ്യത്തിനും ഇപ്പോഴും ഉത്തരം നൽകാൻ മാത്യു മണവാളന് സാധിച്ചിട്ടില്ല. 25 ശതമാനം കണക്കുകൾ പരിശോധിച്ചപ്പോൾ 4.8 കോടിയുടെ ബാധ്യത വ്യക്തമായെന്നും ബാക്കിയുള്ള കണക്കു പരിശോധിക്കുമ്പോൾ പള്ളിയുടെ പതിന്മടങ്ങാവാൻ സാദ്ധ്യതയെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.

സ്വർണം വിറ്റതിൽ മാത്രം 60 ലക്ഷം രൂപ കണക്കിലില്ലന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ആരോപണ വിധേയരെ ഒഴിച്ച് നിർത്തിയാണ് സാധാരണ അഴിമതി ആരോപണങ്ങളിൽ തെളിവെടുപ്പു നടക്കുക. ഇവിടെ ആരോപണ വിധേയൻ വികാരിയാണ്. വികാരിയുടെ സാമ്പത്തീക തട്ടിപ്പിനെക്കുറിച്ചുയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകൃതമായ അന്വേഷണ കമ്മീഷന്റെ തലപ്പത്തേക്ക് പള്ളിപൊതുയോഗം തിരഞ്ഞെടുത്തതും വികാരിയെ തന്നെ. പുറമേ നിന്നുള്ളവർ ഇടപെട്ട് തന്നെ പ്രതിക്കൂട്ടിലാക്കിയെന്ന് വികാരി പ്രചരിപ്പിക്കാതിരിക്കാൻ ഇടവക്കാർ നടത്തിയ തന്ത്രപരമായ നീക്കമായിരുന്നു ഇതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഫെബ്രുവരി 15-ന് നടന്ന പൊതുയോഗത്തിലാണ് വികാരിക്കെതിരെ സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നത്. ഈ പൊതുയോഗത്തിൽ തന്നെ ഇതേക്കുറിച്ച് അന്വേഷിക്കാൻ വികാരി ഫാ.മാത്യൂ മണവാളൻ അധ്യക്ഷമനായി 15 കമ്മറ്റിയെയും തിരഞ്ഞെടുത്തിരുന്നു.

നാല് പ്രവശ്യമായി 3.290 ഗ്രാം സ്വർണം അങ്കമാലിയിലെയും ചാലക്കൂടിയിലേയും പ്രമുഖ ജ്വലറികളിൽ വിറ്റുവെന്നായിരുന്നു ഫാ.മാത്യൂ ഫെബ്രുവരി 15 ലിലെ പൊതുയോഗത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇത് ശരിയല്ലന്നു അഞ്ച് തവണ വികാരി സ്വർണം വിറ്റെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തി. ഈ വിവരം പുറത്തുവന്നതിനെത്തുടർന്ന് ഈ മാസം 11 -ന് നടന്ന പൊതുയോഗത്തിൽ ആറര കിലോ സ്വർണം വിറ്റതായി വികാരി വെളിപ്പെടുത്തി. ഇക്കാര്യം ശരിവച്ചാൽ പോലും ഈയിനത്തിൽ 60 ലക്ഷം രൂപയുടെ കണക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. എന്നാൽ ഈയിനത്തിൽ ലഭിച്ച തുകയിൽ വലിയൊരുപങ്ക് രേഖകളിൽ ഇല്ലന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഗുണമേന്മയും തൂക്കവും സ്ഥിരീകരിക്കുന്ന ആധികാരിക രേഖകൾ സഹിതം നോട്ടറിയുടെ സാക്ഷ്യപത്രത്തോടെ കൊരട്ടി സ്വദേശിയായ വിശ്വാസി വികാരിയുടെ മുറിയിലെത്തി ഏൽപ്പിച്ച 27 പവനോളം വരുന്ന ആഭരണങ്ങളിൽ 15 വളകൾ മുക്കുപണ്ടാമായി പരിണമിച്ചത് എങ്ങിനെയെന്ന ചോദ്യത്തിനും ഫാ.മാത്യൂവിന് ഉത്തരമില്ലായിരുന്നു.

പള്ളിയിൽ വികാരിയുടെ മുറിയിലാണ് സ്വർണം സൂക്ഷിക്കുന്ന ലോക്കർ സ്ഥാപിച്ചിട്ടുള്ളത്.പള്ളിയിലെ സ്വർണ്ണക്കുരിശും വെള്ളിക്കുരിശും മറ്റും സൂക്ഷിക്കുന്നതും ഇതേ മുറിയിൽത്തന്നെ.ലോക്കറിന്റെ താക്കോൽ വികാരിയും കൈക്കാരനും ഓഫീസ് ചുമതലക്കാരനും സൂക്ഷിക്കുന്നുണ്ട്.വികാരിയുടെ മുറിയുടെ താക്കോൽ മറ്റാരുടെയും കൊവശമില്ലന്നും ഈ സാഹചര്യത്തിൽ വികാരി അറിയാതെ മുറിയിൽ നിന്നും ഒന്നും പുറത്തുപോകാനിടയില്ലെന്നുമാണ് അന്വേഷണ കമ്മീഷന്റെ വിലയിരുത്തൽ. പള്ളിവക അക്കൗണ്ടിൽ 1.65 കോടി രൂപയും പള്ളിയുടെ നിയന്ത്രണത്തിലുള്ള ദേവമാതാ ആശുപത്രിയുടെ അക്കൗണ്ടിൽ 65.700 ലക്ഷം രൂപയും നീക്കിയിരിപ്പ് നിലനിൽക്കുന്ന സ്ഥിതിയിലാണ് ഫാ.ലൂക്കോസ് കുന്നത്തൂർ ഇടവകയിൽ നിന്നും സ്ഥലം മാറിപ്പോവുന്നതെന്നും ഇതിന് ശേഷമുള്ള നാല് വർഷത്തോളമുള്ള കാലയളവിലാണ് പള്ളിക്ക് വൻ ബാദ്ധ്യത വരുത്തി വയ്ക്കുന്ന സാമ്പത്തീക തട്ടിപ്പ് നടന്നിട്ടുള്ളതെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.

പള്ളിയുടെ കുരിശുപള്ളിക്ക് സ്ഥലം വാങ്ങാൻ പൊതുയോഗം തീരുമാനിക്കും മുമ്പേ 20 ലക്ഷം അഡ്വാൻസ് നൽകിയെന്ന ഫാ.മാത്യൂവിന്റെ വെളിപ്പെടുത്തൽ സാമാന്യബുദ്ധിയുള്ളവർക്ക് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ ചൂണ്ടികാണിക്കുന്നത്. പള്ളിയോട് അനുബന്ധിച്ച് നടത്തിയ നിർമ്മാണ പ്ര സംമ്പന്ധിച്ച കണക്കുകൾ വിശദമായി പരിശോധിച്ചിട്ടില്ലന്നും പ്രഥമീക പരിശോധനയിൽ 5 ലക്ഷത്തോളം രൂപ അധികം ചിലവഴിച്ചതായി രേഖ കണ്ടെടുത്തുവെന്നും ഇക്കൂട്ടർ അറിയിച്ചു.പള്ളിവക ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണം,ആശുപത്രിയുടെ പുതിയ കെട്ടിടം,ഡോക്ടർമാർക്കുള്ള ക്വാർട്ടേഴ്സുകൾ എന്നിവയുടെ നിർമ്മാണത്തിന്റെ കണക്കുകൾ തൊട്ടിട്ടില്ലന്നും ഇത് പരിശോധിച്ചാൽ മാത്രമേ പള്ളിയുടെ സാമ്പത്തീക നഷ്ടം ക്യത്യമായി കണക്കാക്കാനാവു എന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ പൊലീസ് അന്വേഷണം ഏറെ നിർണ്ണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP