Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏതുവാർത്ത കൊടുത്താലും അത് മോദിക്ക് അനുകൂലമായിരിക്കണം; വിമർശനം തുറന്നടിച്ചാൽ പറയുന്നവന്റെ പണി പോകും; പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത എബിപി ന്യൂസിലെ രണ്ടുമാധ്യമപ്രവർത്തകരെ രാജി വെപ്പിച്ചു; ഒരുവാർത്താവതാരകനെ പണിയിൽ നിന്ന് മാറ്റി നിർത്തി; ജനപ്രിയപരിപാടിയായ മാസ്റ്റർ സ്ര്‌ടോക്ക് പൊളിക്കാൻ സേവനദാതാക്കളുടെ ഒത്തുകളിയും

ഏതുവാർത്ത കൊടുത്താലും അത് മോദിക്ക് അനുകൂലമായിരിക്കണം; വിമർശനം തുറന്നടിച്ചാൽ പറയുന്നവന്റെ പണി പോകും; പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത എബിപി ന്യൂസിലെ രണ്ടുമാധ്യമപ്രവർത്തകരെ രാജി വെപ്പിച്ചു; ഒരുവാർത്താവതാരകനെ പണിയിൽ നിന്ന് മാറ്റി നിർത്തി; ജനപ്രിയപരിപാടിയായ മാസ്റ്റർ സ്ര്‌ടോക്ക് പൊളിക്കാൻ സേവനദാതാക്കളുടെ ഒത്തുകളിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച എബിപി ന്യൂസിലെ മൂന്ന് മാധ്യമപ്രവർത്തകർക്ക് ജോലി നഷ്ടമായി. നരേന്ദ്ര മോദി സംഘടിപ്പിച്ച കേന്ദ്രസർക്കാർ പദ്ധതിയുടെ ഗുണഭോക്താക്കളുമായുള്ള കൂടിക്കാഴ്ചയിൽ ഛത്തീസ്‌ഗഡിൽ നിന്നുള്ള ചന്ദ്രാമണി കൗശിക് എന്ന സ്ത്രീ താൻ നെൽകൃഷിയിൽ നിന്ന് സീതപ്പഴകൃഷിയിലേക്ക് മാറിയതോടെ വരുമാനം വർദ്ധിച്ചെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ പുണ്യപ്രസൂൺ വാജ്‌പേയ് അവതരിപ്പിച്ച മാസ്റ്റർ സ്രോക്ക് എന്ന ജനപ്രിയ പരിപാടിയിൽ ഇത് കൃത്രിമമായി ചമച്ചതാണന്നും യുവതിയുടേത് പൊള്ളയായ വാദമാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

നെൽകൃഷിയിൽനിന്ന് സീതപ്പഴക്കൃഷിയിലേക്ക് മാറിയതോടെ വരുമാനം ഇരട്ടിയായി എന്ന് കർഷക സ്ത്രീയെക്കൊണ്ട് ഉദ്യോഗസ്ഥർ പറയിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രിയുമായി സംസാരിക്കുമ്പോൾ വരുമാനം ഇരട്ടിയായെന്ന് പറയണമെന്ന് ഡൽഹിയിൽനിന്നെത്തിയ ഉദ്യോഗസ്ഥർ തന്നെ പറഞ്ഞു പഠിപ്പിച്ചിരുന്നുവെന്ന് ആ സ്ത്രീ സമ്മതിക്കുന്ന എപ്പിസോഡ് പിന്നീട് 'മാസ്റ്റർ സ്‌ട്രോക്ക്' സംപ്രഷണം ചെയ്തിരുന്നു.കഴിഞ്ഞ മാസം നടന്ന ഈ സംഭവത്തിൽ കേന്ദ്ര സർക്കാർ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.സമ്മർദ്ദങ്ങൾ ഏറിയതോടെ, ചീഫ് എഡിറ്റർ മിലിന്ദ് ഖണ്ഡേക്കർ, പുണ്യ പ്രസൂൺ വാജ്‌പെയ് എന്നിവർക്ക് ചാനലിൽ നിന്നും രാജിവെക്കേണ്ടി വന്നു. അഭിശർ ശർമ എന്ന വാർത്താ അവതാരകനെ ജോലിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്.

റിപ്പോർട്ട് വ്യാപകമായി പ്രചരിച്ചതോടെ ബിജെപി നേതാക്കൾ ചാനലിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടർന്ന് മാസ്റ്റർ സ്‌ട്രോക്ക് പരിപാടി നടക്കുമ്പോഴെല്ലാം ഉപഭോക്താക്കൾക്ക് തടസ്സം നേരിട്ടിരുന്നു. ഈ പരിപാടി നടക്കുമ്പോൾ ടാറ്റ സ്‌കൈ, എയർട്ടെൽ തുടങ്ങിയ സേവനദാതാക്കൾ സേവനം നിർത്തിയതായും ആരോപണമുണ്ട്. ട്വിറ്ററിലും മാസ്റ്റർ സ്രോക്ക് നടക്കുമ്പോൾ എബിപി ന്യൂസ് കിട്ടാതെ വന്നിരുന്നു. ജൂലൈ 13 മുതലാണ് തടസ്സങ്ങൾ കണ്ടുവന്നത്. തങ്ങൾ വാർത്തയെ വാർത്തയായി മാത്രമാണ് കണ്ടതെങ്കിലും ധ്രുവീകരിക്കപ്പെട്ട ലോകത്ത് അതെങ്ങനെ സാധ്യാമാകാനാണെന്ന് സ്ഥാപനത്തിലെ മാധ്യമപ്രവർത്തകർ ചോദിക്കുന്നു. എന്തുചെയ്താലും അത് മോദി അനുകൂലമോ, മോദി വിരുദ്ധമോ ആയാണ് വ്യാഖ്യാനിക്കുന്നത്. സേവനദാതാക്കളോട് വിശദീകരണം തേടിയെങ്കിലും അവർ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

ഉത്തർപ്രദേശിലെ ക്രമസമാധാനം മെച്ചപ്പെട്ടെന്ന മോദിയുടെ പ്രസംഗത്തെ വിമർശിക്കുകയും മോദി പ്രസംഗിച്ചു അടുത്ത ദിവസം തന്നെ യുപിയിൽ രാജ്യത്തെ ഞെട്ടിച്ച രണ്ടു കൊലപാതകങ്ങൾ നടന്നുവെന്നും ഒരു പരിപാടിയിൽ ചൂണ്ടികാണിച്ചതാണ് അഭിശർ ശർമയെ ജോലിയിൽ നിന്നും മാറ്റി നിർത്താൻ കാരണം. പരിപാടി നടക്കുമ്പോൾ തന്നെ അത് നിർത്തി വെക്കാൻ എബിപി ന്യൂസ് സിഇഒ അതിദേബ് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനാണ് ചീഫ് എഡിറ്റർ മിലിന്ദ് ഖണ്ഡേക്കർക്ക് ജോലി നഷ്ടപ്പെട്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP