Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻആർസി പുതുക്കുന്നത് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ; അന്തിമ കരടിൽ ഇടം പിടിക്കാതെ 40.07 ലക്ഷം പേർ; ഭൂരിപക്ഷം മുസ്ലിംങ്ങളെങ്കിലും ഹിന്ദുക്കളും പട്ടികയിൽ; വിവാദങ്ങൾക്ക് കാരണം 1971 ന് മുൻപുള്ള വോട്ടർ പട്ടികയിലും വേണമെന്ന മാനദണ്ഡം; എൻആർസി മുതലെടിക്കാൻ ശ്രമിക്കുന്നത് എല്ലാ വിഭാഗക്കാരും; ആസാം പൗരത്വ രജിസ്റ്ററിനെ കുറിച്ച് ജാവേദ് പർവേശ് എഴുതുന്നു

എൻആർസി പുതുക്കുന്നത് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ; അന്തിമ കരടിൽ ഇടം പിടിക്കാതെ 40.07 ലക്ഷം പേർ; ഭൂരിപക്ഷം മുസ്ലിംങ്ങളെങ്കിലും ഹിന്ദുക്കളും പട്ടികയിൽ; വിവാദങ്ങൾക്ക് കാരണം 1971 ന് മുൻപുള്ള വോട്ടർ പട്ടികയിലും വേണമെന്ന മാനദണ്ഡം; എൻആർസി മുതലെടിക്കാൻ ശ്രമിക്കുന്നത് എല്ലാ വിഭാഗക്കാരും; ആസാം പൗരത്വ രജിസ്റ്ററിനെ കുറിച്ച് ജാവേദ് പർവേശ് എഴുതുന്നു

ജാവേദ് പർവേശ്

സമിലെ ദേശീയ പൗരത്വ രജിസ്റ്റർ ( എൻ ആർ സി) സംബന്ധിച്ചുള്ള പല വിലയിരുത്തലുകളും കണ്ടു. എനിക്കറിയാവുന്ന വസ്തുതകൾ ഇതാണ്. എൻ ആർ സി രാജ്യത്ത് ആദ്യമായല്ല. 1951 ൽ ആണ് ആദ്യ പൗരത്വപട്ടിക പുറത്തുവരുന്നത്. ബംഗ്ലാദേശുമായി ഇന്ത്യ അതിർത്തി പങ്കിടുന്നതിൽ 250 ൽ പരം കിലോമീറ്റർ അസമിലാണ്. ഇതിൽ പലേടത്തും കമ്പിവേലികളില്ല. അതിർത്തിയുടെ പാതി ഭാഗത്തോളം പുഴകളാണ്. അസം അസംകാർക്ക് എന്ന മുദ്രാവാക്യമായി ആറു വർഷത്തെ അസം പ്രക്ഷോഭത്തിന് ശേഷം രാജീവ് ഗാന്ധിയാണ് അസം അക്കോർഡിൽ ഒപ്പിട്ടത്. മറുവശത്ത് പ്രഫുല്ലകുമാർ മൊഹന്തയുടെ നേതൃത്വത്തിലുള്ള ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയനും. പതിനായിരം പേരെ കൂട്ടക്കൊല ചെയ്ത നെല്ലികലാപം തുടങ്ങിയവ 'വിദേശി'കളോടുള്ള വിദ്വേഷം കൊണ്ടായിരുന്നു. അസം അക്കോർഡിലെ ഒരു വാഗ്ദാനം അസമിൽ താമസിക്കുന്ന 'വിദേശികളെ' കണ്ടെത്തുമെന്നായിരുന്നു. ബംഗ്ലാദേശ് രൂപീകൃതമായ 1971 ന് ശേഷം ഇന്ത്യയിൽ എത്തിവരെ വിദേശികളായി കണക്കാക്കുമെന്നായിരുന്നു കരാർ.

സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാണ് എൻ ആർ സി പട്ടിക പുതുക്കൾ. അന്തിമ കരടിൽ 40.07 ലക്ഷം പേർക്ക് ഇടം കണ്ടെത്താനായില്ല. ഇതിൽ ഭൂരിപക്ഷം മുസ്ലിങ്ങളാണെങ്കിലും ഹിന്ദുക്കളും ഉണ്ട്. സർക്കാർ നിഷ്ക്കർഷിച്ച രേഖകൾ സമർപ്പിക്കാൻ പറ്റാത്തവരാണ് പട്ടികയിൽ നിന്ന് പുറത്തായവർ. വോട്ടർപട്ടികയിൽ പേരുണ്ടായാൽ പോര അത് 1971 ന് മുൻപുള്ള പട്ടികയിലും വേണം. പാസ്‌പോർട്ടാണെങ്കിലും ഇത് തന്നെ. ഇതേ രേഖകൾ ഉള്ള മാതാപിതാക്കളുടെ ലെഗസിയും അനുവദനീയമാണ്.

പട്ടിക തയ്യാറാക്കിയവരിൽ വ്യാപകമായ പിഴവുകൾ സംഭവിച്ചിട്ടുണ്ട്. ഇരട്ടക്കുട്ടികളിൽ ഒരാൾ പുറത്താക്കുന്നത് അങ്ങനെയാണ്. വർഷങ്ങളായി ഗ്രാമത്തലവന്റെ സാക്ഷ്യപത്രം പല ആവശ്യങ്ങൾ ഉപയോഗിച്ചിരുന്നവർക്ക് അതുമായി എൻ ആർ സിയെ സമീപിക്കാനാവില്ല. വെള്ളപ്പൊക്കത്തിലും മറ്റും രേഖകൾ നഷ്ട്‌പ്പെട്ടവർക്ക് ഈ വസ്തുത എൻ ആർ സിയെ ബോധ്യപ്പെടുത്താനും അവസരമില്ല.

പട്ടികയിൽ ഇല്ലാത്തവർക്ക് അപ്പീലിന് ഇനിയും സമയം ഉണ്ട്. അന്തിമ ലിസ്റ്റ് ഡിസംബർ 31 ന്. ലിസ്റ്റ് വന്നാലും ഇവരെ വിദേശികളെന്ന് വിളിക്കാനാവില്ല. ഉദ്യോഗസ്ഥരല്ല, കോടതിയാണ് ഇത് തീരുമാനിക്കേണ്ടത്. ഹിയറിങ് നട്ത്തിയ ശേഷമായിരിക്കും ഇത്. ഫോറിനേഴ്‌സ് ട്രിബ്യൂണലായിരിക്കും ഇത് പരിഗണിക്കുക.

വിദേശികളെന്ന് മുദ്രചാർത്തപ്പെട്ടാൽ എന്ത് എന്നത് സർക്കാർ തീരുമാനമായിരിക്കും. ഇവരെ പുറത്താക്കിയേക്കാം. ക്യാംപുകളിൽ അടച്ചിട്ടേക്കാം. അല്ലെങ്കിൽ ഏറ്റെടുക്കാൻ തയ്യാറുള്ള ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് മാറ്റിയേക്കാം. അതുമല്ലെങ്കിൽ വർക്ക് പെർമിറ്റ് നൽകി രണ്ടാംകിട പൗരന്മാരാക്കിയേക്കാം.

മതം നോക്കിയാണ് വലിയൊരു വിഭാഗത്തെ പുറത്താക്കിയെന്ന പ്രചാരണം വ്യാപകമാണ്. ഈ ആരോപണം വസ്തുതകളുടെ അടിസ്ഥാനത്തിൽ ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്. പൗരത്വ ഭേദഗതി ബില്ലും എൻ ആർ സിയും രണ്ടും രണ്ടാണ്.

എൻ ആർ സിയെ മുതലെടുക്കാൻ പല വിഭാഗങ്ങളും ശ്രമിക്കുന്നുണ്ട്്. അസമിൽ ഒരു കലാപത്തിനുള്ള സാധ്യത ഇല്ലാതില്ല. അതുകൊണ്ട് വൻ സുരക്ഷാസന്നാഹമാണ് പല ജില്ലകളിലും.

എൻ ആർ സിയിലെ പിഴവുകൾ ചൂണ്ടിക്കാണിച്ച് സർക്കാറിനെ നിർത്തിപ്പൊരിക്കുകയാണ് മാധ്യമങ്ങൾ. എല്ലാം സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാണെന്ന് സർക്കാറും പറയുന്നു. ഓരോ ജനപ്രതിനിധിയോടും മാധ്യമങ്ങൾ നീട്ടിപ്പിടിച്ച മൈക്കുമായി ചോദ്യങ്ങൾ ചോദിക്കുന്നു. പിഴവുകൾ അക്കമിട്ടു നിരത്തുന്നു. മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ബന്ധു എങ്ങനെ ലിസ്റ്റിൽ ഇല്ലാതായിപ്പോയെന്ന് ചോദിക്കുന്നു. ശിപായി ലഹളയിൽ പങ്കെടുത്തയാളുടെ പേരക്കിടാവ് എങ്ങനെ ഇല്ലാതായി എന്ന് ചോദിക്കുന്നു. ഇരട്ടകളിൽ ഒരാൾ എങ്ങനെ ഇല്ലാതായി എന്ന് ചോദിക്കുന്നു.

മുഖ്യമന്ത്രിക്ക് പറയണമെങ്കിൽ അങ്ങോട്ട് വന്ന് പറയും നിങ്ങൾ മൈക്ക് നീട്ടിപ്പിടിക്കേണ്ടതില്ലെന്ന് ഒരു മൊയന്തനും ഭക്തനും ദുരന്തനും ഇവിടെ മണ്ടത്തരം എഴുന്നള്ളിക്കുന്നില്ല.തിരസ്‌കരിക്കപ്പെട്ട ജനസമൂഹം ഈ ചോദ്യങ്ങളിൽ വലിയ പ്രതീക്ഷ കാണുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP