Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോർക്കയുടെ തിരിച്ചറിയൽ കാർഡുണ്ടോ? എങ്കിൽ വിമാന ടിക്കറ്റ് നിരക്കിൽ നിങ്ങൾക്ക് ഏഴ് ശമാനം ഇളവ് ലഭിക്കും; നോർക്കയും ഒമാൻ എയർവേയ്സും തമ്മിലുള്ള കരാർ മറ്റ് ഗൾഫ് എയർലൈനുകളും

നോർക്കയുടെ തിരിച്ചറിയൽ കാർഡുണ്ടോ? എങ്കിൽ വിമാന ടിക്കറ്റ് നിരക്കിൽ നിങ്ങൾക്ക് ഏഴ് ശമാനം ഇളവ് ലഭിക്കും; നോർക്കയും ഒമാൻ എയർവേയ്സും തമ്മിലുള്ള കരാർ മറ്റ് ഗൾഫ് എയർലൈനുകളും

തിരുവനന്തപുരം: പ്രവാസി മലയാളികൾക്കു വിമാന ടിക്കറ്റ് നിരക്കിൽ ഇളവുമായി നോർക്കയും ഒമാൻ എയർലൈനസും കൈകോർക്കുന്നു. ഒമാൻ എയർ ആണ് പദ്ധതിയിലെ ആദ്യ പങ്കാളി. നോർക്ക തിരിച്ചറിയൽ കാർഡ് ഉടമകൾക്കും കുടുംബാംഗങ്ങൾക്കും ഇന്ത്യയിൽനിന്നും തിരിച്ച് ഇന്ത്യയിലേക്കുമുള്ള വിമാന നിരക്കിൽ ഏഴു ശതമാനം ആണ് ഇളവു ലഭിക്കുക. പദ്ധതിയുടെ ധാരണാപത്രം ഒമാൻ എയർ അധികൃതർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറി.പ്രവാസികളുടെ 18 വയസ്സിൽ താഴെയുള്ള മക്കൾക്കും ഇളവ് ലഭിക്കും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നായി ഗൾഫ് രാജ്യങ്ങളിലേക്ക് ഒമാൻ എയറിന്റെ ആറു പ്രതിദിന സർവീസുകളിലെ ഇക്കോണമി, പ്രീമിയം ക്ലാസുകളിൽ ഇളവു ലഭിക്കും. ഉൽസവ സീസണുകളിലും ഇളവു ലഭിക്കുമെന്ന് ഒമാൻ എയർ ഇന്ത്യൻ വൈസ് പ്രസിഡന്റ് വി.എ.സുനിൽ പറഞ്ഞു. നിലവിൽ നോർക്ക കാർഡ് ഉള്ള നാലു ലക്ഷം മലയാളികളുണ്ടെന്നും കേരളത്തിനു പുറത്തു ജോലി ചെയ്യുന്നവർക്കു നോർക്കയിൽ രജിസ്റ്റർ ചെയ്താൽ കാർഡ് ലഭിക്കുമെന്നും നോർക്ക വൈസ് ചെയർമാൻ കെ.വരദരാജൻ, സിഇഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ പറഞ്ഞു.

ഇതിലൂടെ ടിക്കറ്റ് നിരക്കിൽ വലിയ ആശ്വാസമാണ് പ്രവാസികൾക്ക് കൈവരുക. ഒമാനും നോർക്കയുമായുള്ള ഈ കരാർ ഗൾഫിലെ മറ്റ് എയർലൈനുകൾ കൂടി ഏറ്റെടുക്കുമോ എന്നാണ് പ്രവാസികൾ ഇപ്പോൾ ആകാംഷയോടെ കാത്തിരിക്കുന്നത്. ഗൾഫ് സെക്റ്ററിലെ വിമാന ടിക്കറ്റ് നിരക്ക പലപ്പോഴും ഉയരുന്നത് പ്രവാസികൾക്കും വലിയ തിരിച്ചടിയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP