Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിസ്‌ബേൻ സംയുക്ത തിരുന്നാളിന് ഇന്ന് കൊടിയേറും; ആഘോഷമായ പ്രധാന തിരുന്നാൾ നാളെ; ഒരുക്കങ്ങൾ പൂർത്തിയാക്കി

ബ്രിസ്‌ബേൻ സംയുക്ത തിരുന്നാളിന് ഇന്ന് കൊടിയേറും; ആഘോഷമായ പ്രധാന തിരുന്നാൾ നാളെ; ഒരുക്കങ്ങൾ പൂർത്തിയാക്കി

ജോളി കരുമത്തി

ബ്രിസ്‌ബേൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവക വർഷം തോറും ആഘോഷിക്കുന്ന സംയുക്ത തിരുന്നാളിന് ഇന്ന് വൈകുന്നേരം 6.30 ന് കൊടിയേറ്റ്, തുടർന്ന് ലദീഞ്ഞ്, പ്രസുദേന്തിവാഴ്‌ച്ചയും വിശുദ്ധ കുർബാനയും നൊവേനയും നടക്കും. ശ്രുശ്രൂഷകൾക്ക് ഫാ വർഗീസ് വാവോലിൽ ഫാ ജോൺ പനന്തോട്ടവും നേതൃത്വം നല്കും.

29 ന് നാളെ ആഘോഷമായ തിരുന്നാൾ സമൂഹബലി, പ്രദക്ഷിണം, സ്‌നേഹവിരുന്ന്, തിരുന്നാൾ ശ്രുശ്രൂഷകൾ എന്നിവയും ശ്രുശ്രൂഷകൾക്ക് ഫാ ഡാന്റ്‌സ് തോട്ടത്തിൽ, ഫാ ജിയോ ഫ്രാൻസിസ്, ഫാ തോമസ് അരീക്കുഴി എന്നിവർ നേതൃത്വം നല്കുകയും ചെയ്യും.

ഇടവക വികാരി ഫാ എബ്രഹാം കഴുന്നടിയിൽ ട്രസ്റ്റിമാരായ ജോർജ് വർക്കി, ജേക്കബ് പുളിക്കോട്ടിൽ നേതൃത്വം നല്കുന്ന പാരിഷ് കൗൺസിലും തിരുന്നാൾ കമ്മിറ്റിയും ചേർന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കി.

സംയുക്ത തിരുന്നാളിന്റെ സമാപനത്തോടനുബന്ധിച്ച് അൽഫോൻസാ കാതലിക് കമ്യൂണിറ്റി കരിമരുന്ന് കലാപ്രകടനവും സംഘടിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP