Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓണം അടിപൊളിയാക്കാൻ 'സഖാവ്' ഷർട്ടുകളുമായി ശോഭന ജോർജ്; ആറ് വ്യത്യസ്ത നിറങ്ങളിൽ മലയാളികളെ ഓണക്കോടി അണിയിക്കം ; 'ലീഡർ' ഷർട്ടുകളെക്കാൾ മേന്മ ഉണ്ടാകുമെന്ന് ഗ്യാരണ്ടി; ബ്രാൻഡ് അംബാസിഡർ ആരെന്ന ചോദ്യത്തിന് സഖാവെന്നാൽ പിണറായി എന്ന് മറുപടി; സഖാവ് സാരികളും പിന്നാലെയെത്തും: ഓണം വിപണി പിടിക്കാൻ ഖാദി ബോർഡിന്റെ ഉപാധ്യക്ഷ ശോഭയുടെ തന്ത്രങ്ങൾ ഇങ്ങനെ

ഓണം അടിപൊളിയാക്കാൻ 'സഖാവ്' ഷർട്ടുകളുമായി ശോഭന ജോർജ്; ആറ് വ്യത്യസ്ത നിറങ്ങളിൽ മലയാളികളെ ഓണക്കോടി അണിയിക്കം ; 'ലീഡർ' ഷർട്ടുകളെക്കാൾ മേന്മ ഉണ്ടാകുമെന്ന് ഗ്യാരണ്ടി; ബ്രാൻഡ് അംബാസിഡർ ആരെന്ന ചോദ്യത്തിന് സഖാവെന്നാൽ പിണറായി എന്ന് മറുപടി; സഖാവ് സാരികളും പിന്നാലെയെത്തും: ഓണം വിപണി പിടിക്കാൻ ഖാദി ബോർഡിന്റെ ഉപാധ്യക്ഷ ശോഭയുടെ തന്ത്രങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ കോൺഗ്രസ് എംഎൽഎ ശോഭന ജോർജ് ഓണത്തിന് `സഖാവ്` ഷർട്ടുകളുമായി രംഗതെത്തും. ശോഭന ഉപാധ്യക്ഷയായിട്ടുള്ള ഖാദി ബോർഡാണ് ഓണത്തിന് പുതിയ തരം ഷർട്ടുകളുമായി രംഗതെത്തുക. മുൻപ് കോൺഗ്രസ് ഭരണ കാലത്ത് ഖാദി ബോർഡ് പുറത്തിറക്കിയ ലീഡർ ഷർട്ടിന്റെ ചുവട് പിടിച്ചാണ് ശോഭന ജോർജിന്റെ തീരുമാനം. ബോർഡിന്റെ ഉപാധ്യക്ഷയായി ശോഭന ജോർജ് സ്ഥാനമേറ്റടുത്ത ശേഷമുള്ള ആദ്യ ഓണത്തിന് തന്നെ വ്യത്യസ്തമായ നീക്കവുമായി രംഗതെത്തുകയും ചെയ്തു. മലായളികളുടെ ഓണക്കോടി സഖാവ് ഷർട്ടുകളണിയിപ്പിച്ച് ആഘോഷിക്കാനാണ് പദ്ധതി. ഇതിന് പിന്നാലെ സഖാവ് സാരികളും രംഗതെത്തും.

ആറ് വ്യത്യസ്ത നിറങ്ങളിലാണ് ഷർട്ടുകൾ പുറത്തിറക്കുന്നത്. പുറത്തിറക്കുന്ന ഷർട്ടുകൾക്ക് മുൻ കാലങ്ങളിൽ ഇറങ്ങിയ ലീഡർ ഷർട്ടുകളെക്കാൾ മേന്മയാണ് ശോഭ ഉറപ്പ് തരുന്നത്. കോൺഗ്രസ് വിട്ട് സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോയ ശോഭന ജോർജ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലാണ് ഇടത് പക്ഷത്തേക്ക് എത്തിയത്. ചെങ്ങന്നൂരിൽ സജി ചെറിയാന്റെ വിജയത്തിനായി അവർ നന്നായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. റെക്കോർഡ് ഭൂരിപക്ഷത്തിൽ സജി ചെറിയാൻ നേടിയ വിജയത്തിൽ ശോഭന ജോർജിനും ചെറുതല്ലാത്ത പങ്കുണ്ടായിരുന്നതിനെ തുടർന്നാണ് അവരെ സിപിഎം സംസ്ഥാന ഖാദി ബോർഡ് വൈസ് ചെയർപേഴ്സണായി നിയമിച്ചത്. ഇതിന് നന്ദിയായിട്ടാണ് ഇപ്പോൾ സഖാവ് ഷർട്ടുകൾ പുറത്തിറങ്ങുന്നത്.

ഇതിന്റെ വിപണനോദ്ഘാടനം നടത്തുന്നത് ബ്രാൻഡ് അംബസിഡർ തന്നെയാണ്. ആരായിരിക്കും ബ്രാൻഡ് അംബാസിഡർ എന്ന ചോദ്യത്തിന് സഖാവ് എന്നാണ് ഷർട്ടിന്റെ പേര് അപ്പോൾ അതിന്റെ ബ്രാൻഡ് അംബാസിഡർ സഖാവ് പിണറായി വിജയൻ തന്നെയാകും എന്നായിരുന്നു മറുപടി. രാഷ്ട്രീയ നിലപാടുകളാണോ അങ്ങനെയൊരു പേരിലേക്ക് എത്തിച്ചത് എന്ന് ചോദിച്ചാൽ നിങ്ങൾക്ക് ഇഷ്ടമുള്ള് പോലെ ചിന്തിക്കാമെന്നായിരുന്നു മറുപടി. ശോഭന ജോർജ് തന്നെ നേരിട്ടാണ് ഷർട്ടുകൾക്ക് ഈ പേര് നൽകിയത്.ഓണത്തിന് ഷർട്ടുകൾ വിപണി കീഴടക്കും എന്ന തന്നെയാണ് അവർ പ്രതീക്ഷിക്കുന്നതും.

ഈ വരുന്ന ബുധനാഴ്ച മുതൽ ഷർട്ടുകൾ വിപണിയിൽ എത്തി തുടങ്ങുമെനന്ും ഇതിന്റെ വിപണനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്നും അവർ പറയുന്നു. എന്തായാലും മലയാളികളുടെ ഓണത്തിന് ബോർഡിന്റെ ഉത്പന്നമായ സഖാവ് ഷർട്ടുകൾ വിപണി കീഴടക്കും എന്ന് തന്നെയാണ് ഉപാധ്യക്ഷ പ്രതീക്ഷിക്കുന്നത്. ഷർട്ടുകൾക്ക് കോൺഗ്രസിന്റെ ലീഡർ വെല്ള ഷർട്ടുകളെക്കാൾ മേന്മയുണ്ടാകും എന്ന് ഉറപ്പിച്ച് പറയുന്നത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണോ എന്ന ചോദ്യത്തിന് അവർ പറഞ്ഞ മറുപടി നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ചിന്തിക്കാമെന്നും എന്നാൽ താൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്നുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP