Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാറും കുടുംബവും ഇന്ത്യയിലെത്തുന്നത് 1971-ൽ മാത്രം; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എത്തുന്നത് 1960-ലും; പൗരത്വ രജിസ്ട്രേഷന്റെ പേരിൽ 50 ലക്ഷം പേരെ നാടുകടത്താൻ ഒരുങ്ങുന്ന ബിജെപി തങ്ങളുടെ രണ്ട് മുഖ്യമന്ത്രിമാരെയും കുറിച്ച് എന്തു പറയുന്നുവെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാറും കുടുംബവും ഇന്ത്യയിലെത്തുന്നത് 1971-ൽ മാത്രം; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എത്തുന്നത് 1960-ലും; പൗരത്വ രജിസ്ട്രേഷന്റെ പേരിൽ 50 ലക്ഷം പേരെ നാടുകടത്താൻ ഒരുങ്ങുന്ന ബിജെപി തങ്ങളുടെ രണ്ട് മുഖ്യമന്ത്രിമാരെയും കുറിച്ച് എന്തു പറയുന്നുവെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ഡസ്‌ക്‌

ഗുവാഹതി: അസം പൗരത്വപ്പട്ടിക കരടിനെച്ചൊല്ലിയുള്ള ആശങ്കകൾക്കിടെ, ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾ ഭരിക്കുന്ന ബിജെപി മുഖ്യമന്ത്രിമാരുടെ വേരുകൾ ചർച്ചയാകുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് ആർ. രൂപാണി എന്നിവർ എവിടെനിന്ന് വന്നു എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സജീവ ചർച്ച. സംഘപരിവാർ വിരുദ്ധ ഗ്രൂപ്പുകളിൽ വിഷയം കൊണ്ട് പിടിച്ച് കത്തുകയാണ്. എന്നാൽ അതേ സമയം ഈ വിഷയത്തോട് പ്രതികരണവുമായി ഒരു സംഘപരിവാർ ബിജെപി നേതാവും എത്തിയിട്ടുമില്ല.

ബിപ്ലബിന്റെ വേരുകൾ ബംഗ്ലാദേശിലെ ചാന്ദ്പുരിലെ കച്ചുവ എന്ന സ്ഥലത്താണ്. ബിപ്ലബ് ത്രിപുരയിൽ ചരിത്ര നേട്ടം കൊയ്തപ്പോൾ ബംഗ്ലാദേശ് പത്രങ്ങളിൽ അദ്ദേഹത്തിന്റെ തറവാടിനെക്കുറിച്ചുള്ള വാർത്തകളും നിറഞ്ഞിരുന്നു. ബിപ്ലബിന്റെ പിതാവ് പരേതനായ ഹിറുധൻ ദേബ് സൊഹെദേപുർ പൂബോ യൂനിയനിലെ മേഘ്ദിർ സ്വദേശിയാണ്. ഹിറുധനും ഭാര്യ മിന റാണി ദേബും 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്താണ് ഇന്ത്യയിലേക്ക് വരുന്നത്.

ബിപ്ലബിനെ ഗർഭം ധരിച്ചാണ് മാതാവ് അതിർത്തികടക്കുന്നത്. അതിനാൽ അദ്ദേഹം ഇന്ത്യയിൽ ജനിച്ചു. ഇല്ലെങ്കിൽ, മറ്റു കുടുംബാംഗങ്ങൾക്കൊപ്പം അദ്ദേഹം ബംഗ്ലാദേശിൽ വളർന്നേനെ. ബിപ്ലബിന്റെ അമ്മാവൻ പ്രന്ധൻ ദേബ് കച്ചുവയിലെ ഹിന്ദു-ബുദ്ധിസ്റ്റ്-ക്രിസ്ത്യൻ ഐക്യ കൗൺസിൽ അധ്യക്ഷനാണ്. ബിപ്ലബ് മുഖ്യമന്ത്രിയാകുന്ന വേളയിൽ അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെ, ബംഗ്ലാദേശ് സന്ദർശനവേളയിൽ ബിപ്ലബ് തന്റെ തറവാട് സന്ദർശിക്കുകയുണ്ടായി. ഒപ്പം ഭാര്യ നിതി റാണിയും ഉണ്ടായിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ജനനം മ്യാന്മറിലെ യാംഗോനിലാണ്. ജെയ്ൻ ബനിയ സമുദായ അംഗമായ വിജയ് മായാബെൻ-രാംനിക്‌ലാൽ രൂപാണി ദമ്പതികളുടെ ഏഴു മക്കളിൽ ഏറ്റവും ഇളയ ആളാണ്. ബർമയിലെ രാഷ്ട്രീയ അസ്ഥിരതയാണ് 1960ൽ അവരെ ഇന്ത്യയിലേക്ക് വരാൻ പ്രേരിപ്പിച്ചത്. 1960ൽ കുടുംബം രാജ്‌കോട്ടിലെത്തുമ്പോൾ വിജയ്ക്ക് നാലുവയസ്സാണ് പ്രായം. സ്‌കൂൾ കാലം മുതൽ സമ്പൂർണ ആർ.എസ്.എസുകാരനാണ് വിജയ്. അമിത് ഷായുടെ സ്വന്തക്കാരൻ. ഗുജറാത്തിലെ സൗരാഷ്ട്രയിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി മാറിയ അദ്ദേഹം, എവിടെനിന്ന് വന്നു എന്ന ചോദ്യത്തിൽ അലോസരപ്പെടേണ്ട കാര്യമേ ഉണ്ടായിട്ടില്ല.

അസമിലെ പൗരത്വപ്പട്ടിക പുറത്തുവന്നതോടെ 40 ലക്ഷം പേർ പട്ടികയ്ക്ക് പുറത്താണ്. ഇവരുടെ ഭാവി എന്താകുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഇനിയും കൈവന്നിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമായാണ് പൗരത്വപ്പട്ടികയെന്ന വിമർശനം ഉയർന്നു കഴിഞ്ഞു. ഇതിനിടെ പട്ടികയുടെ പൊള്ളത്തരം വിളിച്ചോതുന്ന ഒരു കഥ പുറത്തുവന്നു. മൂന്ന് പതിറ്റാണ്ട് രാജ്യത്തിന് വേണ്ടി അതിർത്തികാത്ത സൈനികനെ രാജ്യം പൗരത്വം ഇല്ലാത്തവനെന്ന് പറഞ്ഞ് പടിക്ക് പുറത്താക്കിയതാണ് അസം പൗരത്വപ്പട്ടികയുടെ വിശ്വാസ്യത ചോദ്യം ചെയ്യാൻ ഇടയാക്കുന്നത്.

30 വർഷം മഴയും വെയിലും കൊണ്ട് രാജ്യാതിർത്തി കാത്ത മുഹമ്മദ് അസ്മൽ ഹഖ് എന്ന സൈനികനാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. തനിക്ക് രാജ്യത്തോടുള്ള കൂറും സംശയിക്കപ്പെട്ടതിന്റെ കടുത്ത വേദനയിലാണ് അസ്മൽ ഹഖ്. അനധികൃത പൗരനെന്ന് മുദ്രകുത്തപ്പെട്ടിരിക്കയാണ് ഇദ്ദേഹമിപ്പോൾ. ലോകത്ത് ഒരു സൈനികനും വന്നുചേരാത്ത ഈ ദുർഗതി 2016 സെപ്റ്റംബർ 30ന് സൈന്യത്തിൽനിന്ന് വിരമിച്ച ഗുവാഹതി സ്വദേശിക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP