Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒരു രാജ്യത്തെ നയതന്ത്രപ്രതിനിധിയെ ചോദ്യം ചെയ്യാൻ ആ രാജ്യത്തെ പ്രധാനമന്ത്രിക്കു പോലും അവകാശം ഇല്ലാതിരിക്കെ ഒരു ഡിവൈഎസ്‌പിയെ ഡൽഹിക്കയച്ചതിനെ വിവരക്കേട് എന്നു വിശേഷിപ്പിച്ചാൽ മതിയോ? കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാൻ വൈകിപ്പിച്ച് എന്തുകൊണ്ടാണ് ഈ നാടകം തുടരുന്നത്? വിലങ്ങു വച്ചു അകത്താക്കാൻ ജലന്ധറിൽ ചെന്ന പൊലീസിന് തന്റേടമുണ്ടോ?

ഒരു രാജ്യത്തെ നയതന്ത്രപ്രതിനിധിയെ ചോദ്യം ചെയ്യാൻ ആ രാജ്യത്തെ പ്രധാനമന്ത്രിക്കു പോലും അവകാശം ഇല്ലാതിരിക്കെ ഒരു ഡിവൈഎസ്‌പിയെ ഡൽഹിക്കയച്ചതിനെ വിവരക്കേട് എന്നു വിശേഷിപ്പിച്ചാൽ മതിയോ? കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാൻ വൈകിപ്പിച്ച് എന്തുകൊണ്ടാണ് ഈ നാടകം തുടരുന്നത്? വിലങ്ങു വച്ചു അകത്താക്കാൻ ജലന്ധറിൽ ചെന്ന പൊലീസിന് തന്റേടമുണ്ടോ?

മറുനാടൻ ഡെസ്‌ക്‌

മുഹമ്മദ് അക്തർ എന്നു പേരുള്ള ഒരു പാക്കിസ്ഥാനി എംബസി ജീവനക്കാരനെ ഏതാനം
മാസങ്ങൾക്ക്  മുൻപ് ഡൽഹി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ നിരവധി രേഖകൾ കയ്യിൽ സൂക്ഷിച്ചതിനായിരുന്നു അയാളെ അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ മുഹമ്മദിന്റെ പേരിൽ കേസെടുക്കാനോ സർക്കാരിനോ സാധിച്ചില്ല. സമാനമായ മറ്റൊരു സംഭവം ഡൽഹിയിൽ മുൻപുണ്ടായി. സൗദി അറബിയയിലെ ഫസ്സ് സെക്രട്ടറിയായ ഒരു അറബി നേപ്പാളികളായ രണ്ടുപെൺകുട്ടികളെ ബലാത്സംഗം ചെയ്തതായിരുന്നു കേസ്.

 പൊലീസ് അന്വേഷിക്കാൻ ചെന്നെങ്കിലും മുൻപോട്ട് പോകാൻ സാധിച്ചില്ല. സെനഡിലെ അംബാസിഡർ തന്റെ ഡ്രൈവറെ കുത്തിക്കൊന്ന സംഭവമുണ്ടായി എന്നിട്ടും പൊലീസ് കേസെടുത്തിട്ടില്ല, ഇത്തരം കുറ്റകൃത്യങ്ങൾ ലോകത്താകമനമുള്ള ഉദ്യോഗസ്ഥർ ദിവസം ചെയ്തുകൊണ്ടിരിക്കുന്നവയാണ്.

1961ലെ വിയറ്റ്‌നാം കൺവെൻഷൻ ഫോർ ഡിപ്ലമാറ്റിക് റിലേഷൻസ് എന്ന ആഗോള കൺവെൻഷൻ അനുസരിച്ച് ഏതെങ്കിലും രാജ്യത്ത് ജോലി ചെയ്യുന്ന അംബാസിഡറോ ആ അംബാസിഡറിന്റെ കീഴിൽ പണിയെടുക്കുന്ന ഉദ്യോഗസ്ഥനോ എന്തെങ്കിലും ക്രിമിനൽ കുറ്റം ചെയ്താൽ ആർക്കെതിരെയും നടപടിയെടുക്കാൻ ആ രാജ്യത്തെ പൊലീസിനോ സർക്കാരിനോ അവകാശമില്ല. ഹൈക്കമ്മീഷ്ണർക്കോ ഇന്നത ഉദ്യോഗസ്ഥർക്കോ മാത്രമല്ല. ആ എംബസിയുടെ കീഴിൽ ജോലി ചെയ്തിരുന്ന എല്ലാവർക്കും ഇത് ബാധകമാണ്.

ഡൽഹിയിൽ മാത്രമല്ല അമേരിക്കയിലും ആഫ്രിക്കയിലും ഗൾഫ് രാജ്യത്തും ഇത് ബാധകമാണ്.വിദേശ രാജ്യത്തേക്ക് ഒരു രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിയെ പറഞ്ഞയക്കുമ്പോൾ ഇത്തരത്തിലൊരു സംരക്ഷണമില്ലെങ്കിൽ ആ രാജ്യവുമായി അഭിപ്രായ വ്യത്യാസമുണ്ടായാൽ അത് ദുരുപയോഗിക്കപ്പെടാം എന്നതാണ് കാരണം. എന്നാൽ നയതന്ത്ര ബന്ധം നിലനിർത്തുക എന്നത് ലോക രാജ്യങ്ങൾ തമ്മിൽ നടത്തുന്ന ബന്ധങ്ങൾ വളരാനും കാരണമാകും.

കേരള പൊലീസിലെ ഒരു ഡി.വൈ.എസ്‌പിയും ചില പൊലീസ് ഉദ്യോഗസ്ഥരും ഡൽഹിലെ വത്തിക്കാൻ എംബസിയിലെത്തി വത്തിക്കാനിലെ ഇന്ത്യൻ എംബസിയെ കാണാനിരൊങ്ങിയത്. എന്നാൽ വത്തിക്കാന്റെ നയതന്ത്ര പ്രതിനിധി ഇന്ത്യൻ അംബാസിഡറാണ്. നത്തിക്കാൻ കത്തോലിക്കാ സഭയുടെ ആസ്ഥാനമാണെങ്കിലും വത്തിക്കാൻ എല്ലാ അധികാരവുമുള്ള പൂർണ സ്വതന്ത്ര രാഷ്ട്രമാണ്. ഡൽഹിലെ അംബാസിഡറായ കർദിനാൾ മാത്രമല്ല നയതന്ത്ര പ്രതിനിധികൾ മാത്രമാണ്.

അവരെ സംരക്ഷിക്കേണ്ട കാര്യമുണ്ട്. ഈ യാഥാർത്ഥ്യം മനസിലാക്കാതെയാണ് കേരളാ പൊലീസിലെ ഡി.വൈ.എസ്,പി അദ്ദേഹത്തെ കാണാൻ വേണ്ടി ഡൽഹിയിൽ ചെന്നത്. ഒരു രാഷ്ട്രത്തിന്റെ അംബാസിഡറെ കാണാൻ അനുമതിയെടുക്കാതെ പോരുന്നു എന്ന തെറ്റ് ഒന്നമത്തേത്. നയതന്ത്ര നിയമം എന്തെന്ന് പോലും മനസിലാക്കാതെയാണ് അംബാസിഡറെ ഒരു ക്രിമിനൽ കേസിൽ അറസ്റ്റ് ചെയ്യാൻ പോയത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റസ്‌പോൺസ് പരിശോധിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP