Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'പത്തര മാറ്റോടെ ഈ മലയാളി തിളക്കം'; യുഎസിൽ മേയർ സ്ഥാനത്തേക്ക് മലയാളി; ടെക്‌സസിലെ സണ്ണിവേൽ സിറ്റി മേയറായി പത്തനംതിട്ട സ്വദേശി സജി ജോർജ്; 1989ൽ അമേരിക്കയിലെത്തിയ സജി 2015 മുതൽ പ്രോടം മേയർ

'പത്തര മാറ്റോടെ ഈ മലയാളി തിളക്കം'; യുഎസിൽ മേയർ സ്ഥാനത്തേക്ക് മലയാളി; ടെക്‌സസിലെ സണ്ണിവേൽ സിറ്റി മേയറായി പത്തനംതിട്ട സ്വദേശി സജി ജോർജ്; 1989ൽ അമേരിക്കയിലെത്തിയ സജി 2015 മുതൽ പ്രോടം മേയർ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ലോകത്ത് ഏത് നാട്ടിലായാലും ഭരണ രംഗത്തും മികച്ച പ്രകടനം കാഴ്‌ച്ചവെക്കുന്നവരാണ് ഇന്ത്യക്കാർ എന്ന് തെളിയിക്കപ്പെട്ട ഒരു സത്യമാണ്. അതിന് വീണ്ടും അടിവരയിടുന്നതാണ് അമേരിക്കയിലെ ഈ മലയാളി തിളക്കം. ടെക്‌സസിലെ സണ്ണിവേൽ സിറ്റി മേയറായി പത്തനംതിട്ട കുറിയന്നൂർ സ്വദേശി സജി ജോർജ് തിരഞ്ഞെടുക്കപ്പെട്ടു. 1989ലാണ് സജി അമേരിക്കയിലെത്തുന്നത്. 2010ൽ സണ്ണിവേൽ ടൗൺ കൗൺസിൽ അംഗമായി. 2015 മുതൽ സജി പ്രോടം മേയറാണ്. ടെക്‌സസ് സർവകലാശാലയിൽ നിന്നും എൻജിനീയറിങ്ങിൽ ബിരുദവും സതേൺ മെതഡിസ്റ്റ് സർവകലാശാലയിൽ നിന്നും ബിസിനസ്  അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്ദര ബിരുദവും സജി നേടിയിട്ടുണ്ട്. ഭാര്യ: ജയ, മക്കൾ: ആനെ, ആൻഡ്രൂ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP