Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാർലി എബ്ദോ മിനിറ്റുകൾക്കകം വിറ്റുപോയി; അച്ചടിച്ചത് 50 ലക്ഷം കോപ്പി; മൂന്ന് യൂറോയുടെ മാസിക ഇ-ബേയിൽ വിറ്റത് 15,000 യൂറോയ്ക്ക്; തീയിട്ട് പ്രതിഷേധിച്ച് ലോക മുസ്ലീങ്ങൾ

ഷാർലി എബ്ദോ മിനിറ്റുകൾക്കകം വിറ്റുപോയി; അച്ചടിച്ചത് 50 ലക്ഷം കോപ്പി; മൂന്ന് യൂറോയുടെ മാസിക ഇ-ബേയിൽ വിറ്റത് 15,000 യൂറോയ്ക്ക്; തീയിട്ട് പ്രതിഷേധിച്ച് ലോക മുസ്ലീങ്ങൾ

പാരിസ്: ഭീകരാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടശേഷം പുറത്തിറങ്ങിയ ഷാർലി എബ്ദോ മാസിക ഫ്രാൻസിൽ വിറ്റുപോയത് ചൂടപ്പം പോലെ. ഭീകരാക്രമണ്തിനും തളർത്താനാവില്ലെന്ന പ്രഖ്യാപനത്തോടെ, വീണ്ടും പ്രവാചകനെ ചിത്രീകരി്കരിക്കുന്ന കാർട്ടൂൺ മുഖചിത്രമായി നൽകിക്കൊണ്ടാണ് മാസിക പുറത്തിറങ്ങിയത്. മാസിക മനപ്പൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. ആവശ്യക്കാരേറിയതോടെ ആദ്യം 30 ലക്ഷം കോപ്പി അച്ചടിച്ച മാസിക 50 ലക്ഷം കോപ്പിയാണ് അച്ചടിച്ചത്.ഭീകരാക്രമണത്തിന് മുമ്പ് 60,000 കോപ്പിയായിരുന്നു പ്രചാരം.

'എല്ലാം ക്ഷമിച്ചു എന്ന തലക്കെട്ടിനു താഴെ 'ഞാൻ ഷാർലി എന്ന പ്ലക്കാർഡുമായി പ്രവാചകൻ മുഹമ്മദ് നബി നിൽക്കുന്ന കാർട്ടൂണാണ് 'ഷാർലി എബ്‌ദോ പുതിയ ലക്കത്തിന്റെ മുഖചിത്രമായി നൽകിയിട്ടുള്ളത്. ഭീകരാക്രമണത്തിനെതിരെ ലോകവ്യാപകമായി മുസ്ലിം സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ടെങ്കിലും, മാസിക വീണ്ടും പ്രകോപനം സൃഷ്ടിക്കുകയാണെന്ന വാദവും ഉയരുന്നുണ്ട്. പ്രവാചകന്റേതെന്ന നിലയിൽ ചിത്രം വരയ്ക്കുന്നതു മതവിരുദ്ധമാണെന്നും വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.കോപ്പികൾ മൊത്തമായി വാങ്ങി തീയിട്ട് നശിപ്പിക്കാനും ശ്രമമുണ്ടായി. ഇതേസമയം, ഭീകരാക്രമണത്തിനെതിരെ മുസ്‌ലിം സംഘടനകൾ വിവിധ സ്ഥലങ്ങളിൽ പ്രകടനങ്ങൾ നടത്തി.

ഷാർലി എബ്‌ദോ പുതിയ ലക്കം പ്രകോപനപരമാണെന്നും പ്രവാചകനെയും ഇസ്‌ലാമിനെയും അപമാനിക്കുന്നതാണെന്നും ഇറാൻ പ്രതികരിച്ചു. വാരികയുടെ പ്രവൃത്തിയോടു സംയമനം പാലിക്കാൻ ബ്രിട്ടനിലെ മുസ്‌ലിം പണ്ഡിത സഭ ആഹ്വാനം ചെയ്തു. വൈകാരിക പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും ശാന്തരായിരിക്കണമെന്നും ഇസ്‌ലാംമത വിശ്വാസികളോടു ഫ്രാൻസിലെ ഇസ്‌ലാമിക സംഘടനകളുടെ യൂണിയൻ ആവശ്യപ്പെട്ടു.

വാരിക വെറുപ്പു വളർത്താനേ ഉപകരിക്കൂവെന്ന് ആഗോളതലത്തിലെ പരമോന്നത ഇസ്‌ലാമിക പഠനകേന്ദ്രമായ കെയ്‌റോ അൽ അസ്ഹർ സർവകലാശാല അഭിപ്രായപ്പെട്ടു. വാരികയുടെ മുഖപ്പേജ് മുസ്‌ലിം വികാരത്തെ പ്രകോപിപ്പിക്കുന്നതാണെന്ന് ഈജിപ്തിലെ ദാറുൽ ഇഫ്ത പ്രതികരിച്ചു. തീവ്രവാദത്തിനും ഭീകരതയ്ക്കും എതിരെയാണു ഫ്രാൻസിന്റെ യുദ്ധമെന്നും ഇസ്‌ലാമിനോ മുസ്‌ലിങ്ങൾക്കോ എതിരെയല്ലെന്നും ഫ്രഞ്ച് പ്രധാനമന്ത്രി മാനുവൽ വാൽസ് പറഞ്ഞു.

പാരിസ് ആക്രമണത്തെ അപലപിച്ചു ജർമനിയിൽ മുസ്‌ലിം സംഘടനകൾ നടത്തിയ റാലിക്ക് ചാൻസലർ അംഗല മെർക്കൽ നേതൃത്വം നൽകി. ഈ റാലിയിൽ മെർക്കൽ പങ്കെടുക്കരുതെന്ന ആവശ്യവുമായി വലതുപക്ഷ വിഭാഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വൻ പ്രകടനം നടത്തിയിരുന്നു.

മൂന്ന് യൂറോ വിലയുണ്ടായിരുന്ന ഷാർലി എബ്ദോയ്ക്ക് ആവശ്യക്കാരേറിയതോടെയാണ് കൂടുതൽ കോപ്പികൾ അച്ചടിക്കാൻ ഉടമകൾ തീരുമാനിച്ചത്. ഇ-ബേയിൽ മാസിക വിറ്റുപോയത് 15,000 യൂറോയ്ക്കാണ്. ഭീകരാക്രമണത്തെ ഷാർലി എബ്ദോ വളമാക്കുകയാണെന്ന ആരോപണവും ഇതിനിടെ ഉയരുന്നുണ്ട്. മാസികയുടെ യഥാർഥ കോപ്പികൾ ഇ-ബേയിൽ ലഭ്യമാണോ എന്നതുപോലും വ്യക്തമായിരുന്നില്ല. പിന്നീട്, മാസികയുടെ സ്‌കാൻ ചെയ്ത കോപ്പികൾ വിൽക്കുന്നത് ഇ-ബേ തന്നെ നിരോധിച്ചു.

അതിനിടെ, ഷാർലി എബ്‌ദോയ്ക്കുനേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ അൽ ഖ്വെയ്ദ വിഭാഗം ഏറ്റെടുത്തു. യു ട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ സംഘടനയുടെ നേതാവ് നാസർ ബിൻ അലി അൽ അൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അൽ ഖ്വെയ്ദയാണ് സംഭവത്തിന് പിന്നിലെന്ന് ആക്രമണമുണ്ടായ ദിവസം തന്നെ സംശയം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP