Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹജ്ജ് തീർത്ഥാടകരുമായുള്ള ആദ്യ വിമാനം ഇന്ന് നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടും; ആദ്യ സംഘത്തിലുള്ളത് 410 തീർത്ഥാടകർ; ഫ്‌ളാഗ് ഓഫ് മന്ത്രി കെ.ടി ജലീൽ നിർവഹിക്കും; ഹജ്ജ് ക്യാംപ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി

ഹജ്ജ് തീർത്ഥാടകരുമായുള്ള ആദ്യ വിമാനം ഇന്ന് നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടും; ആദ്യ സംഘത്തിലുള്ളത് 410 തീർത്ഥാടകർ; ഫ്‌ളാഗ് ഓഫ് മന്ത്രി കെ.ടി ജലീൽ നിർവഹിക്കും; ഹജ്ജ് ക്യാംപ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ ഇന്ന് പുറപ്പെടും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്രയാകുന്ന കേരളത്തിൽ നിന്നുള്ള ആദ്യ തീർത്ഥാടകസംഘമാണ് ഇന്ന് സൗദിയിലെത്തുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശ്ശേരിയിൽ തുടങ്ങിയ ഹജ്ജ് ക്യാമ്പ് ചൊവ്വാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആദ്യ ഹജ്ജ് വിമാനം ഇന്ന് മന്ത്രി കെ.ടി. ജലീൽ ഫ്‌ളാഗ് ഓഫ് ചെയ്യും.

യാത്രയ്ക്കായി ചൊവ്വാഴ്ച രാവിലെ മുതൽ തീർത്ഥാടകർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ ഒമ്പത് മുതൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി-3 ടെർമിനലിലാണ് തീർത്ഥാടകരുടെ രജിസ്ട്രേഷൻ തുടങ്ങിയത്. ബുധനാഴ്ച പുലർച്ചെയുള്ള ആദ്യ വിമാനത്തിൽ 410 തീർത്ഥാടകരാണ് നെടുമ്പാശ്ശേരിയിൽ നിന്ന് പുണ്യഭൂമിയിലേക്ക് പറക്കുന്നത്. വൈകുന്നേരം 4.50നുള്ള രണ്ടാമത്തെ വിമാനത്തിൽ 410 തീർത്ഥാടകരും യാത്രയാകും. ഓഗസ്റ്റ് 16 വരെയാണ് നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഹജ്ജ് സർവീസ് ചാർട്ട് ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് ഒന്ന് മുതൽ എട്ട് വരെയുള്ള യാത്രാ ഷെഡ്യൂളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള ദിവസങ്ങളിലെ ഷെഡ്യൂൾ അടുത്ത ദിവസങ്ങളിൽ ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലഭ്യമാകുന്ന ഷെഡ്യൂൾ അനുസരിച്ച് വൊളന്റിയർമാർ ഫോണിൽ ബന്ധപ്പെട്ട് തീർത്ഥാടകർക്ക് യാത്ര സംബന്ധിച്ച വിവരങ്ങൾ കൈമാറും. ടി-3 ടെർമിനലിൽ ഹജ്ജ് തീർത്ഥാടകരെ സഹായിക്കാൻ 50 വൊളന്റിയർമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.  തീർത്ഥാടകരുടെ രജിസ്ട്രേഷനും ബാഗേജ് സ്വീകരിക്കുന്നതിനും ടി-3യിൽ പ്രത്യേകം കൗണ്ടറുകൾ തുറന്നിട്ടുണ്ട്. പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേക വാഹനങ്ങളിൽ തീർത്ഥാടകരെ ഹജ്ജ് ക്യാമ്പിൽ എത്തിക്കും.

കേരളത്തിൽ നിന്ന് 11,722 പേരാണ് ഇത്തവണ ഹജ്ജിനായി യാത്ര തിരിക്കുന്നത്. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവരും നെടുമ്പാശ്ശേരി വഴിയാണ് യാത്രയാകുന്നത്. ഓഗസ്റ്റ് 2, 3, 4, 5, 6, 8, 16 തീയതികളിൽ ഓരോ വിമാനവും 1, 7, 10, 12, 14, 15 തീയതികളിൽ രണ്ട് വിമാനങ്ങൾ വീതവും സർവീസ് നടത്തും. 11, 13 തീയതികളിൽ മൂന്ന് വിമാനങ്ങളും ഒമ്പതാം തീയതി നാല് വിമാനങ്ങളുമാണ് സർവീസ് നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP