Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവധിക്ക് കൂട്ടത്തോടെ നാട്ടിലേക്ക് പോയവർ മടങ്ങി വരുമ്പോൾ ഗൾഫിൽ നിന്നും നാട്ടിലേക്ക് പോകുന്ന സീറ്റുകൾ കാലി; ഇത്തവണ നാട്ടിൽ പോകേണ്ടെന്ന് ഉറപ്പിച്ച് വീട്ടിലിരുന്നവരേയും അവധിക്ക് വിടാൻ ഉറച്ച് എമിറേറ്റ്സ്; അടുത്ത മാസം നാട്ടിലേക്ക് പോകുന്ന ടിക്കറ്റുകൾക്ക് പാതി നിരക്ക് പ്രഖ്യാപിച്ച് ദുബായ് വിമാനകമ്പനി; റിട്ടേൺ ടിക്കറ്റ് നിരക്ക് നോക്കാതെ ബുക്ക് ചെയ്തേക്കരുതേ

അവധിക്ക് കൂട്ടത്തോടെ നാട്ടിലേക്ക് പോയവർ മടങ്ങി വരുമ്പോൾ ഗൾഫിൽ നിന്നും നാട്ടിലേക്ക് പോകുന്ന സീറ്റുകൾ കാലി; ഇത്തവണ നാട്ടിൽ പോകേണ്ടെന്ന് ഉറപ്പിച്ച് വീട്ടിലിരുന്നവരേയും അവധിക്ക് വിടാൻ ഉറച്ച് എമിറേറ്റ്സ്; അടുത്ത മാസം നാട്ടിലേക്ക് പോകുന്ന ടിക്കറ്റുകൾക്ക് പാതി നിരക്ക് പ്രഖ്യാപിച്ച് ദുബായ് വിമാനകമ്പനി; റിട്ടേൺ ടിക്കറ്റ് നിരക്ക് നോക്കാതെ ബുക്ക് ചെയ്തേക്കരുതേ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഇന്ത്യയിലേക്കുള്ള യാത്രാനിരക്കിൽ വൻ ഇളവുകളുമായി എമിറേറ്റ്‌സ് എയർലൈൻസ്. തിരുവനന്തപുരം, കൊച്ചി ഉൾപ്പടെയുേള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സിൽ കുറഞ്ഞ നിരക്കിലുള്ള വൺവേ ടിക്കറ്റാണ് ലഭ്യമാകുക. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള നിരക്ക് നേർപകുതിയായി. എയർ ഇന്ത്യ അടക്കമുള്ള മറ്റു വിമാനങ്ങളിൽ നിരക്ക് കുത്തനെ ഉയർന്നിരിക്കുമ്പോളാണ് എമിറേറ്റ്‌സിന്റെ വമ്പൻ ആനുകൂല്യം.

നിരവധി ആളുകൾ ഇതിനോടകം നാട്ടിലേക്ക് പോയി കഴിഞ്ഞു എന്നാൽ ഇത്തവണ അവധിക്ക് പോകേണ്ടെന്ന് വിചാരിച്ചത് നിരവധിപേരാണ്. എന്നാൽ മോഹിപ്പിക്കുന്ന ഓഫറുമായിട്ടാണ് എമിറേറ്റ്‌സ് രംഗത്ത് വന്നത്. പകുതി നിരക്ക് കണ്ട് അവധിക്ക് പോകേണ്ടെന്ന കരുതിയവർ പോലും ടിക്കറ്റ് എടുക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതേസമയം തിരികെ വരാൻ വേണ്ട ആളുകളായിട്ടില്ലെന്നതാണ് ഇത്തരമൊരു ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. റിട്ടേൺ ടിക്കറ്റ് എടുക്കാതെ പാതിയിലധികം സീറ്റുകൾ വിവിധ വിമാനങ്ങളിൽ ഒഴിഞ്ഞ് കിടക്കുകയാണ്.ഇത് നിറയ്ക്കാനാണ് ഇപ്പോൾ നാട്ടിലേക്ക് ഓഫർ കൊടുത്തിട്ട് ആ ലാഭം റിട്ടേൺ ടിക്കറ്റിൽ ഈടാക്കാം എന്ന പോളിസിയാണ് എന്ന് വ്യക്തം.

നാട്ടിലേക്ക് ടിക്കറ്റ് നിരക്ക് പാതിയാക്കി സന്തോഷിപ്പിച്ച വിമാനകമ്പനി പക്ഷേ തിരികെയുള്ള ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. ഓഫർ കണ്ട് നാട്ടിലേക്ക് പോയേക്കാം എന്ന് കരുതുന്നവർ റിട്ടേൺ ടിക്കറ്റ് നിരക്ക് കൂടി പരിശോധിച്ച ശേഷം ബുക്ക് ചെയ്യുന്നതാണ് നല്ലത്. കുറഞ്ഞ നിരക്കാണല്ലോ എന്ന് കരുതിയാൽ തിരികെ ഉള്ള ടിക്കറ്റും ചേർത്ത് ലാഭം കമ്പനിക്കായിരിക്കും എന്നതാണ് വസ്തുത

ഈ മാസം പന്ത്രണ്ടുവരെ ബുക്കു ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുകയെന്നാണ് വിമാനകമ്പനിയുടെ പരസ്യം. സെപ്റ്റംബർ 30 വരെ ഈ നിരക്കിൽ യാത്ര ചെയ്യാം. ഓഗസ്റ്റിനെ അപേക്ഷിച്ച് അടുത്തമാസം നിരക്ക് ഏറെക്കുറെ പകുതിയാകും. കൊച്ചിയിലേക്ക് ഈ മാസം 1100 ദിർഹത്തിന് യാത്രചെയ്യാം. അടുത്തമാസം ഇത് 500 ദിർഹമാകും. 800 ദിർഹത്തിന് തിരുവനന്തപുരത്തേക്ക് പോകാം. അടുത്തമാസമാകുമ്പോൾ 550 ദിർഹം.

ഹൈദരാബാദിലേക്ക് 700 ദിർഹം. അടുത്തമാസം 550. ബെംഗളുരു 900 ദിർഹം. അടുത്തമാസം 560. എന്നാൽ ചെന്നൈയിലേക്ക് ഈ മാസം മാത്രമാണ് യാത്രാനിരക്ക് കുറവ്. 570 ദിർഹത്തിന് പോകാം. അടുത്തമാസമാകുമ്പോൾ 710 ദിർഹമാകും. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേക്ക് രണ്ടുമാസവും തുല്യനിരക്കാണ്. മുംബൈ-460, ഡൽഹി-500, കൊൽക്കത്ത-750 എന്നിങ്ങനെയാണ് നിരക്ക്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP