Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അഞ്ചു വർഷങ്ങൾക്കു മുമ്പ് ഒരു നോട്ടീസുമായാണ് അവൾ ഞങ്ങളുടെ വീട്ടിലേക്ക് വന്നത്; താൻ തുടങ്ങാൻ പോകുന്ന ട്യൂഷൻ പ്ലസ് സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിലേക് കുട്ടികളെ ക്യാൻവാസ് ചെയ്യാനാണ് ആ കുട്ടി ഒറ്റക്ക് വീടുകൾ തോറും കയറി ഇറങ്ങിയിരുന്നത്; ഹനാനെക്കുറിച്ച് വെളിപ്പെടുത്തലുമായി ഷൈൻ ടോം ചാക്കോ

അഞ്ചു വർഷങ്ങൾക്കു മുമ്പ് ഒരു നോട്ടീസുമായാണ് അവൾ ഞങ്ങളുടെ വീട്ടിലേക്ക് വന്നത്; താൻ തുടങ്ങാൻ പോകുന്ന ട്യൂഷൻ പ്ലസ് സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിലേക് കുട്ടികളെ ക്യാൻവാസ് ചെയ്യാനാണ് ആ കുട്ടി ഒറ്റക്ക് വീടുകൾ തോറും കയറി ഇറങ്ങിയിരുന്നത്; ഹനാനെക്കുറിച്ച് വെളിപ്പെടുത്തലുമായി ഷൈൻ ടോം ചാക്കോ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോളേജ് യൂണിഫോമിൽ മീൻവിറ്റ് 'വൈറലായ' ഹനാൻ എന്ന പെൺകുട്ടിക്ക് പിന്തുണയുമായി നടൻ ഷൈൻ ടോം ചാക്കോ. സൈബർ ലോകത്ത് വിമർശന കടുത്ത വേളയിലാണ് ഹനാനെ കുറിച്ച് നല്ലവാക്കുകളുമായി ഷൈൻ ടോം ചാക്കോ രംഗത്തെത്തിയത്. അഞ്ചു വർഷങ്ങൾക്കു മുമ്പ് ഒരു നോട്ടീസുമായി തങ്ങളുടെ വീട്ടിലേക്ക് കടന്നുവന്ന ഹനാനെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ താരം വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഹനാനെ എനിക്ക് അറിയില്ല... എഫ്ബിയിലെ പോസ്റ്റുകൾ കണ്ടിട്ടാണ് ആദ്യമായി ഈ വാർത്ത ഞാൻ ശ്രെദ്ധിക്കുന്നത്. ജീവിതത്തിലെ പ്രെതിസന്ധികളെ ധീരമായി നേരിടുന്ന പെൺകുട്ടി.. അപ്പോൾ തന്നെ ഞാൻ വീട്ടിലെ എല്ലാവരെയും ഈ വാർത്ത കാണിച്ചു.എല്ലാവരും ഓരോ അഭിപ്രായങ്ങൾ പറയുന്നതിനിടയിൽ അമ്മ പറഞ്ഞു ഈ കുട്ടിയെ എനിക്ക് അറിയാം ഏകദേശം 5 വർഷങ്ങൾക്കു മുൻപ് ഈ കുട്ടി നമ്മുടെ വീട്ടിൽ വന്നിട്ടുണ്ടെന്ന്... എനിക്ക് തെല്ലും അത്ഭുതം തോന്നി ഞാൻ വിശദമായി ചോദിച്ചു... 5 വർഷങ്ങൾക്കു മുൻപ് തൃശൂർ മുണ്ടുരിലെ എന്റെ വീട്ടിലേക് കയ്യിലൊരു നോട്ടീസ് മായി കടന്നു വന്ന ഒരു 8, 9 ലോ പഠിക്കുന്ന കുട്ടി.. താൻ തുടങ്ങാൻ പോകുന്ന ട്യൂഷൻ പ്ലസ് സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിലേക് കുട്ടികളെ ക്യാൻവാസ് ചെയ്യാനാണ് ആ കുട്ടി ഒറ്റക്ക് വീടുകൾ തോറും കയറി ഇറങ്ങിയിരുന്നത്...

അമ്മ ആ കാര്യങ്ങൾ വീണ്ടും ഓർത്തെടുത്തു പറഞ്ഞു.... വളരെ സ്മാർട്ട് ആയിട്ടുള്ള ഒരു കൊച്ചായിരുന്നു അത്. ആ കുട്ടിയാണ് ഇതെന്ന് അറിഞ്ഞപ്പോൾ അമ്മക്കും പ്രതേകിച്ചു അത്ഭുതം ഒന്നും തോന്നീല.. അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് ഹനാൻ തന്റെ പോരാട്ടം തുടങ്ങുന്നത് ഇന്നും ഇന്നലെയും അല്ല... ആ ചെറു പ്രായത്തിൽ തന്നെ ഒറ്റക്കൊരു സ്ഥാപനം തുടങ്ങാനുള്ള ചങ്കൂറ്റം നിസാരമല്ല.. എന്റെ വീട്ടിൽ നിന്നും ആരും അങ്ങോട്ട് പോയിട്ടില്ല ചുറ്റുവട്ടത്തിൽ നിന്നുള്ള വീടുകളിൽ നിന്നും ആരും പോയതായി അറിഞ്ഞിട്ടും ഇല്ല്യ...പിന്നെ തിന്നാനും ഉടുക്കാനും ഇല്ല്യാത്തതല്ല ഇന്നത്തെ കാലത്തേ ദാരിദ്ര്യം... സിനിമയിലെ ജൂനിയർ ആർടിസ്റ്റ് ആണെന്ന് പറയുന്നത് സമ്പന്നതയുടെ പ്രതീകവും അല്ല...

അഭിനയ മോഹത്തേക്കാൾ ഉപരി അതി ജീവനത്തിനായി വരുന്നവരാണ് ജൂനിയർ ആർട്ടിസ്റ്റുകളിൽ പലരും... പിന്നെ യൂണിഫോം ഇട്ടുള്ള മീൻ കച്ചവടം എന്നെ പോലെ പലരേം ആകർഷിക്കാൻ ഉതകുന്ന ഒന്നായെ എനിക്ക് തോന്നിയിട്ടുള്ളൂ.. ഹനാൻ ന്റെ ജീവിതം നമ്മൾ കരുതുന്നതിലും അപ്പുറം ആണെന്നാണ് എന്റെ വിശ്വാസം.. അല്ലെങ്കിൽ ഒരു ഒമ്പതാം ക്ലാസ്സുകാരി അങ്ങിനെ ഒരു നോട്ടീസുമായി എന്റെ വീട്ടിൽ വരേണ്ട കാര്യം ഉണ്ടാകുമായിരുന്നില്ല.. ആ കാര്യം ആണ് മീൻ കച്ചവടത്തെക്കാൾ ഹനാനെ എനിക്ക് അത്ഭുതമാക്കിയത്.... പിന്നെ തീയിൽ കുരുത്ത ചിലർക്കെങ്കിലും പെട്ടന്നൊന്നും കണ്ണീർ വരില്ല... ഒഴുക്കിനൊപ്പം നീന്തുന്നവരാണ് ഞാൻ ഉൾപ്പടെയുള്ള പലരും... ഒഴുക്കിനെതിരെ നീന്തുന്നവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും തളർത്തരുത്... കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാൻ ശ്രെമിക്കുക....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP