Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്സവത്തിനിടെ തിരക്കിൽ പെട്ട് കാണാതായ ഭാര്യയെ കാമുകനൊപ്പം പിടികൂടി ഭർത്താവ്; കലി പൂണ്ട് ഭാര്യയെയും കാമുകനേയും മർദ്ദിക്കുന്നതിനിടയിൽ ഉടുമുണ്ട് അഴിഞ്ഞ് പോയി; കാമുകനെ രക്ഷിക്കാൻ ഭർത്താവിന്റെ ജനനേന്ദ്രീയം കടിച്ച് മുറിച്ച് ഭാര്യ; ജനനേന്ദ്രീയം മുറിഞ്ഞ് വീണ ഭർത്താവിനെ ആശുപത്രിയിലെത്തിച്ചത് നാട്ടുകാർ; കാമുകനൊപ്പം പോയ ഭാര്യയെ തേടി പൊലീസ്

ഉത്സവത്തിനിടെ തിരക്കിൽ പെട്ട് കാണാതായ ഭാര്യയെ കാമുകനൊപ്പം പിടികൂടി ഭർത്താവ്; കലി പൂണ്ട് ഭാര്യയെയും കാമുകനേയും മർദ്ദിക്കുന്നതിനിടയിൽ ഉടുമുണ്ട് അഴിഞ്ഞ് പോയി; കാമുകനെ രക്ഷിക്കാൻ ഭർത്താവിന്റെ ജനനേന്ദ്രീയം കടിച്ച് മുറിച്ച് ഭാര്യ; ജനനേന്ദ്രീയം മുറിഞ്ഞ് വീണ ഭർത്താവിനെ ആശുപത്രിയിലെത്തിച്ചത് നാട്ടുകാർ; കാമുകനൊപ്പം പോയ ഭാര്യയെ തേടി പൊലീസ്

വെല്ലൂർ: കാമൂകനോടൊപ്പം പിടികൂടിയപ്പോൾ ഭർത്താവിന്റെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് ഭാര്യ രക്ഷപ്പെട്ടു. വെല്ലൂർ ജില്ലയിലെ തുറൈമൂലെയ് ഗ്രാമത്തിലെ കൃഷിക്കാരനായ ചെന്താമരെയ്ക്കാണ് (55) ഭാര്യയിൽ നിന്ന് ആക്രമണമേറ്റത്. പൊലീസ് യുവതിക്കെതിരേ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച പുലർച്ചെയാണ് ചെന്താമരെ ഭാര്യയായ ജയന്തിയെ കാമുകനൊപ്പം പിടികൂടിയത്. രഹസ്യ ബന്ധം പിടികൂടിയ കാര്യം നാട്ടുകാരെ അറിയിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ചെന്താമരെയെ മുറിഞ്ഞു വീണ അവയവത്തോടൊപ്പം നാട്ടുകാർ ഉടൻ തന്നെ വെല്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിച്ചു. പിന്നീട് അവിടെ നിന്ന് രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. ആശുപത്രിയിൽ തുടരുന്ന ചെന്താമരെ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.

ഗ്രാമത്തിലെ അമ്പലത്തിൽ ആടിമാസത്തോട് അനുബന്ധിച്ച് നടന്ന ഉത്സവത്തിൽ ഞായറാഴ്‌ച്ച ചെന്താമരയും ജയന്തിയും പങ്കെടുത്തിരുന്നു. ഉത്സവത്തിനുശേഷം ഇരുവരും തെരുവുനാടകം കാണാനെത്തി. ഇതിനിടയിൽ ചെന്താമരെ അറിയാതെ ആൾക്കൂട്ടത്തിനിടയിലേക്ക് ജയന്തി പോയി. പുലർച്ചെ 1.30 ആയപ്പോൾ ജയന്തിയെ കാണാതായതോടെ പരിഭ്രാന്തനായ ചെന്താമരെ അന്വേഷണം ആരംഭിച്ചു. അടുത്ത ഗ്രാമത്തിലെ യുവാവിനൊപ്പം സംശയാസ്പദമായ സാഹചര്യത്തിൽ ജയന്തിയെ കണ്ടെത്തുകയായിരുന്നു.

ചെന്താമരെ ജയന്തിയെയും കാമുകനെയും റോഡിലൂടെ വലിച്ചിഴച്ചു. ഇവരുടെ ബന്ധം നാട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉന്തിലും തള്ളിലും ചെന്താമരെയുടെ മുണ്ടഴിഞ്ഞ് പോയി. ഭർത്താവ് ഗ്രാമവാസികളെ വിളിച്ചുകൂട്ടുമെന്നായപ്പോൾ രക്ഷപ്പെടാനായി ജയന്തി ജനനേന്ദ്രിയം കടിച്ചുമുറിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഓടിരക്ഷപ്പെട്ടു.

ജയന്തിയുടെ കാമുകൻ ദക്ഷിണാമൂർത്തിയുടെ ഫോൺ പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഐപിസി 294(b),324,307 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP