Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തറിൽ കാണാതായ മലയാളി യുവാവ് ആശുപത്രിയിൽ മരിച്ച നിലയിൽ; പത്തനംതിട്ട സ്വദേശിയുടെ മരണം കുഴഞ്ഞ് വീണ്

ഖത്തറിൽ കാണാതായ മലയാളി യുവാവ് ആശുപത്രിയിൽ മരിച്ച നിലയിൽ; പത്തനംതിട്ട സ്വദേശിയുടെ മരണം കുഴഞ്ഞ് വീണ്

ദോഹ: ഖത്തറിൽ കാണാതായ മലയാളി യുവാവ് ആശുപത്രിയിൽ മരിച്ച നിലയിൽ. താമസസ്ഥലത്ത് നിന്ന് ദിവസങ്ങൾക്ക് മുമ്പ് കാണാതായ പന്തളം കുടശ്ശനാട് പൂഴിക്കാട് താന്നിവിളയിൽ ജിതേഷ് കുമാർ ജനാർദനൻ ആണ് മരിച്ചത്. പരേതന് 32 വയസായിരുന്നു പ്രായം.

ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യകമ്പനിയിലെ ജീവനക്കാരനായിരുന്നു. ഈയടുത്താണ് നാട്ടിൽ പോയി തിരിച്ചെത്തിയത്. കഴിഞ്ഞ 24ന്താമസസ്ഥലത്ത് നിന്ന് കാണാതാവുകയായിരുന്നു. ഇതിനിടയിൽ പന്തളത്തെ വീട്ടുകാരെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. വീട്ടുകാരാണ് ഖത്തറിലുള്ള അയൽവാസിയെ വിളിച്ച് കാര്യങ്ങൾ പറയുന്നത്.

ദോഹയിലുള്ള സുഹൃത്തുക്കളും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് ഹമദ് ആശുപത്രിയിൽ തിരിച്ചറിയാത്ത ഒരാൾ മരിച്ച വിവരം അറിയുന്നത്. പിന്നീടാണ് ഇത് ജിതേഷ്‌കുമാറാണെന്ന് തിരിച്ചറിയുന്നത്. രക്തസമ്മർദത്തിന് മരുന്ന് കഴിച്ചിരുന്ന ഇയാൾ കാണാതായതിന് ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.പിന്നീട് എമർജൻസി സർവീസ് ആംബുലൻസിൽ ഹമദ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നുമാണ് ആശുപത്രിയിൽ നിന്ന് അറിയുന്നത്. ഭാര്യ: മായ. മക്കൾ: അനന്യ, ആരാധ്യ. പിതാവ്: കെ.സി ജനാർദനൻ. മാതാവ്: ഗീത

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP