Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താമസരേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവർക്ക് നാളെ മുതൽ പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം; യുഎഇയിൽ പൊതുമാപ്പിന്‌ രാജ്യമെങ്ങും വിപുലമായ സജ്ജീകരണങ്ങൾ

താമസരേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവർക്ക് നാളെ മുതൽ പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം; യുഎഇയിൽ പൊതുമാപ്പിന്‌ രാജ്യമെങ്ങും വിപുലമായ സജ്ജീകരണങ്ങൾ

താമസരേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവർക്ക് നാളെ മുതൽ പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം. രാജ്യമെങ്ങും വിപുലമായ സജ്ജീകരണങ്ങൾ പൊതുമാപ്പിനായി ഒരുങ്ങിക്കഴിഞ്ഞു. പൊതുമാപ്പ് നടപടി പൂർത്തിയാക്കുന്നവർ 21 ദിവസത്തിനകം രാജ്യം വിടണമെന്ന് അധികൃതർ പറഞ്ഞു. ഇവർക്ക് തിരിച്ചുവരാൻ തടസമുണ്ടാവില്ലെന്നും താമസകുടിയേറ്റ വകുപ്പ് ആവർത്തിച്ചു.

പുതിയ സ്പോൺസറുടെ കീഴിലേക്ക് വിസ സ്റ്റാറ്റസ് മാറ്റാം. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന പൊതുമാപ്പ്കാലം ഇതിനായി പ്രയോജനപ്പെടുത്തണമെന്ന് താമസ കുടിയേറ്റ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മറി, ബ്രിഗേഡിയർ ജനറൽ ഖലഫ് അഗൈത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിവിൽ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ കേസുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയാണ് പൊതുമാപ്പിന് അപേക്ഷിക്കേണ്ടത്.

അനധികൃതമായി അതിർത്തി കടന്ന് യുഎഇയിൽ പ്രവേശിച്ചവർക്കും തിരിച്ചുപോകാൻ കഴിയും. പക്ഷെ, രണ്ടുവർഷത്തേക്ക് തിരിച്ചുവരാനാവില്ല. അപേക്ഷകരുടെ അവസ്ഥകളെ മനുഷ്യത്വപരമായി സമീപിക്കും. എക്സിറ്റ് പെർമിറ്റ് ലഭിച്ചാലുടൻ അവർ നാട്ടിലേക്ക് മടങ്ങണം.

എക്സിറ്റ് പെർമിറ്റിന് 221 ദിർഹം ഫീസ് ഈടാക്കും. ദുബൈയിലും സമീപ എമിറേറ്റിലുമുള്ളവർക്കും പൊതുമാപ്പിന് അപേക്ഷിക്കാൻ അൽഅവീറിലെ കേന്ദ്രത്തിൽ വിപുലമായ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവിടേക്ക് ആർടിഎ വാഹനസൗകര്യമുണ്ടാകും. പാസ്പോർട്ടും രേഖകളും കൈവശമില്ലാത്തവർക്കും ഇവിടെ അപേക്ഷിക്കാം. മുഴുവൻ രാജ്യങ്ങളുടെയും കോൺസുലാർ പ്രതിനിധികൾ ഇവിടെയുണ്ടാകും.

പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവ കൈവശമുള്ളവർക്ക് ആമർ സെന്ററുകൾ വഴിയും പൊതുമാപ്പിന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. പൊതുമാപ്പ് കാലത്ത് രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെ ഈ കേന്ദ്രം സജീവമായിരിക്കും.

പൊതുമാപ്പ് കാലാവധിയിൽ വിസ സ്റ്റാറ്റസ് മാറ്റാൻ ആഗ്രഹിക്കുന്ന്വർക്ക് ജി ഡി ആർ എഫ് എയുടെ അമർ സെന്ററുകളേയും ആശ്രയിക്കാം. ദുബൈയിൽ പല ഭാഗങ്ങളിലായി 43 അമർ സെന്ററുകളാണുള്ളത്. ഇവിടെ എമിറേറ്റ്സ് ഐഡി, ലേബർ പെർമിറ്റ്, റസിഡൻസി വിസ ലംഘനം തുടങ്ങിയവയിന്മേലുള്ള പിഴ റദ്ദാക്കുന്ന സേവനങ്ങൾ ഉൾപ്പെടെ എല്ലാ സേവനങ്ങളും ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP