Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിഇഒ സ്ഥാനത്ത് നിന്നും ഒഴിയുന്നുവെന്ന വാർത്തകൾ സത്യം; 12 വർഷത്തിനു ശേഷം പെപ്‌സികോ തലപ്പത്ത് നിന്നും ഇന്ത്യൻ വംശജ ഇന്ദ്ര നൂയി സ്ഥാനമൊഴിയുന്നു; പകരമെത്തുന്നത് പ്രസിഡന്റ് റമോൺ ലഗുർത്ത; നൂയി ഒഴിയുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ പെപ്‌സികോ ഓഹരിയിൽ നേരിയ ഇടിവ്

സിഇഒ സ്ഥാനത്ത് നിന്നും ഒഴിയുന്നുവെന്ന വാർത്തകൾ സത്യം; 12 വർഷത്തിനു ശേഷം പെപ്‌സികോ തലപ്പത്ത് നിന്നും ഇന്ത്യൻ വംശജ ഇന്ദ്ര നൂയി സ്ഥാനമൊഴിയുന്നു; പകരമെത്തുന്നത് പ്രസിഡന്റ് റമോൺ ലഗുർത്ത; നൂയി ഒഴിയുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ പെപ്‌സികോ ഓഹരിയിൽ നേരിയ ഇടിവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക വ്യവസായ ഭീമന്മാരിൽ മുൻ നിരയിൽ നിൽക്കുന്ന പെപ്‌സികോയുടെ തലപ്പത്ത് നിന്നും ഇന്ത്യൻ വംശജ ഇന്ദ്ര നൂയി വിരമിക്കുന്നു എന്നതിന് സ്ഥിരീകരണമായി. 12 വർഷത്തെ സേവനത്തിന് ശേഷമാണ് നൂയി സ്ഥാനമൊഴിയുന്നത്. ഈ സ്ഥാനത്തേക്ക് ഇപ്പോഴത്തെ കമ്പനി പ്രസിഡന്റായ റമോൺ ലഗുർത്ത(54)എത്തുമെന്നും പെപ്‌സികോ അറിയിച്ചു. വരുന്ന ഒക്ടോബർ മൂന്നിന് ലഗുർത്ത സ്ഥാനമേൽക്കുമെന്നാണ് കമ്പനി അറിയിപ്പ്. ഇന്ദ്ര നൂയി സിഇഒ സ്ഥാനമൊഴിയുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ കമ്പനിയുടെ ഓഹരിയിൽ നേരിയ ഇടിവുമുണ്ടായി. 62കാരിയായ നൂയി 2019 വരെ പെപ്‌സികോ ഡയറക്ടർ ബോർഡിന്റെ അധ്യക്ഷ സ്ഥാനത്തു തുടരും.

പുതുതായി ചുമതലയേൽക്കുന്ന ലഗുർത്ത 22 വർഷമായി പെപ്‌സികോയിലുണ്ട്. പ്രസിഡന്റാകുന്നതിനു മുൻപ് പെപ്‌സികോയുടെ യൂറോപ്പ്, സബ് സഹാറൻ ആഫ്രിക്ക വിഭാഗം സിഇഒ ആയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ലഗുർത്തയെ കമ്പനി പ്രസിഡന്റായി തിരഞ്ഞെടുത്തത്. 2006 ൽ ഇന്ദ്ര നൂയി ചുമതലയേറ്റതിനു ശേഷം കമ്പനിയുടെ ഓഹരി വില 78 ശതമാനമാണ് ഉയർന്നത്. 24 വർഷം പെപ്‌സികോയിൽ പ്രവർത്തിച്ച നൂയി അതിൽ 12 വർഷം കമ്പനി സിഇഒ ആയിരുന്നു.

ഫോബ്‌സ് കമ്പനി പുറത്തിറക്കിയ ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയിൽ പലതവണ ഇന്ദ്ര നൂയി സ്ഥാനം പിടിച്ചിട്ടുണ്ട്.പെപ്‌സികോയെ നയിക്കാൻ ലഭിച്ച അവസരം ജീവിതത്തിൽ ഏറ്റവും വലിയ ബഹുമതിയായി കാണുന്നുവെന്ന് ഇന്ദ്ര നൂയി പ്രതികരിച്ചു. ഇന്ത്യയിൽ ജനിച്ചുവളർന്ന താൻ ഇത്ര പ്രത്യേകതകളുള്ള ഒരു കമ്പനിയിലെ തലപ്പത്ത് എത്തുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. സിഇഒ എന്ന നിലയിൽ പെപ്‌സികോ ഓഹരിയുടമകളുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP