Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലണ്ടനിലെ കളിക്കളത്തിൽ പന്തു തട്ടാൻ കാസർകോഡ് സ്വദേശി; യു കെ ലീഗ് ഫൈവ്‌സ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് ആറിന്; സംഘാടകർ മുതൽ കളിക്കാർ വരെ കാസർകോട് സ്വദേശികൾ

ലണ്ടനിലെ കളിക്കളത്തിൽ പന്തു തട്ടാൻ കാസർകോഡ് സ്വദേശി; യു കെ ലീഗ് ഫൈവ്‌സ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്  ഓഗസ്റ്റ് ആറിന്; സംഘാടകർ മുതൽ കളിക്കാർ വരെ കാസർകോട് സ്വദേശികൾ

രഞ്ജിത് ബാബു

കാസർഗോഡ്: ലണ്ടനിലെ പവർ ലീഗ് സ്റ്റേഡിയത്തിൽ ചരിത്രം കുറിക്കാൻ കാസർഗോട്ടുകാർ. ഇംഗ്ലണ്ടിൽ സ്ഥിര താമസമാക്കിയ കാസർഗോഡുകാരായ മലയാളികൾ സംഘാടകരായും കളിക്കാരായും ഫുഡ്ബോളിന്റെ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഈ കാസർഗോടെൻ കൂട്ടായ്മ.

യു.കെ.14 ലീഗ് ഫൈവ്സ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് വരുന്ന ഓഗസ്റ്റ് 6 ന് ലണ്ടനിലെ ജൻകിൻസ് ലെയ്ൻ പവർ ലീഗ് സ്റ്റേഡിയത്തിലാണ് അരങ്ങേറുക. യു.കെ.യിൽ കഴിയുന്ന കാസർഗോഡുകാരായ കായിക പ്രേമികളാണ് ഇതിന്റെ പിറകിൽ. സംഘാടകർ മുതൽ കളിക്കാർ തുടങ്ങി ടൂർണ്ണമെന്റുമായി ബന്ധപ്പെട്ട് മുഴുവൻ പേരും കാസർഗോഡ് സ്വദേശികൾ എന്ന പ്രത്യേകതയും ഇതിനുണ്ട്.

 ചാമ്പ്യൻഷിപ്പ് വഴി ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനത്തിനായാണ് വിനിയോഗിക്കപ്പെടുക.ഇബ്രാഹിം ഹർഷാദ് ചെയർമാനും ബാസിം ബഷീർ സെക്രട്ടറിയുമായുള്ള ഫുട്‌ബോൾ കമ്മിറ്റിയാണ് ലണ്ടനിലെ ചാമ്പ്യൻ ഷിപ്പിന് നേതൃത്വം നൽകുന്നത്. സ്ഥിരതാമസമാക്കിയ മലയാളികൾ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ , ഇംഗ്ലണ്ടിൽ ഉന്നത പഠനം നടത്തുന്നവർ എന്നിവരുടെ കാസർഗോഡെൻ കൂട്ടായ്മയാണ് ഫൈവ്സ് ഫുട്‌ബോൾ ലീഗ് സംഘടിപ്പിക്കുന്നത്.

കേരളത്തിലെ പ്രഗത്ഭ താരങ്ങളെല്ലാം ഈ ഉദ്യമത്തിന് പിൻതുണയും ആശംസയുമായി രംഗത്തുണ്ട്. പ്രമുഖ സ്ഥാപനമായ ഫില്ലി കഫെയാണ് ടീമുകളുടെ ജഴ്സി സ്പോൺസർ ചെയ്യുന്നത്. വിജയികൾക്ക് ട്രോഫികളും യഥാക്രമം 2001, 1001 വീതം പൗണ്ടും സമ്മാനമായി നൽകും.

സ്പോൺസർമാരായ രാജേഷ് റാം, തയ്യാബ് മുഹമ്മദ് എന്നിവർ ചേർന്ന് ഓഗസ്റ്റ് 6 ന് തിങ്കളാഴ്‌ച്ച ഉച്ചക്ക് 12 ന് ചാമ്പ്യൻഷിപ്പ് ഉത്ഘാടനം ചെയ്യും. 8 മുഖ്യ സ്പോൺസർമാരുടെ പങ്കാളിത്തമാണ് ടൂർണ്ണമെന്റ് നടത്തിപ്പിന് കരുത്തേകുന്നത്. ടൂർണമെന്റിൽ വെബ്ലി എഫ്സി, എയിൻസ് ബറി റോവേസ്, ഓക്സ്ഫോട്സ് സ്ട്രൈക്കേഴ്സ്, സോഹോ സ്പോർട്ടിങ്, വിക്റ്റോറിയ എഫ്സി എന്നീ ടീമുകളും ബൂട്ട് അണിയും. ഈ ടീമുകളെല്ലാം ഇംഗ്ലണ്ടിന്റെ തട്ടകത്തിൽ കാസർഗോഡുകാർ ഒരുക്കിയതാണ്. 

സംഘാടനത്തിന് നേതൃത്വം നൽകികൊണ്ട് സമിതി ഭാരവാഹികളായ പ്രമോദ്, ലിബ്സാത്ത്. സജ്ജാദ്, രഞ്ജീഷ് ടി.വി, അയൂബ് കുനിയ, അൽത്താഫ് എന്നിവർ സജീവമായി രംഗത്തുണ്ട്. ഈ ടൂർണ്ണമെന്റോടെ കാസർഗോടെൻ ഫുട്‌ബോളിന്റെ യുവത്വം ഇംഗ്ലീഷ് മണ്ണിൽ കുറിക്കപ്പെടുമെന്ന് സംഘാടകർ കരുതുന്നു. ടൂർണ്ണമെന്റിന്റെ പ്രചാരണത്തിലും കാസർഗോഡിലെ യുവ മാധ്യമ പ്രവർത്തകനായ അനൂപ് നീലേശ്വരത്തിന്റെ ശബ്ദമാണ് ലണ്ടനിലെ മലയാളികൾക്ക് ഹരമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP