Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്രാങ്കോ മുളക്കനെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്നതിന്റെ പിന്നിൽ മുഖ്യമന്ത്രിയുമായി ആത്മബന്ധമുള്ള ഒരു കത്തോലിക്കാ മെത്രാൻ; ദീപികയുടെ മുൻ ചെയർമാൻ കൂടിയായ ഫാ. ജെയിംസ് ഏർത്തയിൽ പത്തേക്കറും മഠവും വാഗ്ദാനം ചെയ്തത് മെത്രാന്റെ നിർദേശപ്രകാരം; പ്രതിക്ക് രക്ഷപെടാൻ അവസരം ഒരുക്കിയും പ്രലോഭനങ്ങളും ഭീഷണിയുമായി അറസ്റ്റ് നീട്ടിക്കൊടുത്തിട്ടും കന്യാസ്ത്രീ വഴങ്ങാതായതോടെ ഇടനിലക്കാർക്ക് വമ്പൻ തിരിച്ചടി; ഇപ്പോൾ നടക്കുന്നത് ജാമ്യം ഉറപ്പിച്ചു രക്ഷപെടുത്താനുള്ള ആലോചനകൾ

ഫ്രാങ്കോ മുളക്കനെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്നതിന്റെ പിന്നിൽ മുഖ്യമന്ത്രിയുമായി ആത്മബന്ധമുള്ള ഒരു കത്തോലിക്കാ മെത്രാൻ; ദീപികയുടെ മുൻ ചെയർമാൻ കൂടിയായ ഫാ. ജെയിംസ് ഏർത്തയിൽ പത്തേക്കറും മഠവും വാഗ്ദാനം ചെയ്തത് മെത്രാന്റെ നിർദേശപ്രകാരം; പ്രതിക്ക് രക്ഷപെടാൻ അവസരം ഒരുക്കിയും പ്രലോഭനങ്ങളും ഭീഷണിയുമായി അറസ്റ്റ് നീട്ടിക്കൊടുത്തിട്ടും കന്യാസ്ത്രീ വഴങ്ങാതായതോടെ ഇടനിലക്കാർക്ക് വമ്പൻ തിരിച്ചടി; ഇപ്പോൾ നടക്കുന്നത് ജാമ്യം ഉറപ്പിച്ചു രക്ഷപെടുത്താനുള്ള ആലോചനകൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഒരു കന്യാസ്ത്രീ തെളിവുകൾ നിരത്തി ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്യാൻ കേരളാ പൊലീസിന് സാധിക്കാതെ വരുന്നത്? ഇവിടെ നീതിപുലരണം എന്നാഗ്രഹിക്കുന്ന സാധാരണക്കാരായ ആളുകൾ കുറച്ചു ദിവസമായി ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്. ഈ ചോദ്യത്തിന്റെ ഉത്തരം തേടി പോകുമ്പോൾ വ്യക്തമാകുന്നത് കേരളത്തിലെ പ്രീണന രാഷ്ട്രീയത്തിലേക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ സഭാ ബന്ധങ്ങളും തന്നെയാണ്.

കന്യാസ്ത്രീയെ സ്വാധീനിച്ച് കേസ് ഒതുക്കുന്നതിന് വേണ്ടി കാര്യമായ ശ്രമങ്ങൾ നടക്കുന്നു എന്ന തെളിവുകളും അടുത്തിടെ പുറത്തുവരികയുണ്ടായി. ബലാത്സംഗ പരാതി സ്വാധീനിക്കാൻ രംഗത്തെത്തിയ വൈദികൻ ഡോ.ജെയിംസ് ഏർത്തയിലിന് എരിതെ കേസെടുക്കുകയും അദ്ദേഹത്തിനെതിരെ സിഎംഐ സഭ നടപടി സ്വീകരിക്കുകയുമുണ്ടായി. ഏർത്തയിലിന്റെ സംഭാഷണം ശ്രദ്ധിച്ചാൽ വ്യക്തമാകുക അദ്ദേഹത്തെ കളത്തിലിറക്കിയത് ആരെന്ന് തന്നെയാണ്. മുഖ്യമന്ത്രിയുമായി ആത്മബന്ധമുള്ള ഒരു കത്തോലിക്കാ മെത്രാൻ നടത്തുന്ന ഇടപെടലാണ് ഫ്രാങ്കോ മുളക്കലിന് തുണയായി മാറുന്നത്.

ഫാ.ഏർത്തയിലിനെ കുര്യനാട് ആശ്രമത്തിൽ നിന്നും ഇടുക്കിയിലെ ആശ്രമത്തിലേക്ക് സ്ഥലംമാറ്റിയി്ടുണ്ട്. സഭയുടെ നിർദ്ദേശപ്രകാരമോ അറിവോടെയോ അല്ല വൈദികൻ കന്യാസ്ത്രീയെ വിളിച്ചതെന്നും സി.എം.ഐ സഭ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പിനു വേണ്ടി ഒത്തുതീർപ്പിനിറങ്ങിയ ഫാ.ജെയിംസ് ഏർത്തയിൽ കേസ് പിൻവലിക്കുകയാണെങ്കിൽ കന്യാസ്ത്രീകൾക്ക് കാഞ്ഞിരപ്പള്ളി രൂപതയുടെ പരിധിയിൽ പത്ത് ഏക്കർ സ്ഥലം വാങ്ങി മഠം നിർമ്മിച്ചുനൽകാമെന്നായിരുന്നു നൽകിയ ഓഫർ. പരാരിക്കാരിയുടെ സുഹൃത്തായ കന്യാസ്ത്രീയുമായി ഫാ.ഏർത്തയിൽ നടത്തിയ ഫോൺ സംഭവഷണം പുറത്തുവന്നതോടെ സഭ പ്രതിരോധത്തിൽ ആയിരുന്നു. വൈദികന്റെ ഇടപെടലിനെ ജലന്ധർ രൂപത തള്ളിപ്പറഞ്ഞതോടെ സി.എം.ഐ സഭയും നടപടിയെടുക്കാൻ നിർബന്ധിതമായി.

കന്യാസ്ത്രീയുമായുള്ള സംഭാഷണ മധ്യേ മധ്യതിരുവിതാംകൂറിലെ ഒരു മെത്രാന്റെ പേര് ഫാ. ഏർത്തയിൽ പരാമർശിക്കുന്നുണ്ട്. പത്തേക്കറും മഠവും വാഗ്ദാനം ചെയ്യുന്നതിന് പിന്നിൽ ഇദ്ദേഹമാണെന്ന വിധത്തിലാണ് പുറത്തുവരുന്ന സൂചനകൾ. അതേസമയം കന്യാസ്ത്രീ സംഭാഷണം പുറത്തുവിട്ടതോടെ ബിഷപ്പിനെ അറസ്റ്റു ചെയ്യാതെ വയ്യാന്നായിട്ടുണ്ട് കാര്യങ്ങൾ. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് നടക്കുന്നത് ജലന്ധർ ബിഷപ്പിന് ജാമ്യം ഉറപ്പിച്ച ശേഷം അറസ്റ്റു ചെയ്തു രക്ഷപെടുത്താനുള്ള ശ്രമങ്ങളാണ്.

ജലന്ധർ ബിഷപ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ സാക്ഷിയായ മറ്റൊരു കന്യാസ്ത്രീയെ സ്വാധീനിക്കാൻ ഫാ. ജെയിംസ് ഏർത്തയിൽ നടത്തിയ സംഭാഷണത്തിന്റെ പൂർണരൂപം ഇങ്ങനെയാണ്:

ഫാദർ: ഞാൻ രാവിലെ കുർബാനയ്ക്ക് വന്ന അച്ചനാണേ. കാണാമെന്ന് പറഞ്ഞായിരുന്നു. ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇതാണ്. നന്നായി ചിന്തിച്ചും പ്രാർത്ഥിച്ചും വേണം തീരുമാനമെടുക്കാൻ. അവര് എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് അറിയാമല്ലോ. വീട്ടിലേക്കൊക്കെ തിരിച്ച് പോയാൽ അവിടെ എല്ലാവരും സ്വീകരിക്കുമെന്നൊക്കെ പറയുന്നത് ഇപ്പോൾ ശരിയായിരിക്കാം. പക്ഷേ, എല്ലായിടത്തും ഒരുപോലെ ആയിരിക്കണമെന്നില്ല, ഞാൻ ഒരു സജഷൻ പറഞ്ഞായിരുന്നു. എവിടെയെങ്കിലും സ്ഥലം വാങ്ങി ഒരു കോൺവെന്റ് പണിത് അങ്ങോട്ട് സുരക്ഷിതമായി മാറാൻ. അതിന് ആരെങ്കിലും പിതാക്കന്മാർ സഹായം ചെയ്യാതിരിക്കില്ല. ചില അച്ചന്മാരിങ്ങനെ ചിലരോട് പറഞ്ഞു. എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല, എനിക്ക് ഇങ്ങനെ ഒരു ഇൻഫർമേഷൻ കിട്ടി. ആ വിധത്തിൽ സഹായം ചെയ്താൽ സുരക്ഷിതമാക്കി പോകാനുള്ള സൗകര്യങ്ങൾ, പൈസ അവര് കൊടുക്കുമെന്ന് ഒരാൾ പറഞ്ഞു.

നിങ്ങൾ അതിൽ ഉറച്ച് നിന്നാൽ അത് നടക്കുകേല. ഏതെങ്കിലും തലത്തിൽ കേസ് വിത്‌ഡ്രോ ചെയ്യുകയാണെന്ന് പറഞ്ഞ് നിങ്ങളുടെ തന്നെ ഏതെങ്കിലും കോൺവെന്റിലേക്ക്, ഒഡീഷയ്‌ക്കോ ആന്ധ്രയ്‌ക്കോ പോവുകാണെങ്കിലാണ് തടസം വരാൻ പോകുന്നത്. ഇതിപ്പോൾ നിങ്ങൾ ഇൻഡിപ്പെൻഡന്റായി ചെയ്താൽ തടസമില്ല.
കന്യാസ്ത്രീ: ഓകെ
ഫാ.: ആ നിലയ്ക്ക് ചിന്തിക്കുവാണേൽ എനിക്ക് ചെയ്യാൻ സാധിക്കുന്നത് ഞാൻ ചെയ്യാം. എന്തെങ്കിലും വിധത്തിൽ കുറച്ച് തുക വാങ്ങിച്ച് നല്ല കെട്ടിടം പണിത് സൗകര്യപ്രദമായ രീതിയിലാണ് നിങ്ങളെ അങ്ങോട്ട് കൊണ്ടുപാകാനുള്ളത്. എന്റെ മനസിലുള്ള കാര്യമാണ്. ഇവർ സപ്പോർട്ട് ചെയ്യുമെന്നുള്ളതുകൊണ്ടാണ് അങ്ങനെയൊരു ചിന്ത വന്നത്.
കന്യാസ്ത്രീ: ആര് സപ്പോർട്ട് ചെയ്യും. ജലന്ധർ രൂപത സപ്പോർട്ട് ചെയ്യുമെന്നാണോ?
ഫാ: അവർ സപ്പോർട്ട് ചെയ്യാമെന്നാണ് പറയുന്നത്. അപ്പോൾ അതിന്റെ വ്യവസ്ഥ കേസ് പിൻവലിക്കണം.
കന്യാസ്ത്രീ: ഒരു കേസും പിൻവലിക്കാൻ പോകുന്നില്ല, ഞങ്ങൾ എല്ലാവരും സ്‌ട്രോംഗ് ആയിട്ട് നിൽക്കുന്നു. ഞങ്ങൾക്ക് നീതി കിട്ടണം. ഞങ്ങൾ മാനംവിറ്റ് ഒരാളുടെ ജീവിതം കളയാൻ ആഗ്രഹിക്കുന്നില്ല അച്ചോ.
ഫാ.: അതേ അതേ അതെനിക്കറിയാം. ഞാൻ ഒരു സജഷൻ മുന്നോട്ടുവച്ചെന്നേയുള്ളൂ. ഇങ്ങനെയൊരു സഹായം ചെയ്തുതരാൻ എനിക്ക് പറ്റുമായിരിക്കും. എരുമേലി, റാന്നി ഭാഗത്ത് കുറച്ച് സ്ഥലം വാങ്ങിച്ചുതരാൻ പറ്റുമാരിക്കും. അങ്ങനെയുണ്ടേൽ കോമ്പൗണ്ടിൽ തന്നെ ഒരു ശല്യവുണ്ടാകാത്ത വിധത്തിൽ നല്ലൊരു ബിൽഡിങ് ചെയ്ത് തരാൻ പറ്റുമെന്ന് വിചാരിക്കുന്നു.
കന്യാസ്ത്രീ: ഏത് കോമ്പൗണ്ടാ, എവിടെ കാഞ്ഞിരപ്പള്ളീലോ?
ഫാ.: അതെ, എന്റേത് കാഞ്ഞിരപ്പള്ളി രൂപതയാണല്ലോ? അങ്ങനെ വരുവാണേൽ പിതാവിനോട് സംസാരിക്കാം. അദ്ദേഹത്തിന്റെ അനുവാദത്തോട് കൂടി സംവിധാനം ഉണ്ടാക്കുകയാണെങ്കിൽ നിങ്ങൾക്ക് ആറ് പേരും കൂടി തത്കാലം ഇങ്ങനെ തന്നെ പോവുക. കുറച്ചുകഴിഞ്ഞ് വേറെ ഏതെങ്കിലും തരത്തിൽ ഒരു സംവിധാനം, അത് പിതാവ് സജസ്റ്റ് ചെയ്യും. ഞാൻ എന്റെ ആശയം പറയാം. അങ്ങനെ എന്തെങ്കിലും ചെയ്താൽ നിങ്ങൾക്ക് സമാധാനമായി, സന്തോഷമായി മുന്നോട്ട് പോകാം. സിസ്റ്റർ ഒന്ന് ആലോചിച്ച് നോക്കിക്കേ ഒരു വീട്ടിലേക്ക് നിങ്ങൾ തിരിച്ച് ചെന്നാൽ ഇപ്പോൾ അച്ഛനുണ്ടാവും അമ്മയുണ്ടാവും അല്ലെങ്കിൽ ആങ്ങളയുണ്ടാവും. പക്ഷേ, കുറച്ചുകൂടി കഴിഞ്ഞാൽ അവർക്ക് ഇന്നത്തെ ഫീലിങ് ഉണ്ടാകുമെന്നുണ്ടോ?
കന്യാസ്ത്രീ: ഉം
ഫാ.: ഉണ്ടാകണമെന്നില്ല. ഇത്രയും നാൾ മഠത്തിൽ ജീവിച്ച ശേഷം പെട്ടെന്ന് വീട്ടിലെ അന്തരീക്ഷത്തിലേക്ക് ചെല്ലുമ്പോൾ അതിന്റെ ബുദ്ധിമുട്ട് ഒരുപാടുണ്ടാവും. മലയാളത്തിൽ ഒരു ചൊല്ലുണ്ടേ, ഒരു അരിശം വന്ന് കിണറ്റിൽ ചാടി. അവിടെ കിടന്ന് ഏഴ് പ്രാവശ്യം അരിശപ്പെട്ടാലും കേറാൻ പറ്റുമോ? ഇല്ല. അതുപോലെയാണിത്. ഞാൻ ഒരു ഓപ്ഷൻ പറയുകയാണ്. നമുക്ക് രണ്ടും വേണം. പ്രായോഗികമായ ഈയൊരു ചിന്തയും അതേസമയത്ത് ആത്മീയ ചിന്തയും വേണം. രണ്ടുംകൂടി നോക്കുമ്പോൾ നിങ്ങളുടെ ഈ സ്റ്റാറ്റസ് കളയാതെ... ഒരു അബദ്ധം പറ്റി, അല്ലെങ്കിൽ അബദ്ധം പറ്റിപ്പിച്ചു, ആളുകളെല്ലാം കൂടി. അത് നിൽക്കട്ടെ. എല്ലാ മനുഷ്യർക്കുമുണ്ടാവില്ലേ. അത് പറ്റിയതാകാം, പറ്റിപ്പിച്ചതാകാം, നിർബന്ധിപ്പിച്ചതായിരിക്കാം. അത് ഇനിയൊരു ഇഷ്യൂ അല്ല. ആരും അതേക്കുറിച്ച് പറയാൻ പോകുന്നുമില്ല. നാളെ എന്ത് ബിഗിനിങ് എന്ന് ചിന്തിച്ചാൽ നല്ലതായിരിക്കാം.
കന്യാസ്ത്രീ: ഉം
ഫാ.: ഞാൻ നിങ്ങളെക്കാണാൻ അവിടെ വന്നിരുന്നു. രണ്ട് പ്രാവശ്യം. മൂന്നാമത് വരുന്നതാണ്. ഞാൻ നന്മയെക്കരുതി പറയുന്നത് മാത്രമാണ്. അവര് സഹായിച്ചില്ലെങ്കിൽ നമുക്കിത് പറ്റുകേല. പെട്ടെന്ന് നടക്കുകേല. അഞ്ചാറ് മാസമെങ്കിലും വേണം. അങ്ങനെയെങ്കിൽ അവര് സഹായിക്കാമെന്ന് പറഞ്ഞു. പക്ഷേ, അതിന് ഒരു വ്യവസ്ഥ വച്ചിട്ടുണ്ട്. എന്തെങ്കിലും വശാൽ ചിന്തിച്ച് നോക്കുക. വീട്ടിൽ ചെന്നാലുള്ള അവസ്ഥ. മൂന്നാമത്തെ അവസ്ഥയെക്കുറിച്ച് പറയുവാ. ഒരുപക്ഷേ, മൂന്നാമത്തെ അവസ്ഥയായിരിക്കും ഇന്നത്തെ പരിസ്ഥിതിവച്ച് നല്ലത്. അതിന് നമ്മൾ വിട്ടുവീഴ്ച ചെയ്യണമായിരിക്കും. അത് നിങ്ങൾ തീരുമാനിക്കണം. അവരുമായി സംസാരിച്ച് സ്ഥലം വാങ്ങി കോൺവെന്റ് പണിത് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി അവിടെയാക്കാം.
കന്യാസ്ത്രീ: ഞങ്ങൾ ആലോചിക്കട്ടെ. ഒറ്റയ്ക്ക് തീരുമാനിക്കാൻ പറ്റില്ല
ഫാ: അതുമതി. ആലോചിച്ച് പ്രാർത്ഥിച്ച് നന്മ ഏതാണോ അത് തീരുമാനിച്ചാൽ മതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP