Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടുക്കി അണക്കെട്ട് തുറക്കുമ്പോൾ അനിഷ്ടമൊഴിവാക്കാൻ മൂപ്പൻ കൊലുമ്പന്റെ പ്രതിമയിൽ പൂജ നിർദേശിച്ചത് കെ.എസ്.ഇ.ബി; കൊലുമ്പന്റെ കുടുംബാംഗങ്ങൾ നടത്തിയ പൂജയ്ക്കായി കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥൻ 500 രൂപ നൽകി; ചെറുതോണി അണക്കെട്ടിന്റെ ദിശകാട്ടിക്കായി കെ.എസ്.ഇ.ബി നടത്തിയ പൂജ വിവാദത്തിൽ

ഇടുക്കി അണക്കെട്ട് തുറക്കുമ്പോൾ അനിഷ്ടമൊഴിവാക്കാൻ മൂപ്പൻ കൊലുമ്പന്റെ പ്രതിമയിൽ പൂജ നിർദേശിച്ചത് കെ.എസ്.ഇ.ബി; കൊലുമ്പന്റെ കുടുംബാംഗങ്ങൾ നടത്തിയ പൂജയ്ക്കായി കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥൻ 500 രൂപ നൽകി; ചെറുതോണി അണക്കെട്ടിന്റെ ദിശകാട്ടിക്കായി  കെ.എസ്.ഇ.ബി നടത്തിയ പൂജ വിവാദത്തിൽ

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി അനിഷ്ടങ്ങളുണ്ടാകാതിരിക്കാൻ കൊലുമ്പൻ സമാധിയിൽ പൂജ നടത്തി കെ.എസ്.ഇ.ബി. കൊലുമ്പന്റെ സ്മൃതിമണ്ഡപത്തിൽ അദ്ദേഹത്തിന്റെ കൊച്ചുമകനായ ഭാസ്‌കരനാണ് പൂജ നടത്തിയത്. ഡാം തുറന്നാൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തിൽ പൂജ നടത്തിയത്. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി പൂജ നടത്താൻ കെഎസ്ഇബിയാണ് നിർദ്ദേശിച്ചതെന്ന് കൊലുമ്പന്റെ കുടുംബം പറഞ്ഞു. പൂജയ്ക്ക് പിന്നാലെ സംഭവം വിദമാകുകയും ചെയ്തു. സർക്കാർ സംവിധാനങ്ങൾ ഒരു മതത്തിന്റെ പേരിലും പൂജകളോ പ്രാർത്ഥനകളോ നടത്തരുതെന്ന് നിർദ്ദേശം നിലനിൽക്കുമ്പോഴാണ് കെ.എസ്.ഇ.ബിയുടെ നിർദ്ദേശത്തിൽ പ്രത്യേക പൂജ തന്നെ നടത്തിയത്.

ഇടുക്കി അണക്കെട്ടിന് സ്ഥലം കാണിച്ചു കൊടുത്തയാളാണ് കൊലുമ്പൻ. 500 രൂപ തന്ന് പൂജ നടത്താൻ കെ.എസ്.ഇ.ബി.യിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്ന് ഭാസ്‌കരൻ പറഞ്ഞതായി മാതൃഭൂമി പത്രം റിപ്പോർട്ട് ചെയ്യുന്നു. അണക്കെട്ട് തുറന്നാൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് പൂജയെന്നും ഭാസ്‌കരൻ പറയുന്നു. 2014-ൽ കൊലുമ്പൻ മൂപ്പന്റെ പേരിലുള്ള സ്മാരാകം സാംസ്‌കാരിക വകുപ്പിന് കൈമാറിയതായും നിർമ്മാണ പ്രവർത്തനങ്ങൾക്ക് 70ലക്ഷം രൂപയും അനുവദിച്ചുയെന്നുള്ള സർക്കാർ പ്രഖ്യാപനമാണ് അവസാനത്തേത്.

കൊലുമ്പന്റെ കുടുംബാംഗങ്ങൾ സമാധിക്ക് ചുറ്റും കാട്തെളിച്ച് ദിവസവും ചന്ദനത്തിരിയും വിളക്കും കത്തിക്കാറുണ്ടായിരുന്നു. മഴക്കാലം പ്രകൃതിക്ഷോഭം ഒഴിവാക്കാൻ പ്രത്യേക പൂജയും എല്ലാവർഷവും മൂപ്പന്റെ കുടുംബാങ്ങൾ ഇവിടെ നടത്താറുണ്ട്.2010-ൽ എൽ.ഡി.എഫ്. ഭരണകാലത്ത് വാഴത്തോപ്പ് കെ.എസ്.ഇ.ബി. ജങ്ഷനിൽ കൊലുമ്പന്റെ പ്രതിമ സ്ഥാപിക്കാൻ വൈദ്യുതി മന്ത്രിയായിരുന്ന എ.കെ.ബാലൻ ഉത്തരവിട്ടത്.
ചെറുതോണി അണക്കെട്ടിലേയ്ക്കുള്ള പ്രവേശനകവാടമായ വെള്ളപ്പാറയിലാണ് കൊലുമ്പന്റെ സമാധി സ്ഥലം. അന്ന് മുതൽ ആദിവാസികൾ ഇവിടെ വിളക്കുവച്ച് പ്രാർത്ഥിച്ചിരുന്നു. ആദിവാസികൾ കാട്ടിൽ പോകുന്നതിന് മുമ്പ് കൊലുമ്പന്റെ സമാധിസ്ഥലത്ത് നേർച്ചകാഴ്ചകൾ നൽകി പ്രാർത്ഥിച്ചാണ് പോയിരുന്നത്. ഇവിടെ പ്രാർത്ഥിച്ചിട്ടു പോയാൽ അപകടം ഉണ്ടാകുകില്ലെന്നാണ് ആദിവാസികളുടെ വിശ്വാസം.

കുറവൻ, കുറത്തി മലകൾക്കിടിയിലൂടെ കുത്തിയൊഴുകുന്ന പെരിയാറ് നദി ചൂണ്ടിക്കാട്ടി അണക്കെട്ട് അവിടെയായിൽ നന്നാകും എന്ന് നിർദ്ദേശിച്ചത്. ഇറ്റലിക്കാരനായ ജേക്കബ് എന്ന എൻജിനീയറാണ്. ഇദ്ദേഹം 1919-ൽ തിരുവിതാംകൂർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. 1922-ൽ ആദിവാസി മൂപ്പനായ കരുവെള്ളായൻ കൊലുമ്പൻ മലങ്കര എസ്റ്റേറ്റ് സൂപ്പർവൈസറായ ഡബ്ല്യു ജെ. ജോണിന് പ്രകൃതിയുടെ ഈ അദ്ഭുതം ചൂണ്ടിക്കാട്ടിയതോടെയാണ് അണക്കെട്ടിന്റെ നിർമ്മാണം ആലോചിക്കുന്നത്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ഡാം തുറക്കുന്നതിനുള്ള പ്രാരംഭ നടപടികൾ കെഎസ്ഇബി ഇതിനികം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇടുക്കി അണക്കെട്ടിന് സ്ഥാനം കാണിച്ച് കൊടുത്ത കൊലുമ്പന്റെ സമാധിയിൽ പുജനടത്തിയത്.അണക്കെട്ട് തുറന്നാൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് പുജ നടത്തിയത്. പൂജ നടത്താൻ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥർ 500 രൂപ നൽകിയതായും കൊലുമ്പന്റെ കൊച്ചുമകനായ ഭാസ്‌കരൻ പറയുന്നു.ജലനിരപ്പ് 2395 അടി പിന്നിട്ടതോടെ തിങ്കളാഴ്ച രാതിയിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.40 അടിയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP