Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൻബറ സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവക ദേവാലയ സ്ഥല വെഞ്ചരിപ്പ് 18 ന്

കാൻബറ സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവക ദേവാലയ സ്ഥല വെഞ്ചരിപ്പ് 18 ന്

ജോമി പുലവേലിൽ

കാൻബറ: കാൻബറയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹം നിര്മ്മിക്കുവാനു ദ്ദേശിക്കുന്ന സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവക ദേവാലയത്തിനുള്ള സ്ഥലത്തിന്റെയും ഇവിടെയുള്ള മന്ദിരത്തിന്റെയും വെഞ്ചരിപ്പ് 18-നു ശനിയാഴ്ച നടക്കും. രാവിലെ പതിനൊന്നിന് കാൻബറ - ഗോൾബൻ രൂപത ആർച്ചു ബിഷപ്പ് ക്രിസ്റ്റഫർ. സി. പ്രൗസ് വെഞ്ചരിപ്പ് കർമ്മത്തിനും ശ്രുഷകൾക്കും മുഖ്യ കാർമ്മികത്വം വഹിക്കും. മെൽബൺ സീറോ മലബാർ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി സഹ കാർമ്മികത്വം വഹിക്കും.

കാൻബറ പ്രദേശത്തിന്റെ മധ്യഭാഗത്തു 138 , നരബന്ധ ലെയിൻ, സൈമൺസ്റ്റൻ , എ. സി. ടി - 2609 എന്ന വിലാസത്തിലുള്ള വസ്തു ഇടവക സമൂഹം 3 .81 മില്യൺ ഡോളർ നൽകിയാണ് സ്വന്തമാക്കിയത് . ഏഴര ഏക്കർ (3 . 1 ഹെക്ടർ ) സ്ഥലവും 1271 സ്‌ക്വയർ മീറ്റർ വലിപ്പമുള്ള കെട്ടിടവും ഉൾക്കൊള്ളുന്നതാണിത്. പുതിയ ദേവാലയത്തിന്റെ നിർമ്മാണത്തിനും മുന്നോട്ടുള്ള വികസന പ്രവർത്തനങ്ങൾക്കും പൂർണ്ണമായും ഉപയോഗിക്കാവുന്ന വിധത്തിലുള്ള സ്ഥലമാണിത്. ഓസ്ട്രേലിയൻ ഫെഡറൽ ഗവണ്മെന്റ് വക സ്ഥാപനം പ്രവർത്തിച്ചിരുന്ന സ്ഥലവും കെട്ടിടവും പൊതു ലേലത്തിലൂടെയാണ് ഇടവക സ്വന്തമാക്കിയത്. പാര്‌ലമെന്റിന്റെയും എയർപോർട്ടിന്റെയും പത്തു കിലോമീറ്ററിനുള്ളിൽ വരുന്ന ഇവിടേയ്ക്ക് കാൻബറയിൽ എവിടെനിന്നും എളുപ്പത്തിൽ എത്തിച്ചേരാം.

സ്വന്തമായി ഒരു ദേവാലയവും സ്ഥലവും എന്ന സെന്റ് അൽഫോൻസാ ഇടവക സമൂഹത്തിന്റെ ചിരകാലാഭിലാഷം ഒരു പടികൂടി ഇതോടെ പൂർത്തിയാവുകയാണ്. വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ, ട്രസ്റ്റിമാരായ ബിജു പുലിക്കാട്ട്, ബെന്നി കണ്ണമ്പുഴ, ടോമി സ്റ്റീഫൻ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കുടുംബ കൂട്ടായ്മ ഭാരവാഹികൾ, ബിൽഡിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്തത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP