Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാക്കിസ്ഥാൻ തെരഞ്ഞെടുപ്പ്: ആദ്യഫലസൂചനകളിൽ ഇമ്രാൻഖാന്റെ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് മുന്നിൽ; ബിലാവൽ ഭൂട്ടോയുടെ പിപിപിയെ മലർത്തിയടിച്ച് നവാസ് ഷരീഫിന്റെ പിഎംഎൽഎൻ്; അരയും തലയും മുറുക്കിയിറങ്ങിയ പോരാട്ടത്തിൽ ജനപിന്തുണ ബാറ്റുപിടിച്ച കൈകൾക്ക് തന്നെ; തൂക്കുമന്ത്രിസഭ വന്നാൽ ബിലാവൽ ഭൂട്ടോ കിങ്‌മേക്കർ

പാക്കിസ്ഥാൻ തെരഞ്ഞെടുപ്പ്: ആദ്യഫലസൂചനകളിൽ ഇമ്രാൻഖാന്റെ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് മുന്നിൽ;  ബിലാവൽ ഭൂട്ടോയുടെ പിപിപിയെ മലർത്തിയടിച്ച് നവാസ് ഷരീഫിന്റെ പിഎംഎൽഎൻ്; അരയും തലയും മുറുക്കിയിറങ്ങിയ പോരാട്ടത്തിൽ ജനപിന്തുണ ബാറ്റുപിടിച്ച കൈകൾക്ക് തന്നെ; തൂക്കുമന്ത്രിസഭ വന്നാൽ ബിലാവൽ ഭൂട്ടോ കിങ്‌മേക്കർ

മറുനാടൻ ഡെസ്‌ക്‌

ഇസ്‌ലാമാബാദ്: ലോകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് പാക്കിസ്ഥാനിൽ ഇത്തവണ നടന്നത്. നിർണായക പൊതു തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തു വന്നപ്പോൾ ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ്(പി.ടി.ഐ) മുന്നേറുന്നു. 21 സീറ്റുകളിലാണ് പി.ടിഐ മുന്നിട്ടു നിൽക്കുന്നത്. നവാസ് ശരീഫിന്റെ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസ്(പി.എം.എൽ-എൻ)ഏഴ് സീറ്റുകളിലായി തൊട്ടുപിറകിലായി നിലയുറപ്പിച്ചിട്ടുണ്ട്. വാശിയേറിയ തിരിഞ്ഞെടുപ്പിൽ പാക്കിസ്ഥാനിലെ മൂന്ന് പ്രബല ശക്തികൾ അരയും തലയും മുററുക്കി രംഗത്തുവന്നതോടെ ഭരണം പിടിച്ചടക്കുക അത്ര എളുപ്പമായിരിക്കില്ലെന്നാണ് പ്രവചനങ്ങൾ വന്നത്. പി.ടി.ഐ അധ്യക്ഷൻ ഇമ്രാൻഖാൻ, പി.പി.പി സഹ ചെയർമാൻ ആസിഫ് അലി സർദാരി, ബിലാവൽ ഭൂട്ടോ എന്നിവർ അവരവരുടെ മണ്ഡലങ്ങളിൽ മുന്നിലാണ്.

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മണ്ഡലത്തിൽ 2013ൽ നേടിയ വോട്ടുകളേക്കാൾ ആദ്യ റൗണ്ടിൽ മികച്ച പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. 2013ൽ 53% വോട്ട് രേഖപ്പെടുത്തിയപ്പോൾ ഇത്തവണ 55% മുകളിൽ വേട്ടുകൾ നവസ് ശെരീഫിന്റെ പാർട്ടിയായ മുസ്ലിം ലീഗ് പഞ്ചാബിൽ സ്വന്തമാക്കിയിട്ടുണ്ട്. 859 പ്രൊവിൻശ്യയിലായി 12,570 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. രാജ്യത്തിന്റെ 11-ാമത് തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഉയർത്തുന്ന വെല്ലുവിളികൾ പട്ടാള അട്ടിമറികളെ ചെറുക്കുക, തീവ്രവാദത്തിന് തടയിടുക എന്നിവയൊക്കെയാണ്.

നവാസ് ശരീഫിന്റെ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്, ക്രിക്കറ്റിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ ഇംറാൻ ഖാന്റെ പാക്കിസ്ഥാൻ തഹ്‌രീകെ ഇൻസാഫ്, മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോയുടെ മകൻ ബിലാവൽ ഭുട്ടോ നയിക്കുന്ന പീപ്പിൾസ് പാർട്ടി ഓഫ് പാക്കിസ്ഥാൻ എന്നിവയാണ് തെരഞ്ഞെടുപ്പിൽ പ്രധാനമായും ഏറ്റുമുട്ടുന്നത്. എന്നാൽ പ്രധാനമന്ത്രി പദത്തിൽ ഏറ്റവും ഉയർന്നു കേൾക്കുന്ന ശബ്ദം മുൻ ക്രിക്കറ്റ് താരം കൂടിയായ ഇംറാൻ ഖാന്റെ സ്വരം തന്നെയാണ്. സാമ്പത്തിക തട്ടിപ്പിൽ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് ജയിലിലായതോടെ ഇദ്ദേഹത്തിന്റെ സഹോദരനാണ് തൽ സ്ഥാനത്തേക്ക് മത്സരിച്ചത്. മൂന്ന് തവണ മണ്ഡലത്തിൽ പരാജയമേറ്റു വാങ്ങിയിട്ടില്ലാത്ത നവാസ് ശെരീഫിനോളം അനുജന് മികവി പുലർത്താൻ പറ്റിയിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പിൽ നവാസ് ശെരീഫിന്റെ പാർട്ടിയേയും പാക് ജനത തള്ളിക്കളഞ്ഞിട്ടില്ല.

പഞ്ചാബ്, സിന്ധ്, ഖൈബർ- പക്തൂൺഖ്വാ, ബലൂചിസ്താൻ എന്നീ നാല് പ്രവിശ്യകൾ ഉൾപ്പെടുന്ന 270 ദേശീയ അസംബ്ലി സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. എൻ.എ 60, എൻ.എ 108 എന്നീ മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് മാറ്റിവെക്കുകയും ചെയ്തു. 1947ൽ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടതു മുതൽ സൈന്യവും ജനാധിപത്യ സർക്കാറും മാറിമാറി ഭരിച്ച പാരമ്പര്യമാണ് പാക്കിസ്ഥാനിൽ. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ അഞ്ചു വർഷ കാലാവധി പൂർത്തിയാക്കി അധികാരം കൈമാറുന്ന വേളകൂടിയാണിത്.

 

പാക്കിസ്ഥാനിൽ സർക്കാറുകൾ അഞ്ചു വർഷ ഭരണകാലാവധി പൂർത്തിയാക്കുന്നതു തന്നെ അപൂർവമാണ്. 2008ൽ അധികാരത്തിലേറിയ പാക്കിസ്ഥാൻ പീപ്ൾസ് പാർട്ടി (പി.പി.പി) സർക്കാർ ആണ് ആദ്യമായി അഞ്ചു വർഷം തികച്ച് ചരിത്രം കുറിച്ചത്.ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിൽ നിന്ന് 25ലധികം പ്രതിനിധികൾ ഇകത്തവണ തരിഞ്ഞെടുപ്പിൽ നിറഞ്ഞ് നിന്നതും പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്. തിരഞ്ഞെടുപ്പിനെ അട്ടിനമറിക്കാൻ വിവധസ്ഥലങ്ങളിലായി നടന്ന ആക്രമണങ്ങളിൽ 40 പേർ കൊല്ലപ്പെടുകയും 400 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

74 അംഗ പാർലമെന്ററി സീറ്റിൽ മുന്നിട്ടു നിൽക്കുന്ന പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫിന് തന്നെയാണ് വിജയപ്രതീക്ഷ. മുൻ പ്രധാനമന്ത്രി ആസിഫ് അലി സർദാരിയുടെ പാക്കിസ്ഥാൻ പിപ്പീൾസ് പാർട്ടിയും തൊട്ടുപിറകിലായി നിലയുറപ്പിക്കുന്നതോടെ തൂക്കു മന്ത്രിസഭയ്ക്കും സാധ്യത അനുവദനീയമാണ്. എതെങ്കിലും പാർട്ടിക്ക് അധികാകരത്തിലേറാൻ വേണ്ട കേവല ഭൂരിപക്ഷം 172 സീറ്റാണ്. ഇമ്രാൻഖാന്റെ പാർട്ടിക്കാണ് വിജയസാധ്യത ഏറെയും. സ്ത്രീ പ്രാതിനിത്യം 10 ശതമാനവും മതന്യൂനപക്ഷങ്ങൾക്കായി 10 ശതമാനവും മാറ്റിവെച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP