Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയിരത്തിലേറെ കേസുകൾ മുമ്പിൽ വന്നിട്ടും പരിഹരിക്കപ്പെട്ടത് വെറും അമ്പതിൽ താഴെ കേസുകൾ; പരിഗണിച്ച കേസുകളിൽ 800ഓളം കേസുകൾ ഹൈക്കോടതി സ്‌റ്റേയും ചെയ്തു; ട്രിബ്യൂണൽ പ്രവർത്തനത്തിനായി ചിലവഴിച്ചത് 15 കോടിയോളം രൂപ; മൂന്നാർ ട്രിബ്യൂണൽ അടച്ചുപൂട്ടുന്നത് എടുത്തുപറയാൻ നേട്ടങ്ങളൊന്നും അവകാശപ്പെടാൻ ഇല്ലാത്ത അവസ്ഥയിൽ; സർക്കാർ തീരുമാനത്തിന് കൈയടിച്ച് നാട്ടുകാരും

ആയിരത്തിലേറെ കേസുകൾ മുമ്പിൽ വന്നിട്ടും പരിഹരിക്കപ്പെട്ടത് വെറും അമ്പതിൽ താഴെ കേസുകൾ; പരിഗണിച്ച കേസുകളിൽ 800ഓളം കേസുകൾ ഹൈക്കോടതി സ്‌റ്റേയും ചെയ്തു; ട്രിബ്യൂണൽ പ്രവർത്തനത്തിനായി ചിലവഴിച്ചത് 15 കോടിയോളം രൂപ; മൂന്നാർ ട്രിബ്യൂണൽ അടച്ചുപൂട്ടുന്നത് എടുത്തുപറയാൻ നേട്ടങ്ങളൊന്നും അവകാശപ്പെടാൻ ഇല്ലാത്ത അവസ്ഥയിൽ; സർക്കാർ തീരുമാനത്തിന് കൈയടിച്ച് നാട്ടുകാരും

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: മൂന്നാർ ട്രീബൂണലിന്റെ പ്രവർത്തനത്തിനായി സർക്കാർ ചിലവഴിച്ച കോടികൾ വൃഥാവിലായി. ഉത്തരവുകൾ മാത്രം പുറപ്പെടുവിക്കാൻ അധികാരമുള്ള ഏജൻസി മാത്രമായിരുന്ന ട്രീബൂണലിനുവേണ്ടി ഇതികം സർക്കാർ 15 കോടിയോളം ചെലവിട്ടിട്ടുണ്ടെന്നാണ് സൂചന. സർക്കാർ തീരുമാനത്തിന് മൂന്നാർ മേഖലയിൽ പരക്കെ അഭിനന്ദനം. പ്രത്യേകിച്ച് ഒരു നേട്ടവും അവകാശപ്പെടാനില്ലാത്ത സാഹചര്യത്തിലാണ് ട്രീബൂണലിന് സർക്കാർ ചരമക്കുറിപ്പെഴുതിയതെന്ന് വ്യക്തം. മൂന്നാർ ട്രീബൂണലിന്റെ പ്രവർത്തനത്തിൽ അടിമുടി പാളിച്ചകളുണ്ടെന്നാണ് നിയമ വിദഗ്ദ്ധർചൂണ്ടിക്കാട്ടുന്നത്. ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിച്ചതെഴിച്ചാൽ മറ്റാർക്കും ട്രീബൂണലിന്റെ പ്രവർത്തത്തനം കാര്യമായി ഗുണം ചെയ്തില്ലന്നാണ് പരക്കെയുള്ള വിലയിരുത്തൽ.

2010-ൽ വി എസ് സർക്കാർ രൂപീകരിച്ച ട്രീബൂണലിന്റെ പ്രവർത്തനം എട്ട് വർഷത്തിലേയ്ക്ക് കടന്ന അവസരത്തിലാണ് നിർത്തലാക്കാൻ സർക്കാർ ഭാഗത്തുനിന്നും നീക്കം ആരംഭിച്ചിട്ടുള്ളത്. ആയിരത്തിൽപ്പരം കേസുകൾ ട്രിബൂണലിന്റെ പരിഗണയ്ക്ക് എത്തിയയെങ്കിലും പരിഹരിക്കപ്പെട്ടത് 50-ൽതാഴെ മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. സർവ്വീസിലുള്ള ജില്ലാ ജഡ്ജും,റിട്ടേർഡ് ജില്ലാ ജഡ്ജും ജില്ലാ ജഡ്ജാവാൻ യോഗ്യതയുള്ള അഭിഭാഷകനും ബോർഡംഗങ്ങളായ സമിതിയാണ് കേസുകൾ പരിഗണിച്ചിരുന്നത്.സർക്കാർ ഭൂമി സംമ്പന്ധിച്ച കേസുകൾ പരിഗണിക്കുക എന്നതായിരുന്നു ട്രീബുണലിന്റെ സ്ഥാപിത ലക്ഷ്യം.എന്നാൽ ട്രീബുണലിന്റെ പരിധിയിൽ വരുന്ന എട്ട് വില്ലേജുകളിലെ എല്ലാതരത്തിൽപ്പെട്ട വസ്തുസംമ്പന്ധിച്ച കേസുകളും ദേവികളം കോടതി ട്രീബുണലിലേക്ക് മാറ്റുകയായിരുന്നു.

1000 യിരത്തിൽപ്പരം കേസുകൾ പരിഗണിച്ചതിൽ 800 -ളം കേസുകളും ഹൈക്കോടതി സ്റ്റേചെയ്തിട്ടുണ്ട്.അവശേഷിക്കുന്ന 200-ൽപ്പരം കേസുകളുടെ ഭാവി ചോദ്യചിഹ്നമായി അവശേഷിക്കുന്നു.ഇത് ദേവികുളം കോടതിയിലേക്ക് തന്നെ മടക്കി അയക്കുമെന്നാണ് സൂചന. മുപ്പതിനടുത്ത് ജിവനക്കാരാണ് ട്രീബൂണലിൽ ജോലിചെയ്തിരുന്നത്.ബോർഡംഗങ്ങൾക്ക് ശമ്പള ഇനത്തിൽ മാത്രം ഒന്നര ലക്ഷത്തോളം രൂപയും ആഴ്ചയിൽ രണ്ടുദിവസം വന്നുപോയിരുന്ന ഗവൺമെന്റ് പ്ലീഡർക്ക് ഒരു ലക്ഷത്തിനടുത്തും ശമ്പളം ലഭിച്ചിരുന്നതായിട്ടുമാണ് പുറത്തുവന്ന വിവരം. കേസുകളിൽ രാജ്യത്ത് നിലിൽക്കുന്ന നിയമ വ്യവസ്ഥയനുസരിച്ച് പൗരന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ട്രീബുണൽ മൂലം നഷ്ടമാവുന്നു എന്ന ആരോപണവും ഉയർന്നിരുന്നു.

മുൻസിപ്പ് കോടതിയിൽ ഉണ്ടാവുന്ന വിധിയിൽ ജില്ലാകോടതിയിൽ അപ്പീൽപോകാം.ഇവിടെ നിന്നും താല്പര്യമെങ്കിൽ ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നു.ഇവിടങ്ങളിൽ വസ്തുതയുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് കേസുകളിൽ വിധിയുണ്ടാവുക. മൂന്നാർ മേഖല ഉൾപ്പെട്ട കെ ഡി എച്ച് വില്ലേജുകളായ പള്ളിവാസൽ, ആനവിരട്ടി, വെള്ളത്തൂവൽ, ചിന്നക്കനാൽ, ശാന്തൻപാറ, ബൈസൻവാലി, ആനവിലാസം തുടങ്ങിയ വില്ലേജുകൾ ഉൾപ്പെട്ട മേഖലയിലെ അനധികൃത കയ്യേറ്റം, നിർമ്മാണ പ്രവർത്തനങ്ങൾ, അനധികൃത ഭൂവിനിയോഗം തുടങ്ങിയ വിഷയങ്ങൾ ,ബന്ധപ്പെട്ട കേസുകൾ, കോടതികളിലും മറ്റ് സർക്കാർ അധികാര കേന്ദ്രങ്ങളിലും നില നിൽകുന്നതും എത്ര വേഗം തീരുമാനിക്കേണ്ടതുമായ വസ്തുപ്രശ്നങ്ങൾ എ്ന്നിവ എളുപ്പത്തിൽ തീർപ്പുകൽപ്പിക്കു എന്ന ലക്ഷ്യത്തിലാണ് ട്രബൂണൽ രൂപീകരിച്ചത്.

അന്നുവരെ വിവിധ കോടതികളിലും, സർക്കാർ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന പരാതികളും, കേസുകളും, മറ്റ് നടപടികളും ഈ ട്രൈബുണലിലേയ്ക്ക് തീരുമാനത്തിന് അയക്കേണ്ടതായിരുന്നു. എന്നാൽ കോടതികളിൽ നിലവിലുണ്ടായിരുന്ന സർക്കാർ ഭൂമി സംബന്ധിച്ച കേസുകൾ മാത്രം കൈമാറ്റം ചെയ്യപ്പെട്ടു. പക്ഷേ സർക്കാർ ഏജൻസികൾക്ക് മുമ്പാകെ ഉണ്ടായിരുന്ന പരാതികൾ കൈമാറ്റം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറായില്ല.

എന്നാൽ 2014ൽ 2014 (2) കെ എൽ റ്റി 278 ൽ റിപ്പോർട്ട് ചെയ്ത ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ഈ 8 വില്ലേജുകളിലെ ഏതുതരം കേസുകളാണെങ്കിലും ഈ മൂന്നാർ ട്രീബൂണലിലേയ്ക്ക് കൈമാറ്റം ചെയ്യേണ്ടതാണെന്ന സ്ഥിതി സംജാതമായി.അങ്ങനെ കോടതികളിൽ ഫയൽ ചെയ്യപ്പെട്ട സ്വകാര്യവ്യക്തികൾ തമ്മിലുള്ള വസ്തു തർക്കങ്ങളും ട്രീബൂണലിൽ എത്തി. സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങളും, നിർമ്മാണങ്ങളും സംബന്ധിച്ച കേസുകൾ മാത്രം കൈകാര്യം ചെയ്യേണ്ട അവകാരമുള്ള ട്രൈബൂണലിലേക്ക് സിവിൽ കേസുകളും കൈമാറ്റം ചെയ്യപ്പെട്ടു.

നിലവിൽ വർഷങ്ങളായി സർക്കാർ വക്കീൽ ഇല്ലാത്തതിനാൽ സർക്കാർ കക്ഷികളായ കേസുകൾ ഒന്നും നടന്നിരുന്നില്ല.സ്ഥിരം ചെയർമാന്റെ ഒഴിവ് മൂന്നു വർഷമായി നികത്തിയിട്ടില്ല.ട്രീബൂണലിന്റെ വിധി നടപ്പിലാക്കാൻ യാതൊരു നിയമവലും സർക്കാരിന്റെ ഭാഗത്തുനിന്നും പുറപ്പെടുവിച്ചിട്ടുമില്ല. ട്രീബൂണലിന്റെ പ്രവർത്തനങ്ങൾ നടന്നത് ഉദേശ്യ ്ലക്ഷ്യങ്ങൾക്ക് വിരുദ്ധമായിരുന്നു എന്നതാണ് യാഥാർത്ഥ്യം.
നിലവിൽ ഈ 8 വില്ലേജുകളിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെയും, സിവിൽ അവകാശങ്ങളുടെ ലംഘനമാണ് ഈ വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികളുടെ കേസുകൾ കൈകാര്യം ചെയ്യുന്നതെന്ന് നിയമവിഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്രകാരം കേസുകൾ കൈകാരും ചെയ്യുന്നതു മൂലം കേരളത്തിലെ മറ്റു വീല്ലേജുകളിലെ ജനങ്ങൾക്ക് ലഭ്യമാകുന്ന അവകാശങ്ങൾ ഈ മേഖലയിലെ ജനങ്ങൾക്ക് നിഷേധിക്കുകയാണെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം. സർക്കാരിന് ഭീമമായ സാമ്പത്തിക ബാധ്യത മാത്രം നൽകുന്ന ഈ വെള്ളാനയെ നിർത്താലാക്കുന്നത് എത്രയും ഉചിതമായ തീരുമാനമാണെന്നാണ് മേഖലയിലെ സ്ഥിതിഗതികളെക്കുറിച്ചറിവുള്ള ഒട്ടുമിക്കവരും അഭിപ്രായപ്പെടുന്നത്. മൂന്നാർ സ്പഷ്യൽ ട്രീബൂണൽ ആക്ടിൽ ചെറിയ ഭേദഗതികൾ വരുത്തി ദേവികുളം സബ് കോടതിക്ക് അധികാരം നൽകി ഒരു ജൂഡീഷ്യൽ സംവിധാനമാക്കി മാറ്റിയാൽ സർക്കാരിന് സാമ്പത്തിക ഭാരം ഇല്ലാതെ തന്നെ കെയ്യേറ്റ കേസുകൾ കൈകാര്യം ചെയ്യാവുന്നതാണെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP