Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആന്ധ്രയിലെ കത്തോലിക്കാ മെത്രാന് ഭാര്യയും മക്കളും ഉണ്ടെന്ന് ആരോപിച്ച് വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കുന്നത് തടഞ്ഞു; മക്കളുള്ള മറ്റ് നാല് മെത്രാന്മാരെ കുറിച്ചെന്താ ഒന്നും മിണ്ടാത്തതെന്ന് ചോദിച്ച് കടപ്പ മെത്രാൻ; മെത്രാൻ ഉയർത്തുന്നത് കോടികളുടെ അഴിമതിയും പെണ്ണുപിടിയും; വിവാദത്തിലായത് അച്ചന്മാർ ചേർന്ന് തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ചോദിച്ച ദളിത് മെത്രാൻ; ജലന്ധർ മെത്രാന്റെ ബലാത്സംഗ വാർത്തയ്ക്ക് പിന്നാലെ ഗുരുതര ലൈംഗിക ആരോപണങ്ങൾ പുറത്തുവന്നതോടെ നാണം കെട്ട് ഇന്ത്യയിലെ കത്തോലിക്കാ സഭ

ആന്ധ്രയിലെ കത്തോലിക്കാ മെത്രാന് ഭാര്യയും മക്കളും ഉണ്ടെന്ന് ആരോപിച്ച് വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കുന്നത് തടഞ്ഞു; മക്കളുള്ള മറ്റ് നാല് മെത്രാന്മാരെ കുറിച്ചെന്താ ഒന്നും മിണ്ടാത്തതെന്ന് ചോദിച്ച് കടപ്പ മെത്രാൻ; മെത്രാൻ ഉയർത്തുന്നത് കോടികളുടെ അഴിമതിയും പെണ്ണുപിടിയും; വിവാദത്തിലായത് അച്ചന്മാർ ചേർന്ന് തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ചോദിച്ച ദളിത് മെത്രാൻ; ജലന്ധർ മെത്രാന്റെ ബലാത്സംഗ വാർത്തയ്ക്ക് പിന്നാലെ ഗുരുതര ലൈംഗിക ആരോപണങ്ങൾ പുറത്തുവന്നതോടെ നാണം കെട്ട് ഇന്ത്യയിലെ കത്തോലിക്കാ സഭ

മറുനാടൻ മലയാളി ബ്യൂറോ

കടപ്പ: ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയിൽ ആടി ഉലയുകയാണ് ഇന്ത്യയിലെ കത്തോലിക്കാ സഭ. കന്യാസ്ത്രീ നൽകിയ പരാതിയിൽ നിറയുന്നത് ബിഷപ്പുമാരുടേയും അച്ചന്മാരുടേയും വഴിവിട്ട് ജീവിതാണ്. ഇതിനിടെ റോമൻ കത്തോലിക്കാ സഭയിലെ മറ്റൊരു ബിഷപ്പിനു നേരെയും ആരോപണം ഉയരുകയാണ്. കടപ്പ ബിഷപ് ഗല്ലേല പ്രസാദിനെതിരെയാണ് പുതിയ ആരോപണം. ബിഷപ്പിനു ഭാര്യയും ഒരു മകനും ഉണ്ടെന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ ആരോപണം. ഇതോടെ പള്ളിയിൽ സംഘർഷവും ഉണ്ടായി. ബിഷപ്പിന്റെ കുർബാന വിശ്വാസികൾ തടയുകയും ചെയ്തു. ബിഷപ്പിനെ അനുകൂലിക്കുന്ന വിഭാഗവും എതിർ വിഭാഗവും ആണ് ചേരി തിരിഞ്ഞ് ആക്രമണം നടത്തിയത്.

മരിയാപുരം സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ കുർബാന ചൊല്ലാൻ എത്തിയ ബിഷപ്പിനെ വിശ്വാസികൾ തടയുകയായിരുന്നു. കുടുംബജീവിതം നയിക്കുന്ന ബിഷപ്പ് വൈദീക വൃത്തിയുടെ പവിത്രത കളഞ്ഞു എന്നാണു വിശ്വാസികൾ ആരോപിക്കുന്നത്. കത്തോലിക്കാസഭയിലെ വൈദികർക്കും ബിഷപ്പുമാർക്കും കുടുംബജീവിതം നിഷിദ്ധമാണ്. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ നിന്ന് പൊലീസ് ഇടപെട്ടാണ് ബിഷപ്പിനെ രക്ഷപ്പെടുത്തിയത്. രൂപതയുടെ നാലാമത്തെ ബിഷപ്പ് ആയി 2008 ജനുവരി 31നാണ് ജി.പ്രസാദിനെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നിയമിച്ചത്. വൈകാതെ ബിഷപ്പും വൈദികരും തമ്മിൽ ഭിന്നത ഉടലെടുത്തിരുന്നു. ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണം. എറണാകുളം രൂപതയിലെ ചിലർ കർദിനാൾ ആലഞ്ചേരിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ബിഷപ്പിന് ഭാര്യയും മകനുമുണ്ടെന്ന് സഭാംഗങ്ങളായ പ്രദീപ്, ആന്റണി എന്നിവർ ആരോപിക്കുന്നത്. അതേസമയം, തനിക്കെതിരായ നീക്കത്തിനു പിന്നിൽ ചില ബിഷപ്പുമാർ ഉണ്ടെന്നും താൻ മാത്രം കുറ്റക്കാരാനാണെന്ന നിലയിലുമാണ് പ്രചാരണം നടക്കുന്നതെന്ന് ബിഷപ്പ് പ്രസാദ് പറയുന്നു. ഒപ്പം മറ്റു വൈദീകരുടെ കള്ളക്കളിയും തുറന്നു കാട്ടി ഇദ്ദേഹം ടി.സി.ബി.സിക്ക് കത്തയച്ചു. മറ്റ് ചില അച്ചന്മാർക്കും ഭാര്യയും മക്കളും ഉണ്ടെന്നും ബിഷപ്പ് പറയുന്നു. ഇതോടെ പരസ്പരം ചെളിവാരി എറിയിലിലേക്ക് കാര്യങ്ങൾ പോവുകയാണ്. മറ്റ് നാല് ബിഷപ്പുമാർക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഡോ. ഗെലേറ്റ വൈദികർക്ക് അയച്ചതെന്ന് കരുതുന്ന കത്തിന്റെ പകർപ്പ് പുറത്താവുകയും ചെയ്തു. ഇതോടെ വെട്ടിലാകുന്നത് കത്തോലിക്കാ സഭയാണ്. അഴിമതിയും പെണ്ണുപിടിയും സഭയിൽ സജീവമാണെന്ന് വിശദീകരിക്കുകയാണ് കടപ്പാ മെത്രാൻ.

കടപ്പയിലെ റോമൻ കാത്തലിക് രൂപതയിൽ രണ്ടു വർഷത്തിലധികമായി പുകയുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ തെരുവിലെത്തിയിരിക്കുന്നത്. ദളിത് വിഭാഗത്തിൽ നിന്ന് സഭയിലെത്തിയ ബിഷപ്പ് ഗെലേറ്റയെ രണ്ടു വർഷം മുമ്പ് മൂന്ന് വൈദികർ ചേർന്ന് തട്ടിക്കൊണ്ടുപോയിരുന്നു. രാത്രിയിൽ അദ്ദേഹത്തിന്റെ കാർ തടഞ്ഞുനിർത്തി ഡ്രൈവറെയുൾപ്പെടെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചത്. ഈ സംഭവത്തിൽ ഫാ. രാജ റെഡ്ഡി, ഫാ. വിജയമോഹൻ റെഡ്ഡി, ഫാ. സനിവറപ്പ് റെഡ്ഡി എന്നിവരുൾപ്പെടെ 11 പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. 50 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞപ്പോഴാണ് മോചിപ്പിച്ചത്. വൈദികരെ പിന്നീട് സസ്പെൻഡ് ചെയ്തിരുന്നു. ഈ ബിഷപ്പിന് നേരെയാണ് പുതിയ ആരോപണങ്ങൾ എത്തുന്നത്. ഈ സാഹചര്യം മനസ്സിലാക്കിയാണ് കടപ്പാ ബിഷപ്പിന്റെ തിരിച്ചടി. ജലന്ധർ ബിഷപ്പിനെതിരെ ചെറുവിരൽ പോലും അനക്കാത്തതിന്റെ പേരിൽ വിമർശന വിധേയരായ കത്തോലിക്കാ സഭയ്ക്ക് ഏറെ വെല്ലുവിളിയാണ് പുതിയ സംഭവവും ഉയർത്തുന്നത്.

ഡോ. ഗെലേറ്റയുടെ ലെറ്റർ ഹെഡ്ഡിൽ അദ്ദേഹത്തിന്റെ ഒപ്പിട്ട് പുറത്തുവന്നിരിക്കുന്ന കത്തിൽ ഗുരുതര ആരോപണങ്ങളാണ് നാല് ബിഷപ്പുമാർക്കെതിരേ ഉന്നയിക്കുന്നത്. കുർണൂൽ ബിഷപ്പ് പൂല അന്തോണി, നെല്ലൂർ ബിഷപ്പ് എം.ഡി. പ്രകാശം, എളുരു ബിഷപ്പ് പൊളെമെറ ജയറാവു, വിശാഖപട്ടണം ആർച്ച് ബിഷപ്പ് മല്ലവരപ്പ് പ്രകാശ് എന്നിവർക്കെതിരേയാണ് കത്തിൽ ആരോപണങ്ങളുള്ളത്. കോടികളുടെ അഴിമതിയും ലൈംഗികബന്ധങ്ങളും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. എനിക്ക് ഒരു ഭാര്യ മാത്രമുള്ളപ്പോൾ ഒന്നിലധികം ബന്ധങ്ങളുള്ളവരുടെ കാര്യം എന്താണ് വിവാദമാകാത്തതെന്നും ചോദ്യമുണ്ട്.

ആന്ധ്രയിലെ കത്തോലിക്ക സമൂഹത്തിൽ ദളിത് ക്രൈസ്തവരും 'ഉയർന്ന' ജാതിക്കാരും തമ്മിൽ വലിയ വേർതിരിവ് നിലനിൽക്കുന്നുണ്ട്. താൻ ചുമതലയേറ്റതു മുതൽ തനിക്കെതിരേ നീക്കം നടക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഡോ. ഗെലേറ്റയുടെ ഭരണരീതികൾക്കെതിരേ നിരവധി പരാതികൾ വത്തിക്കാനിലേക്ക് പോയിരുന്നു. തുടർന്ന് മുംബൈയിലെ ഒരു റിട്ട. ബിഷപ്പ് വിഷയം അന്വേഷിക്കാനെത്തി. അപ്പോഴാണ് ബിഷപ്പിന് കുടുംബമുണ്ടെന്ന് വിശ്വാസികൾ ആരോപിച്ചത്.

ഇതിന് തെളിവ് നൽകാൻ അവർക്ക് കഴിഞ്ഞില്ല. തെളിവുമായി വരാൻ അദ്ദേഹം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. കോടതിയിലും കേസ് നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP