Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: ഇന്ത്യൻ സോഷ്യൽ ഫോറം റയ്യാൻ

സിപിഎം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: ഇന്ത്യൻ സോഷ്യൽ ഫോറം റയ്യാൻ

ദമ്മാം: ഒറ്റപ്പെട്ട സംഭവങ്ങളെ ഊതിപ്പെരുപ്പിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യാൻ ഇറങ്ങിത്തിരിച്ച സിപിഎം കേരളത്തിൽ വർഗീയ ധ്രുവീകരണമാണ് സൃഷ്ടിക്കുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം റയാൻ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. പൊലീസിനെയും മറ്റു ഭരണ സംവിധാനങ്ങളും ഉപയോഗിച്ച് ഇതര ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളെ 'ഫിനിഷ്' ചെയ്യാൻ ശ്രമിക്കുന്നത് രാഷ്ട്രീയ സദാചാരമില്ലായ്മയാണ്.

അഭിമന്യു വധത്തിന്റെ പശ്ചാത്തലത്തിൽ കാംപസുകളിൽ രാഷ്ട്രീയം നിരോധിക്കണമോയെന്ന ചോദ്യത്തിന് കോടതിയിൽ ഒറ്റപ്പെട്ട സംഭവമെന്ന് അറിയിക്കുകയും അതേസമയം നാളിതുവരെ കാണാത്ത വിധത്തിൽ കാംപസ് ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരെയും നേതാക്കളെയും വേട്ടയാടുകയും ചെയ്യുന്ന സിപിഎം നിലപാട് തലമറന്ന് എണ്ണ തേക്കുന്ന നടപടിയാണ്. നവ സാമൂഹിക പ്രസ്ഥാനമായ എസ്ഡിപിഐയെ ഒരു മതത്തിന്റെ ലേബലൊട്ടിച്ച് നിരന്തരം അപവാദ പ്രചാരണങ്ങളുമായി സമൂഹത്തിൽ വർഗീയ മുതലെടുപ്പ് നടത്തുന്ന സമീപനത്തിൽ നിന്നും സിപിഎം പിന്മാറണം.

എസ്ഡിപിഐ മുന്നോട്ട് വയ്ക്കുന്ന ബഹുജൻ രാഷ്ട്രീയത്തെ ഫാഷിസ്റ്റു ശൈലിയിൽ അടിച്ചമർത്താമെന്നത് സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളുടെ വ്യാമോഹം മാത്രമാണെന്നും ഫോറം ചൂണ്ടിക്കാട്ടി. യോഗത്തിൽ അലി മാങ്ങാട്ടൂർ അധ്യക്ഷത വഹിച്ചു. സാബിത് പള്ളിമുക്ക് റിപോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി അലി മാങ്ങാട്ടൂർ (പ്രസിഡന്റ്), ഷറഫുദ്ദീൻ ഇടശ്ശേരി (വൈസ് പ്രസി.), സാബിത് പള്ളിമുക്ക് (ജ. സെക്രട്ടറി), അബ്ദുൽ സലാം തൃശൂർ (ജോ. സെക്രട്ടറി), സുനീർ ചെറുവാടി, ആതിഫ് കണ്ണൂർ, സജാദ് തിരുവനന്തപുരം (നിർവാഹക സമിതി) എന്നിവരെ തിരഞ്ഞെടുത്തു.

പടം (ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം റയാൻ ബ്ലോക്ക് ഭാരവാഹികൾ)അലി മാങ്ങാട്ടൂർ (പ്രസിഡന്റ്), ബിത് പള്ളിമുക്ക് (ജ. സെക്രട്ടറി),

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP