Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കരോലിന മാരിൻ- പിവി സിന്ധു ഫൈനൽ; ഇന്ത്യൻ താരം ഫൈനലിലെത്തിയത് ലോക രണ്ടാം നമ്പർ താരത്തെ തകർത്ത്; സെമിയിൽ ജപ്പാന്റെ യമാഗുച്ചിയെ തറപറ്റിച്ചത് നേരിട്ടുള്ള സെറ്റുകൾക്ക്; വനിത വിഭാഗം ഒളിമ്പിക്‌സ് ഫൈനലിന്റെ തനിയാവർത്തനം

ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കരോലിന മാരിൻ- പിവി സിന്ധു ഫൈനൽ; ഇന്ത്യൻ താരം ഫൈനലിലെത്തിയത് ലോക രണ്ടാം നമ്പർ താരത്തെ തകർത്ത്; സെമിയിൽ ജപ്പാന്റെ യമാഗുച്ചിയെ തറപറ്റിച്ചത് നേരിട്ടുള്ള സെറ്റുകൾക്ക്; വനിത വിഭാഗം ഒളിമ്പിക്‌സ് ഫൈനലിന്റെ തനിയാവർത്തനം

സ്പോർട്സ് ഡസ്‌ക്‌

നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ പിവി സിന്ധുവിന്റെ എതിരാളി സ്‌പെയിനിന്റെ കരോലിന മാരിൻ. വനിതാ സിംഗിൾസിൽ ജപ്പാന്റെ യമാഗുച്ചിക്കെതിരെ ആധികാരികമായിരുന്നു സിന്ധുവിന്റെ സെമിവിജയം. സ്‌കോർ: 21-16 24-22. 55 മിനിറ്റു നീണ്ട കളിയിൽ, ആദ്യഗെയിമിൽ സിന്ധു ആത്മവിശ്വാസത്തോടെ ജയിച്ചു. രണ്ടാം ഗെയിമിന്റെ അവസാനം വരെ പൊരുതിയ യമാഗുച്ചിയെ വീര്യം നിറഞ്ഞ റിട്ടേണുകളിലൂടെ നേരിട്ട് സിന്ധു കീഴടക്കി. ലോക രണ്ടാം നമ്പർ താരമായ യമാഗുച്ചി, മൂന്നാം നമ്പരായ സിന്ധുവിന്റെ കരുത്തിനും ആത്മവിശ്വാസത്തിനും മുന്നിലാണു വീണത്. കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോയിൽ നടന്ന ലോകചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ജപ്പാന്റെ നോസോമി ഒഖുഹാരയോടു തോറ്റു മടങ്ങേണ്ടി വന്ന സിന്ധുവിന് മുന്നിൽ ഒരു എതിരാളി മാത്രം:

സ്‌പെയിനിന്റെ കരോലിന മരിൻ. കഴിഞ്ഞ റിയോ ഒളിംപിക്‌സിന്റെ ഫൈനലിൽ സിന്ധുവിന്റെ സ്വർണ സ്വപ്നങ്ങളെ ഇല്ലാതാക്കിയ അതേ മരിൻ. ഒളിംപിക് ചാംപ്യനും രണ്ടുവട്ടം ലോകചാംപ്യൻഷിപ്പ് സ്വർണമെഡൽ ജേതാവുമായ മരിൻ സിന്ധുവിന്റെ ഇപ്പോഴത്തെ ഫോമിനു ചേർന്ന എതിരാളിയാണ്. പരസ്പരം മൽസരിച്ചപ്പോഴത്തെ വിജയശതമാനം പരിഗണിച്ചാൽ കരോലിന മരിനാണു സാധ്യത. എന്നാൽ, സിന്ധുവിന്റെ ഇപ്പോഴത്തെ ഫോം കടലാസിലെ കണക്കുകളെ അപ്രസക്തമാക്കുന്നു.

ലോകബാഡ്മിന്റൻ ചാംപ്യൻഷിപ് വനിതാ സിംഗിൾസിൽ പി.വി. സിന്ധു കരോലിന മരിൻ ഫൈനൽ മൽസരം ഇന്നു രാവിലെ നടക്കും. രാവിലെ 10.30ന് മൽസരങ്ങൾ ആരംഭിക്കും. ആദ്യം രണ്ടു ഡബിൾസ് മൽസരങ്ങളാണു നടക്കുക. ഇതിനു ശേഷം സിന്ധുവിന്റെ ഫൈനൽ. സ്റ്റാർ സ്പോർട്സ് 2ൽ കളി തൽസമയം സംപ്രേഷണം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP