Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊടുത്താൽ കൊച്ചിയിലും കിട്ടും; ബ്ലാസ്‌റ്റേഴ്‌സിനെ ആറ് ഗോളിന് മുക്കിയ മെൽബൺ സിറ്റിയെ ജിറോണ മലർത്തിയടിച്ചു; മെൽബൺ തോറ്റതും ആറ് ഗോളിന്; നാളെ ബ്ലാസ്‌റ്റേഴ്‌സ് ജിറോണയ്ക്ക് എതിരെ

കൊടുത്താൽ കൊച്ചിയിലും കിട്ടും; ബ്ലാസ്‌റ്റേഴ്‌സിനെ ആറ് ഗോളിന് മുക്കിയ മെൽബൺ സിറ്റിയെ ജിറോണ മലർത്തിയടിച്ചു; മെൽബൺ തോറ്റതും ആറ് ഗോളിന്; നാളെ ബ്ലാസ്‌റ്റേഴ്‌സ് ജിറോണയ്ക്ക് എതിരെ

സ്പോർട്സ് ഡെസ്‌ക്‌

കൊച്ചി: ലാലിഗ വേൾഡ് ഫുട്‌ബോൾ ടൂർണമെന്റിലെ രണ്ടാമത്തെ മത്സരത്തിൽ മെൽബൺ സിറ്റി എഫ്.സി.ക്കെതിരേ സ്പാനിഷ് ടീമായ ജിറോണ എഫ്.സി. എതിരില്ലാത്ത ആറ് ഗോളുകൾക്ക് വിജയിച്ചു.ബ്ലാസ്‌റ്റേഴിനെ ആറ് ഗോളിൽ മുക്കിയ മെൽബൺ സിറ്റി ഇന്ന് ആറ് ഗോളിന് മുങ്ങി. കഴിഞ്ഞ സീസൺ ലാ ലിഗയിൽ റയൽ മാഡ്രിഡിനെ തകർത്ത (2-1) ചരിത്രമുള്ള ജിറോണ എഫ്.സിക്ക് മെൽബൺ സിറ്റി ഒരു എതിരാളിയെ ആയിരുന്നില്ല. ലാലിഗ വേൾഡ് ഫുട്ബോൾ ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ മടക്കമില്ലാത്ത ആറു ഗോളിനാണ് ജിറോണ മെൽബൺ സിറ്റി എഫ്.സിയെ തകർത്തെറിഞ്ഞത്. ഇരു പാതികളിലും സ്പാനിഷ് ക്ലബ് മൂന്ന് ഗോൾ വീതം അടിച്ചു.

ക്രിസ്റ്റ്യൻ പോർച്ചുഗീസ് (11, 17), ആന്റണി റൂബൻ ലൊസാനോ (24), യുവാൻ പെഡ്രോ റാമിറസ് (50), യൊഹാൻ മാനി (68), പെഡ്രോ പോറോ (90പ്ലസ് ടു) എന്നിവരാണ് ജിറോണയ്ക്കായി ഗോളുകൾ നേടിയത്. മത്സരത്തിലുടനീളം മെൽബൺ ഗോൾ മുഖത്ത് ജിറോണയുടെ ശക്തമായ ആക്രമണങ്ങളായിരുന്നു. ഭാഗ്യത്തിന്റെ അകമ്പടിയില്ലായിരുന്നെങ്കിൽ പത്തു ഗോളുകളെങ്കിലും മെൽബൺ വലയിലെത്തേണ്ടതായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ആറു ഗോളുകൾക്ക് തകർത്ത മെൽബൺ സിറ്റി എഫ്.സിയുടെ നിഴൽ മാത്രമായിരുന്നു ഇന്ന് കൊച്ചിയിൽ കണ്ടത്. ഭാവനാസമ്പന്നമായ ഒരു മുന്നേറ്റം പോലും മെൽബൺ സിറ്റിയുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. പന്തടക്കത്തിലും ആക്രമണത്തിലും വ്യക്തമായ മുൻതൂക്കത്തോടെയാണ് ജിറോണയുടെ വിജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP