Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാവ്‌ലിൻ കേസിൽ ഹൈക്കോടതിക്കെതിരെ സിബിഐ; വിധി പ്രസ്താവിച്ചത് വസ്തുതകൾ പരിശോധിക്കാതെയെന്നും സിബിഐ; പിണറായി വിജയന്റെ വിചാരണ അനിവാര്യമെന്നും സിബിഐ സത്യവാങ്മൂലം

ലാവ്‌ലിൻ കേസിൽ ഹൈക്കോടതിക്കെതിരെ സിബിഐ; വിധി പ്രസ്താവിച്ചത് വസ്തുതകൾ പരിശോധിക്കാതെയെന്നും സിബിഐ; പിണറായി വിജയന്റെ വിചാരണ അനിവാര്യമെന്നും സിബിഐ സത്യവാങ്മൂലം

ഡൽഹി: ലാവ്‌ലിൻ കേസിൽ ഹൈക്കോടതി വിധിക്കെതിരെ സിബിഐ. വസ്തുതകൾ പരിശോധിക്കാതെയാണ് ഹൈക്കോടതി ലാവ്‌ലിൻ കേസിൽ വിധി പറഞ്ഞത് എന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സിബിഐ ഉന്നയിക്കുന്നത്. കസ്തൂരി രംഗ അയ്യർ, ആർ ശിവദാസ് എന്നിവർക്കെതിരെ തെളിവുണ്ടെന്നും ഇവർ ഇനിയും വിചാരണ നേരിടണമെന്നും സിബിഐ ഉന്നയിക്കുന്ന വാദത്തിൽ പറയുന്നു.

എസ്എൻസി ലാവലിൻ കേസിൽ പിണറായി വിജയന്റെ വിചാരണ അനിവാര്യമെന്ന് സിബിഐ. ലാവലിൻ കേസിൽ വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ഇബി മുൻ അകൗണ്ട്സ് മെമ്പർ കെജി രാജശേഖരൻ, മുൻ ചെയർമാൻ ആർ ശിവദാസൻ, ജനറേഷൻ വിഭാഗം മുൻ ചീഫ് എഞ്ചിനീയർ കസ്തുരിരംഗ അയ്യർ എന്നിവർ സുപ്രിം കോടതിയിൽ നൽകിയ ഹർജിയിൽ ഫയൽ ചെയ്ത പുതിയ സത്യവാങ് മൂലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേസിൽ വിചാരണ നേരിടണം എന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്. സിബിഐ കൊച്ചി യൂണിറ്റിലെ എസ്‌പി ഷിയാസാണ് സുപ്രിം കോടതിയിൽ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്.

ജി കാർത്തികേയൻ സംസ്ഥാന വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ 1996 ഫെബ്രുവരി 2 നാണ് എസ്എൻസി ലാവലിനുമായി കൺസൾട്ടൻസി കരാർ ഒപ്പ് വച്ചത്. എന്നാൽ 1997 ഫെബ്രുവരി 10 ന് കസൾട്ടൻസി കരാർ സപ്ലൈ കരാർ ആയി മാറ്റി. കരാറിലെ ഈ മാറ്റം ലാവലിൻ കമ്പനിയുടെ അതിഥി ആയി പിണറായി കാനഡയിൽ ഉള്ളപ്പോൾ ആയിരുന്നു എന്ന് സിബിഐ തങ്ങളുടെ സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു. അക്കാലത്ത് വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയൻ, ഊർജ്ജ വകുപ്പ് മുൻ സെക്രട്ടറിയായിരുന്ന കെ മോഹനചന്ദ്രൻ, ഊർജ്ജ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന എ ഫ്രാൻസിസ് എന്നിവർ അറിയാതെ കരാറിൽ മാറ്റം ഉണ്ടാകില്ല എന്നാണ് സിബിഐ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിചാരണ നേരിടുന്നതിൽ നിന്ന് പിണറായി വിജയനെയും മറ്റ് രണ്ട് പേരെയും ഒഴിവാക്കി ഉത്തരവിടുമ്പോൾ ഹൈക്കോടതി ഈ വസ്തുത പരിഗണിച്ചില്ല എന്നാണ് സിബിഐയുടെ നിലപാട്.

തലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം പിണറായി വിജയന്റെ കാനഡ സന്ദർശന വേളയിലാണ് ഉണ്ടായത്. ലാവലിൻ കരാറിലൂടെ എസ്എൻസി ലാവലിൻ കമ്പനിക്ക് വലിയ ലാഭം ഉണ്ടായി. കെഎസ്ഇബിക്ക് ഭീമമായ നഷ്ടവും. പൊതു പ്രവർത്തകർ മനഃപൂർവ്വം വരുത്തിയ വീഴ്ചകളാണ് കരാറിലൂടെ വൻ ലാഭം ലാവലിൻ കമ്പനിക്ക് ഉണ്ടാകാൻ കാരണം. ലാവലിൻ കരാറുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും വസ്തുതകളും വിചാരണ ഘട്ടത്തിൽ പരിശോധിക്കണം എന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ പിണറായി വിജയനെയും മറ്റ് രണ്ട് പേരെയും വിചാരണ നേരിടുന്നതിൽ നിന്ന് ഒഴിവാക്കി. ഇത് തെറ്റായ നടപടി ആണെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവർ കെജി രാജശേഖരൻ, ആർ ശിവദാസൻ, കസ്തുരിരംഗ അയ്യർ എന്നിവർക്ക് ഒപ്പം വിചാരണ നേരിടണം എന്നാണ് സിബിഐയുടെ ആവശ്യം.

ക്രിമിനൽ നടപടി ചട്ടത്തിലെ 239 ആയി ബന്ധപ്പെട്ട് സുപ്രിം കോടതി പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾക്കും സുപ്രിം കോടതിയുടെ തന്നെ വിവിധ മാർഗ്ഗ രേഖകകളുടെ ലംഘനവും ആണ് പ്രതികളെ വിചാരണ നേരിടുന്നതിൽ നിന്ന് ഒഴിവാക്കി കൊടുത്ത വിചാരണ കോടതിയുടെയും ഹൈക്കോടതിയുടെയും വിധികൾ എന്നും സിബിഐ സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്. ഒരേ കേസിലെ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് ഹൈക്കോടതിക്ക് സ്വീകരിക്കാൻ ആകില്ലെന്നായിരുന്നു കസ്തുരി രംഗ അയ്യർ, കെജി രാജശേഖരൻ, ആർ ശിവദാസൻ എന്നിവരുടെ വാദം.

പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ വിചാരണ നേരിടുന്നതിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സിബിഐ നൽകിയ ഹർജിയിൽ സുപ്രിം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ പിണറായി വിജയൻ ഉൾപ്പടെ ഉള്ളവർ ഇത് വരെ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തിട്ടില്ല. ഓഗസ്റ്റ് 17 ന് ആണ് ലാവലിൻ കേസ് ഇനി സുപ്രിം കോടതി ഇനി പരിഗണിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP