Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാറോടിക്കുമ്പോൾ മാത്രമല്ല സൈക്കിൾ ചവിട്ടുമ്പോഴും മൊബൈലിൽ സംസാരിച്ചാൽ പിഴ ഉറപ്പ്; പെർത്തിലെ ആർമഡെയ്‌ലിൽ സൈക്കിൾ യാത്രക്കാരിക്ക് 400 ഡോളർ പിഴയിട്ട് പൊലീസ്

കാറോടിക്കുമ്പോൾ മാത്രമല്ല സൈക്കിൾ ചവിട്ടുമ്പോഴും മൊബൈലിൽ സംസാരിച്ചാൽ പിഴ ഉറപ്പ്; പെർത്തിലെ ആർമഡെയ്‌ലിൽ സൈക്കിൾ യാത്രക്കാരിക്ക് 400 ഡോളർ പിഴയിട്ട് പൊലീസ്

സൈക്കിളുമായി പോകുമ്പോൾ മൊബൈലിൽ സംസാരിച്ചാൽ കുഴപ്പമില്ലെന്ന് കരുതുന്നവരാണോ നിങ്ങൾ. എന്നാൽ ആ ചിന്ത കളഞ്ഞോളൂ. സൈക്കിൾ ചവിട്ടുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്ത്രീക്ക് പെർത്ത് പൊലീസ് 400 ഡോളർ പിഴയിട്ടെന്ന വാർത്ത എല്ലാ സൈക്കിൾ യാത്രക്കാർക്കും മുന്നറിയിപ്പാണ്.

വെസ്റ്റേൺ ഓസ്ട്രേലിയൻ പൊലീസാണ് ഇക്കാര്യം അറിയിച്ച് ്ട്വീറ്റ് ചെയ്തത്.
പെർത്തിലെ അർമഡൈലിലായിരുന്നു സംഭവം.മകളുമായി സംസാരിക്കാനാണ് താൻ ഫോണെടുത്തതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.അതേസമയം, സൈക്കിൾ ചവിട്ടുമ്പോൾ ഹെഡ്ഫോൺ ഉപയോഗിച്ച് മൊബൈലിൽ സംസാരിക്കുന്നതിൽ പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെസ്റ്റേൺ ഓസ്ട്രേലിയിയൽ 2011 മുതൽ മോട്ടോർ വാഹനമോടിക്കുന്നവർക്കും സൈക്കിൾ ചവിട്ടുന്നവർക്കും മൊബൈൽ ഉപയോഗത്തിന്റെ കാര്യത്തിൽ ഒരേ നിയമമാണെന്ന് ട്രാഫിക് എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ മൈക്ക് സ്പാർക്ക്മാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP