Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശുദ്ധരായ അൽഫോൻസാമ്മ,മദർതെരെസ്സാ,എവുപ്രാസ്യാമ്മ,ചാവറയച്ചൻ എന്നിവരുടെ തിരുനാൾ ഉംറ്റാറ്റയിൽ ആചരിച്ചു

വിശുദ്ധരായ അൽഫോൻസാമ്മ,മദർതെരെസ്സാ,എവുപ്രാസ്യാമ്മ,ചാവറയച്ചൻ എന്നിവരുടെ തിരുനാൾ ഉംറ്റാറ്റയിൽ ആചരിച്ചു

കെ.ജെ.ജോൺ

ഉംറ്റാറ്റാ: ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അൽഫോൻസാ മ്മയുടെയും, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും, മദർതെരേസ്സയുടെയും, എവുപ്രാസ്യാമ്മയുടെയും തിരുനാൾ സംയുക്തമായി ഈവർഷവും ഉംറ്റാറ്റായിലെ വിശ്വാസസമൂഹം ഭക്ത്യാദരപൂർവ്വം കഴിഞ്ഞ 28, 29തീയതികളിൽ ആചരിച്ചു.

ഉംറ്റാറ്റാ സൗത്ത്‌റിഡ്ജ് അസ്സെൻഷൻ ദേവാലയത്തിൽ നടന്ന തിരുനാൾആഘോഷങ്ങൾക്ക് റവ.ഫാ.സുബീഷ് കളപ്പുരക്കൽ പ്രധാന കാർമ്മികത്വംവഹിച്ചു. ജൂലൈ 28 ശനിയാഴ്‌ച്ച വൈകിട്ട് അഞ്ചു മണിക്ക് ഫാ.സുബീഷ്കളപ്പുരക്കൽ നയിച്ച ധ്യാനചിന്തകളെ തുടർന്ന് ആഘോഷമായ ദിവ്യബലിയുംപ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരുന്നു. ജൂലൈ 29 ഞായറാഴ്ച രാവിലെ 10.30-നുനടന്ന വിശുദ്ധ കുർബാനയോടും ആശിർവ്വാദത്തോടും പെരുന്നാൾ ചടങ്ങുകൾഅവസാനിച്ചു.

ഉംറ്റാറ്റായിലെ വിവിധ മേഖലകളിൽ പ്രേഷിത പ്രവർത്തനങ്ങളിൽഏർപ്പെട്ടിരിക്കുന്ന, വിശുദ്ധ അൽഫോൻസാമ്മ ജീവിച്ച ഫ്രാൻസിസ്‌കൻക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ അംഗങ്ങളുടെയും ഇവിടുത്തെ വിശ്വാസസമൂഹത്തിന്റെയും നേതൃത്വത്തിൽ വിപുലമായ പെരുന്നാൾ ചടങ്ങുകളായിരുന്നുസംഘടിപ്പിച്ചിരുന്നത്.സൗത്ത് ആഫ്രിക്കയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും വിശുദ്ധരുടെഅനുഗ്രഹങ്ങൾ തേടി നിരവധിയാളുകൾ ഇവിടുത്തെ പെരുന്നാളിൽ പങ്കെടുക്കാറുണ്ട്.ശനിയാഴ്ച വൈകുന്നേരത്തെ ധ്യാനത്തിനും, വിശുദ്ധ കുർബ്ബാനയ്ക്കുംപ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം സ്‌നേഹവിരുന്നുംനേർച്ചപായസ്സവും സംഘാടകർ ഒരുക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP