Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നക്ഷത്ര രഹസ്യങ്ങൾ : ഉത്രം / ഉത്തര ഫാൽഗുനി നക്ഷത്രം

നക്ഷത്ര രഹസ്യങ്ങൾ : ഉത്രം / ഉത്തര ഫാൽഗുനി നക്ഷത്രം

ജയശ്രീ

ഫാൽഗുന മാസത്തിനു ശേഷം എന്നാണു ഉത്തര ഫാൽഗുനി എന്നതിന് അർഥം. ചിങ്ങം രാശിയുടെ 26-40 മുതൽ കന്നി രാശിയുടെ 10-00 വരെ വ്യാപിച്ചു കിടക്കുന്ന നക്ഷത്രമാണ് ഉത്രം. അതുകൊണ്ട് തന്നെ ഈ നക്ഷത്രത്തിന് രണ്ടു ഗ്രഹങ്ങളുടെ സ്വാധീനം ഉണ്ടാകും. ചിങ്ങം രാശിയാണ് എങ്കിൽ സൂര്യനും, കന്നി രാശി ആണെങ്കിൽ ബുധനും ഈ നക്ഷത്രത്തെ സ്വാധീനിക്കും ഫലങ്ങളിൽ മാറ്റങ്ങളും ഉണ്ടാകും. ചിങ്ങം രാശിയിൽ ഉൾപ്പെട്ട വ്യക്തി ആണെങ്കിൽ ചിങ്ങം രാശി സൂചിപ്പിക്കുന്ന വിഷയങ്ങളിൽ നിങ്ങൾക്ക് നൈസർഗീകമായ വാസനകൾ ഉണ്ടാകുന്നതാണ്. ഈ വിഷയങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ വളരെ അധികം സ്വാധീനം ഉണ്ടാകും. അവ ഇവയെല്ലാം ഗവൺമെന്റ്, രാഷ്ട്രീയം, നിയമം, അധികാരം, നിയന്ത്രണം, സ്റ്റോക്ക് ബ്രോക്കിങ്, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ, ക്രിയേറ്റിവിറ്റി, ഇവയെല്ലാം നിങ്ങളുടെ ജീവിതത്തെ ഇതു വിദ്ധത്തിൽ സ്വാധീനിക്കും എന്ന് പൊതുവായി പറയാൻ ഒരിക്കലും സാധ്യമല്ല. അത് മറ്റു പല ഘടകങ്ങളെ അടിസ്ഥാനമാക്കി യാണ് പറയാൻ കഴിയുക. സൂര്യൻ നല്ല അവസ്തയിലാണെങ്കിൽ ജനങ്ങൾ ബഹുമാനിക്കുന്ന വ്യക്തി ആകാനും, അല്ലെങ്കിൽ അങ്ങനത്തെ ഒരു പദവിയിൽ ഇരിക്കുന്ന വ്യക്തി ആകാനും, സൂര്യൻ നല്ല അവസ്ഥയിൽ അല്ല എങ്കിൽ നിയമത്താൽ ശിക്ഷിപ്പെടാൻ സാധ്യത ഉള്ള വ്യക്തി ആകാനും കഴിയും. അതുകൊണ്ട് തന്നെ പൊതുവായ ഫലങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ മേൽപ്പറഞ്ഞ വിഷയങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തും.

ഇനി കന്നി രാശിയിൽ പെട്ട ഒരു ഉത്രം നക്ഷത്രക്കാരൻ ആണ് നിങ്ങൾ എങ്കിൽ ബുധൻ ആണ് നിങ്ങളുടെ ഗുണങ്ങളെ പ്രതിനിധീകരിക്കുക. അവയെ ഇവയെല്ലാം എഴുത്ത്, എഡിറ്റിങ്, ബിസിനസ്, അക്കൗണ്ടിങ്, തത്വചിന്തകർ, അസ്‌ട്രോളജർ, മീഡിയയിൽ പ്രവർത്തിക്കുന്നവർ, പിആർ, ലോജിസ്റ്റിക്‌സ്, കമ്പ്യൂട്ടർ വിദഗ്ദൻ, ഡോക്ക്ടർ, ക്രിട്ടിക്കൽ അനാലിസിസ്. രണ്ടു രാശിയിൽ പെട്ട നക്ഷത്രം ആണെങ്കിലും, ഈ നക്ഷത്രത്തിന്റെ അധിപൻ സൂര്യൻ ആണ്.,സൂര്യൻ അധികാരം, ഗവന്മേന്റ് എന്നിവയെ ശക്തമായി സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഈ രണ്ടു വിഷയങ്ങളുമായി അടുത്ത ബന്ധപ്പെടേണ്ട പല അവസരങ്ങളും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാം.

ഈ നക്ഷത്രത്തിന്റെ അധിപൻ ആര്യമൻ എന്നറിയപ്പെടുന്ന വേദിക് ദേവൻ ആണ്. ഈ ദേവനും സൂര്യന്റെ ഗണത്തിൽ പെടുന്നു. വേദിക് ഗ്രന്ഥങ്ങളിൽ അദിതി എന്നാ ദേവി ആണ് ദേവന്മാരുടെ മാതാവായി അറിയപ്പെടുക. ഈ ദേവിക്ക് പല പുത്രന്മാരുണ്ട്. ഇവരിൽ മൂന്നാമത്തെ പുത്രൻ ആണ് സൂര്യൻ, ആര്യമൻ സൂര്യന്റെ വേറൊരു അസ്തിത്വംആയി അറിയപ്പെടുന്നു. വേദിക് ഗ്രന്ഥങ്ങളിലെ പല ദേവന്മാരുടെയും ഉലഭവ സ്ഥാനം ഒന്നാണെങ്കിലും. ഇവരെല്ലാം പല പേരുകളിൽ , പല രൂപങ്ങളിൽ, പല കാലങ്ങളിൽ മങ്ങിയും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്നതായി കാണാൻ കഴിയും. ആര്യമൻ എന്നാ എന്നാ ദേവതയെ എപ്പോഴും ഒരു കൂട്ടം ദേവതകളുടെ ഒപ്പമാണ് നമുക്ക് കാണാൻ കഴിയുക. തൈതരീയ ഉപനിഷത്തിൽ ഉള്ള ശാന്തി മന്ത്രത്തിൽ നമുക്ക് ഇദ്ദേഹത്തെ കുറിച്ച് കാണുവാൻ കഴിയും. വേദങ്ങളിൽ ദൈവം എന്നാ പ്രതിഭാസം വളരെ ന്യൂട്രൽ ആയ അവസ്ഥയിൽ സ്ഥിതി ചെയ്യുകയും, എന്നാൽ ഈ പ്രതിഭാസത്തിന്റെ പ്രതിഫലനങ്ങൾ ഋഗ്വേദത്തിലെ പല ദേവതകളിലും വെളിപ്പെടുന്നതായും കാണാൻ കഴിയും. ഈ ദേവതകൾ സൃഷ്ടി, സ്ഥിതി , സംഹാരം എന്നാ പ്രക്രിയകളിൽ ദൈവത്തിന്റെ കല്പനകൾ നടപ്പിലാക്കുന്നു എന്നതാണ് സങ്കൽപം.

അപ്പോൾ ഈ ദേവതയ, അതായത് ആര്യമൻ ഒരു കൂട്ടം ദേവതകളുടെ ഒപ്പം പ്രത്യക്ഷപ്പെടുന്നതിനാൽ തന്നെ സുഹൃദ് ബന്ധങ്ങളെ ശക്തമായി സൂചിപ്പിക്കുന്നു. സുഹൃത്തുക്കൾ അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾ ഒത്തു വരുന്ന സാഹചര്യം, സന്ദർഭം എന്നിവ ഈ നക്ഷത്രത്തിൽ ജനിച്ചവരുടെ ജീവിതത്തിൽ ഒരു പതിവ് കാഴ്‌ച്ചയായി മാറും എന്നാണു. ഇവയിൽ ഒരു രേക്ഷാധികാരി എന്നാ നിലയിൽ ഈ നക്ഷത്രത്തിൽ ജനിച്ചവരെ കാണാൻ കഴിയുന്നതാണ്.

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, വിവാഹബന്ധം, പ്രേമ ബന്ധം, ബിസിനസ് ബന്ധങ്ങൾ എന്നീ മേഖലയിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളും ഈ അവസരം സജീവമാണ്. നിയമ പരമായ ബന്ധങ്ങൾക്ക് മേലും ശ്രദ്ധ ഉണ്ടാകും. ക്രിയേറ്റീവ് ജോലികളിൽ നിന്നുന്ന അവസരങ്ങൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള നീക്കങ്ങൾ, ചെയ്യുന്ന ജോലിക്കുള്ള അംഗീകാരം എന്നിവയും പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവർക്കിങ്, ഹോബികൾ എന്നീ വിഷയങ്ങൾക്ക് മേൽ ബുധൻ സാവധാനം നീങ്ങുന്നു, ക്രിയേറ്റീവ് ജോലികളിൽ. ടീം ജോലികൾ, നിലവിൽ ഉള്ള ടീം ബന്ധങ്ങളിൽ മാറ്റങ്ങൾ, പ്രേമ ബന്ധത്തിൽ നിന്നുള്ള പുതിയ സാഹചര്യം, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ഹോബികൾ, ടെക്ക്‌നിക്കൽ കമ്യൂണിക്കെഷൻ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയിൽ എല്ലാം തന്നെ അല്പം തടസങ്ങളും ഉണ്ടാകാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തുമൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്നീ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ക്രിയേറ്റീവ് ജോലികൾ, സഹപ്രവര്തകരുമായുള്ള ചർച്ചകൾ, പലവിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകളും ഈ സമയം ഉണ്ടാകും. ആരോഗ്യ, സൗന്ദര്യ സംരക്ഷണം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. സാമ്പത്തിക ബാധ്യതകളുടെമേൽ പ്രത്യേക ശ്രദ്ധ ഉണ്ടാകേണ്ടതാണ്. പുതിയ ജോലിയെകുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ട് ലഭിക്കാനുള്ള ശ്രമവും പ്രതീക്ഷിക്കുക.

മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്നീ മേഖലയിലേക്ക് സൂര്യൻ രണ്ടാമത്തെ ആഴ്ച നീങ്ങും. കുടുംബം, വ്യക്തി ജീവിതം എന്നീ മേഖലയിലൂടെ ബുധൻ സാവധാനം നീങ്ങുന്നു. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ ഈ അവസരം പ്രതീക്ഷിക്കുക. ഈ ഡീലുകൾക്ക് ഈ അവസരം അത്ര യോജ്യമല്ല. വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. ജോലി, അധികാരികൾ എന്നിവയെ കുറിച്ചും ഉള്ള ആശങ്ക പ്രതീക്ഷിക്കാം.

ജമിനി (മെയ് 21 - ജൂൺ 20)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ്, ഹോബികള് എന്നീ മേഖലയിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ക്രിയേറ്റീവ് ജോലികളിൽ ഉള്ള അവസരങ്ങൾ ആയിരിക്കും പ്രധാനമായും ശ്രദ്ധനേടുക. ടീം ജോലികൾ, പുതിയ ടീമിൽ ചേരാനുള്ള സാഹചര്യം, പ്രേമബന്ധത്തിൽ നിന്നുള്ള പുതിയ സാഹചര്യം, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ഹോബികൾ, ടെക്ക്‌നിക്കൽ കമ്യൂണിക്കെഷൻ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാമേഖലയിലൂടെ ബുധൻ സാവധാനം നീങ്ങുന്നു . ആശയ വിനിമയങ്ങൾ , ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ എന്നിവ പ്രതീക്ഷിക്കുക. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള സംസാരം, ചെറു യാത്രകൾ, ചെറു ജോലികൾ, പഠനത്തിനുള്ള തയ്യാറെടുപ്പുകൾ എന്നിവയും ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്. ഈ വിഷയങ്ങളിൽ എല്ലാം തന്നെ അല്പം തടസങ്ങളും പ്രതീക്ഷിക്കുക

കാൻസർ (ജൂൺ 21 - ജൂലൈ 22)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്നീ മേഖലയിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ് കുടുംബം, വ്യക്തി ജീവിതം എന്നിവ പരമ പ്രധാനമായിരിക്കും കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ ഈ മാസം പ്രധാന ഘടകം ആയി മാറും. വീടിനുള്ളിൽ പല വിധത്തിൽ ഉള്ള പ്രശ്‌ന പരിഹാരം, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ്. ജോലിയും വീടുമായുള്ള ബാലൻസിങ് ഈ മാസം വളരെ ആവശ്യമാകും.

ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യംഎന്നാ മേഖലയിലൂടെ ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. . പുതിയ സാമ്പത്തിക ബാധ്യതകൾ കർശനമായും ഒഴിവാക്കേണ്ടതാണ്. പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് നാം തുടരും. അൽപ നാളുകൾ കൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും.സാമ്പത്തിക ബാധ്യതകൾ ഈ അവസരം വളരെ ശ്രദ്ധ നേടും. പുതിയ കോഴ്‌സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, എന്നിവ ഉണ്ടാകാം. എഴുത്ത് , എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകാം, എന്നാലും ഇവയിലും ശ്രദ്ധ വേണ്ടി വന്നേക്കാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
 ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മേഖലയിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ആശയ വിനിമയങ്ങൾ , ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ എന്നിവ പ്രതീക്ഷിക്കുക. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള സംസാരം, ചെറു യാത്രകൾ, ചെറു ജോലികൾ, പഠനത്തിനുള്ള തയ്യാറെടുപ്പുകൾ എന്നിവയും ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്. എഴുത്ത് എഡിറ്റിങ്, എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

നിങ്ങളുടെവ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലതഎന്നാ മേഖലയിലൂടെ ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹിക ജീവിതത്തെ കുറിച്ചും . പുതിയ തീരുമാനങ്ങൾ ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ തുടക്കങ്ങൾക്ക് വേണ്ടി അൽപ കാലം കാത്തിരിക്കേണ്ടി വരും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യംഎന്നാ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. വിലയേറിയ വസ്തുക്കൾ കൈവശം എത്താനുള്ള അവസരം, പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയസേവിങ്ങ്‌സ് പ്ലാനിനെ കുറിച്ചുള്ള ചർച്ച, പുതിയ കോഴ്‌സുകൾ പഠിക്കാനുള്ള സാഹചര്യം, ക്രിയേറ്റീവ് ജോലിയിൽ നിന്നും ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക ലോനുകല്ക് ലഭിക്കാനും നൽകാനും ഉള്ള അവസരം, പുതിയ പങ്കാളിത ബിസിനസിനെ കുറിച്ചുള്ള ചർച്ച, എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. 

രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചുവെച്ച കഴിവുകള്, ബെഡ്‌പ്ലെഷേഴ്‌സ്ഒറ്റപ്പെടല്, ദൂര ദേശ വാസം, നഷ്ടങ്ങള്,  പ്രാര്ത്ഥനധ്യാനം, ചാരിറ്റി, മേഖലയിലൂടെ  ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു മൂന്നാമത്തെ ആഴ്ച സൂര്യൻ എത്തും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, ഈ പ്ലാനുകൾ പൂര്തീകരിക്കുന്നതിൽ അല്പം തടസങ്ങൾ, മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക ഏകാന്തനായി തീരാനുള്ള ആഗ്രഹം, . ചാരിറ്റി പ്രവർത്തനങ്ങൾ, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെവ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലതഎന്നാ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ് വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹിക ജീവിതത്തെ കുറിച്ചും . പുതിയ തീരുമാനങ്ങൾ ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ തുടക്കങ്ങളും ഈ അവസരം ഉണ്ടാകും. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. 

മേഖലയിലൂടെ ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള പല തര0 വെല്ലുവിളികൾ പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തടസങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും.  

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്‌പ്ലെഷേഴ്‌സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും.പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക ഏകാന്തനായി തീരാനുള്ള ആഗ്രഹം, . ചാരിറ്റി പ്രവർത്തനങ്ങൾ, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെമേഖലയിലൂടെ ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. . നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, അധികാരികലോടുള്ള ചർച്ചകൾ, അവർ നൽകുന്ന പുതിയ നിർദ്ദേശം എന്നിവയും പ്രതീക്ഷിക്കുക , എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകാം, എന്നാലും ഈ ജോലികളിൽ തടസവും നേരിടാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ മേഖലയിലേക്ക്ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്.ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധി സാധ്യതകൾ, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിലൂടെ ബുധൻ സാവധാനം നീങ്ങുന്നു . എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകാം, ഈ ജോലികളിൽ തടസങ്ങളും പ്രതീക്ഷിക്കുക. ആണ്. ദൂര യാത്രകളിൽ അല്പം തടസങ്ങളും ഉണ്ടാകാം. വിദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ, വിദേശീയരുമായി ഒത്തു ചേർന്നു പ്രവർത്തിക്കാനുള അവസരം, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. മീഡിയ മാസ് കമ്മ്യൂണിക്കെഷൻസ് എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്‌ഷേച്ഛ എന്നാ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ് . ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങൾ, കല ആസ്വാദനം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്‌സ്വത്തുക്കള്, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകള്, മേഖലയിലൂടെ ബുധൻ സാവധാനം നീങ്ങുന്നു . സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും. ഈ വിഷയങ്ങളിൽ എല്ലാം അധികം കണക്ക് കൂട്ടലുകൾ വേണ്ടി വരും. നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ , ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ.,ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ക്ട്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ , പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വൈകാരികമായ വെല്ലുവിളികൾ, എന്നിവ ഈ അവസരം പ്രതീക്ഷിക്കാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം,  തീര്ത്ഥാടനം എന്നാ മേഖലയിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്.  എഴുത്ത്പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള പുതിയ അവസരങ്ങൾക്ക്യോജിച്ച സമയം ആണ്. ദൂരയാത്രകളിൽ നിന്നും പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക. വിദേശത്‌നിന്നുള്ള പ്രോജക്ക്ട്ടുകൾ, വിദേശീയരുമായി ഒത്തുചേർന്നുപ്രവർത്തിക്കാനുള അവസരം,  ഉപരിപഠനത്തിനുവേണ്ടിഉള്ളശ്രമം, ആത്മീയവിഷയങ്ങളിൽഉള്ളതാല്പര്യം, തീർത്ഥാടനംഎന്നിവയുംപ്രതീക്ഷിക്കാവുന്നതാണ്. മീഡിയമാസ്‌കമ്മ്യൂണിക്കെഷൻസ്എന്നാരംഗത്ത്പ്രവർത്തിക്കുന്നവർക്കുള്ളഅവസരങ്ങളുംഉണ്ടാകാം.

വിവാഹം, പങ്കാളി, നിയമ പരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിലൂടെ ബുധൻ സാവധാനം നീങ്ങുന്നു. വിവാഹം, പ്രേമം എന്നാ ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരമാണ്. പഴയ ബന്ധങ്ങളെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്‌സ്വത്തുക്കള്, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകള്, എന്നാ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ എത്തും.. സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും. നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ , ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ.,ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ക്ട്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ , ഹീലിങ്, ധ്യാനം എന്നിവയും പ്രതീക്ഷിക്കുക.

ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലൂടെ ബുധൻ സാവധാനം നീങ്ങുന്നു. ആശയ വിനിമയം, ടെക്‌നോളജി, എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ തടസങ്ങൾ പ്രതീക്ഷിക്കുക. ഈ ജോലികളിൽ തിരുത്തലുകൾ ഉണ്ടാകാം. ടേം ചർച്ചകൾ, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP