Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻലാൽ ഭാരതം കണ്ട മികച്ച ഒരഭിനേതാവാണ് എന്ന കാര്യം മമ്മുട്ടി ആരാധകർപോലും സമ്മതിച്ചുതരും; പക്ഷെ വ്യാജന്മാർ സമ്മതിച്ചുതരില്ല; വ്യാജ സിനിമ ഉണ്ടാക്കുന്നവർക്കാണോ വ്യാജ രേഖ നിർമ്മിക്കാൻ പ്രയാസം! ഡോ ബിജുവിനെ നൈസായി ട്രോളി വീണ്ടും ജോയ് മാത്യു

മോഹൻലാൽ ഭാരതം കണ്ട മികച്ച ഒരഭിനേതാവാണ് എന്ന കാര്യം മമ്മുട്ടി ആരാധകർപോലും സമ്മതിച്ചുതരും; പക്ഷെ വ്യാജന്മാർ സമ്മതിച്ചുതരില്ല; വ്യാജ സിനിമ ഉണ്ടാക്കുന്നവർക്കാണോ വ്യാജ രേഖ നിർമ്മിക്കാൻ പ്രയാസം! ഡോ ബിജുവിനെ നൈസായി ട്രോളി വീണ്ടും ജോയ് മാത്യു

കെ വി നിരഞ്ജൻ

കോഴിക്കൊട്: സംവിധായകനും നടനുമായ ജോയ് മാത്യുവും സംവിധായകൻ ഡോ: ബിജുവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടങ്ങിയിട്ട് കാലം കുറേയായി. തരം കിട്ടുമ്പോഴെല്ലാം ഇവർ പരസ്പരം ഏറ്റുമുട്ടിയിട്ടുമുണ്ട്. ജോയ് മാത്യു ഫോണിൽ വിളിച്ച് തെറി പറഞ്ഞുവെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നും ഡോ: ബിജു പരാതിയും നൽകിയിരുന്നു. ഇതിനിടെ ജോയ് മാത്യു ബിജുവിനെതിരെ വീണ്ടും രംഗത്ത് വന്നു. പേര് പറയുന്നില്ലങ്കെിലും ബിജുവിനെക്കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമാവുന്ന തരത്തിലാണ് ജോയ് മാത്യുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്.

വ്യാജ സിനിമയുടെ ആളാണ് ബിജുവെന്ന് ജോയ് മാത്യു പറയുന്നു. ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലേക്ക് മോഹൻലാലിനെ വിളിച്ചതിനെതിരെ ബിജു പ്രതികരിച്ചിരുന്നു. ചലച്ചിത്ര പ്രവർത്തകർ ഒപ്പിട്ട നിവേദനവും ബിജു മന്ത്രിക്ക് സമർപ്പിച്ചു. എന്നാൽ ഇതിൽ ഒപ്പിട്ട പലരും മോഹൻലാലിനെതിരെ ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ലന്നെ് പറഞ്ഞ് രംഗത്ത് വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബിജുവിനെ ജോയ് മാത്യു വ്യാജൻ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത്. ഹോമിയോ ഡോക്ടറാണ് ബിജു എന്നതുകൊണ്ട് തന്നെ വ്യാജം എന്ന മരുന്ന് കുത്തിക്കയറ്റാൻ പറ്റിയ മെഡിക്കൽ വിദ്യാഭ്യാസം വരെ ഇവർ നേടിയിരിക്കും എന്നും ജോയ് മാത്യു പറയുന്നു.

നല്ലത്, ചീത്ത, വ്യാജൻ എന്നിങ്ങനെ മൂന്നു തരം സിനിമകളാണ് ഉള്ളതെന്ന് ജോയ് മാത്യു പറയുന്നു. ഇതിൽ നല്ലതും ചീത്തയും തിരിച്ചറിയാൻ എളുപ്പമാണ്. എന്നാൽ വ്യാജനെ തിരിച്ചറിയാൻ വലിയ പാടാണ്. അവർ പല രൂപത്തിലും ജാതിയിലും അവതരിക്കും. പലവിധ കോംപ്‌ളസുകളുടെ കൂടാരണങ്ങളിലായിരിക്കും താമസം. മനസ്സമാധാനത്തോടെ വ്യാജന്മാർക്ക് ഉറക്കം വരില്ലത്രെ. അങ്ങിനെ വരുമ്പോഴാണ് അവർ വ്യാജ സിനിമ ഉണ്ടാക്കുക. അത്തരം വ്യാജ സിനിമകൾ (ജീവിതവുമായോ കലയുമായോ യാതൊരു ബന്ധവും ഇല്ലാത്തതിനെയാണല്ലോ വ്യാജം എന്ന് പറയുക)ജനം തള്ളിക്കളയുമ്പോൾ ഇവർക്ക് ഹാലിളകും.

പിന്നെയുള്ളത് അവാർഡ് കമ്മിറ്റിയിൽ കയറിക്കൂടുകയാണ്,വ്യാജന്മാരെ തുണക്കാനും അല്ലാത്തവരെ തകർക്കാനുമാണല്ലോ ജൂറികൾ.ആരെങ്കിലും ഇവരുടെ കൊള്ളരുതായ്മകളെ എതിർത്തലോ ജാതിപറഞ്ഞ് ആക്ഷേപിച്ചു എന്നും പറഞ്ഞു കേസ് കൊടുക്കും,അത് പത്രവാർത്തയാക്കും, എഫ് ബിയിൽ പോസ്റ്റിടും അതിനെ തുണക്കാൻ വക്ക് പൊട്ടിയ ചില വ്യാജ ബുജികളും സ്തുതിയന്മാരും ഉണ്ടാകും. എന്നാൽ കേസ് എടുത്ത കോടതി തെളിവ് ചോദിച്ചാലോ ഹാജരാകാതെ മുങ്ങി നടക്കും.കാരണം തെളിവ് ഉണ്ടെങ്കിലല്ല േഹാജരാക്കാൻ പറ്റൂ എന്നും ജോയ് മാത്യു പറയുന്നു.

മോഹൻലാലിനെയും ജോയ് മാത്യു പിന്തുണക്കുന്നുണ്ട്. മോഹൻലാൽ എന്ന നടൻ ഏതെങ്കിലും ജാതിയുടെ അച്ചാരം പറ്റി ജീവിക്കുന്ന ആളാണെന്ന് ഞാൻ കരുതുന്നില്ല.അദ്ദേഹം ഭാരതം കണ്ട മികച്ച ഒരഭിനേതാവാണ് എന്ന കാര്യം മമ്മുട്ടി ആരാധകർപോലും സമ്മതിച്ചുതരും. പക്ഷെ വ്യാജന്മാർ സമ്മതിച്ചുതരില്ല .അവർ വ്യാജ ഒപ്പുകൾ സംഘടിപ്പിച്ച് രേഖയുണ്ടാക്കും.അത് അവർക്ക് എളുപ്പവുമാണ് കാരണം വ്യാജ സിനിമ ഉണ്ടാക്കുന്നവർക്കാണോ വ്യാജ രേഖ നിർമ്മിക്കാൻ പ്രയാസം! .

വ്യാജ രേഖ ചമച്ച് ഗവർമെന്റിനെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് കേട്ടിട്ടുണ്ട് .എന്നിട്ടും വ്യാജന്മാരെ ചലച്ചിത്ര അക്കാദമി അവാർഡ് കമ്മിറ്റി തുടങ്ങിയ ഗവർമെന്റ് സ്ഥാപനങ്ങളിൽ തുടരാൻ അനുവദിക്കുന്ന സർക്കാർ നയത്തിലും എനിക്ക് അത്ഭുതമില്ല. അങ്ങകലെ ഇറ്റലിയിൽവരെപോയി കടൽകൊലയാളികളെ (ആ കേസ് എവിടെമ വരെയായി വരെയായി എന്നത് ഇറ്റലിക്കാരോട്തന്നെ ചോദിക്കണം ) കൊണ്ടുവരാൻ കെൽപ്പുള്ള കേരളാ പൊലീസിന് ജലന്ധർ വരെ പോകുവാൻ ഇനിയും വണ്ടികിട്ടാത്ത സ്ഥിതിക്ക് വ്യാജന്മാർക്ക് എന്ത് പേടിക്കാൻ ?. അപ്പോൾ പറഞ്ഞുവന്നതിന്റെ സാരം ഇതാണ് സിനിമ മൂന്നു തരമേയുള്ള. നല്ലത്, ചീത്ത, പിന്നെ വ്യാജൻ എന്ന് പറഞ്ഞാണ് ജോയ് മാത്യു കുറിപ്പ് അവസാനിക്കുന്നത്.

ഇതേ സമയം മോഹൻലാലിനെതിരെയുള്ള പ്രതികരണത്തിന്റെ പേരിൽ വലിയ ഭീഷണിയാണ് ഡോ: ബിജു നേരിടുന്നതെന്ന് അദ്ദഹേത്തോട് അടുപ്പമുള്ളവർ പ്രതികരിക്കുന്നു. മൂന്നു ദിവസത്തോളം ഫോൺ വരെ സ്വിച്ച് ഓഫ് ചെയ്ത് വീടിന് പുറത്ത് കഴിയുകയായിരുന്നു അദ്ദഹേം. സിനിമക്കാരുമായി അടുത്ത ബന്ധമുള്ള ബിനീഷ് കോടിയേരിയുടെ സമ്മർദ്ദഫലമായാണ് ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകരുടെയും സിനിമാക്കാരുടെയും പരാതി പോലും അവഗണിച്ച് അവർഡ് വിതരണ ചടങ്ങിലേക്ക് ലാലിനെ കൊണ്ടുവരാൻ തീരുമാനിച്ചിട്ടുള്ളതെന്നും ഇവർ പറയുന്നു.ഇതിനെതിരെ വ്യാജഒപ്പുകളിട്ട് മോഹൻലാലിലെ അപമാനിച്ചതിനുപിന്നിൽ ഡോ ബിജുവാണെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP