Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യ ദിവസം തന്നെ ക്യാമ്പുകളിൽ എത്തിയത് നൂറ് കണക്കിന് പേർ; അനധികൃത കുടിയേറ്റക്കാർക്ക് രാജ്യം വിട്ടുപോകാനോ താമസം നിയമവിധേയമാക്കാനോ ഉള്ള അപൂർവ അവസരം പ്രയോജനപ്പെടുത്താൻ മലയാളികൾ ഉൾപ്പെടെ നിരവധി പേർ; യുഎഇ പൊതുമാപ്പിന് തുടക്കമായി

ആദ്യ ദിവസം തന്നെ ക്യാമ്പുകളിൽ എത്തിയത് നൂറ് കണക്കിന് പേർ;  അനധികൃത കുടിയേറ്റക്കാർക്ക് രാജ്യം വിട്ടുപോകാനോ താമസം നിയമവിധേയമാക്കാനോ ഉള്ള അപൂർവ അവസരം പ്രയോജനപ്പെടുത്താൻ മലയാളികൾ ഉൾപ്പെടെ നിരവധി പേർ; യുഎഇ പൊതുമാപ്പിന് തുടക്കമായി

താമസരേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കായി യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതിക്ക് ഇന്ന് തുടക്കമായി. മൂന്നു മാസം നീണ്ടുനിൽക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ നൂറ് കണക്കിന് പേരാണ് ക്യാമ്പുകളിൽ ആദ്. ദിനം തന്നെ എത്തുന്നത്.

ഇന്ന് രാവിലെ മുതൽ അവീർ ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ പൊതുമാപ്പ് നടപടികൾ ആരംഭിച്ചു. 2013ൽ ആണ്അവസാനമായി യു.എ.ഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇത്തവണ നടപടികൾ ഏറെ ഉദാരമാക്കിയിട്ടുണ്ട്. യു.എ.ഇയിൽ നിയമവിരുദ്ധമായി ജീവിക്കുന്നവർക്ക് പുറമെ പ്രവേശന വിലക്കോടെ രാജ്യം വിട്ടവർക്കും തിരിച്ചുവരവിന് സൗകര്യമൊരുക്കുന്നു എന്നതാണ്പ്രത്യേകത.

വിസ കാലാവധി കഴിഞ്ഞ് തങ്ങുന്നവർ, വിസയേ ഇല്ലാതെ ജീവിക്കുന്നവർ, അതിർത്തി കടന്നു കയറി വന്നവർ, കടം കയറി മുങ്ങിയവർ, ഒളിച്ചോടി പോയവർ എന്നുവേണ്ട ക്രിമിനൽ കേസുകളില്ലാത്ത ഏതൊരാൾക്കും ഏറെ എളുപ്പത്തിൽ വിസ സ്റ്റാറ്റസ് കൃത്യമാക്കാൻ സഹായകമാവുന്ന മൂന്നു മാസക്കാലമാണ് ഇന്നാരംഭിക്കുന്നത്.

എൻട്രി ബാൻ ഉള്ളവർക്ക് സന്ദർശക വിസ, ടൂറിസ്റ്റ് വിസ, താമസ വിസ, നിക്ഷേപക വിസ എന്നിവയിൽ ഏതിനും അപേക്ഷിക്കാൻ ഈ കാലയളവിൽ സാധിക്കും. എന്നാൽ ഏതെങ്കിലും കോടതികളിൽ ഇവർക്കെതിരെ കേസുകളുണ്ടെങ്കിൽ അതു സാധ്യമാവില്ല. മയക്കുമരുന്ന്
കേസ്, മനുഷ്യക്കടത്ത്, അക്രമം തുടങ്ങിയ കേസുകളിൽ ശിക്ഷ അനുഭവിച്ചവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. എന്നാൽ ചെറു കുറ്റങ്ങളിൽ ശിക്ഷ അനുഭവിച്ചവർക്ക് അപേക്ഷിക്കാനാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP