Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞുങ്ങൾ വാശിപിടിച്ച് കരയുമ്പോൾ ലോലിപ്പോപ്പ് വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്! വർണ്ണക്കളറിൽ നിങ്ങൾ പൊതിഞ്ഞു നൽകുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വസ്തുക്കൾ; അനുവദനീയമായ അളവിൽ കൂടുതൽ കൃത്രിമ നിറങ്ങൾ ചേർത്തത് തെളിഞ്ഞതോടെ 'ടൈം പാസ് ലോലിപോപ്പ്' മിഠായിയുടെ വിൽപ്പന സംസ്ഥാനത്ത് നിരോധിച്ചുകൊണ്ട് ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണർ

കുഞ്ഞുങ്ങൾ വാശിപിടിച്ച് കരയുമ്പോൾ ലോലിപ്പോപ്പ് വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്! വർണ്ണക്കളറിൽ നിങ്ങൾ പൊതിഞ്ഞു നൽകുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വസ്തുക്കൾ; അനുവദനീയമായ അളവിൽ കൂടുതൽ കൃത്രിമ നിറങ്ങൾ ചേർത്തത് തെളിഞ്ഞതോടെ 'ടൈം പാസ് ലോലിപോപ്പ്' മിഠായിയുടെ വിൽപ്പന സംസ്ഥാനത്ത് നിരോധിച്ചുകൊണ്ട് ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുട്ടികളെ ആകർഷിക്കാൻ വേണ്ടി പലനിറങ്ങളിലായി മധുരമിഠായികൾ വിൽപ്പന നടത്താറുണ്ട്. ഈ മിഠായികൾക്ക് വേണ്ടി കുഞ്ഞുങ്ങൾ വാശിപിടിച്ച് കരയുമ്പോൾ ലോലിപ്പോപ്പുകൾ വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക. വർണ്ണക്കടലാസിൽ പൊതിഞ്ഞ് നിങ്ങൾ കുഞ്ഞുങ്ങൾക്ക് വാങ്ങി നൽകുന്നത് ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളാണെന്ന യാഥാർഥ്യം അറിയുക. സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന ലോലിപോപ്പ് മിഠായികളിൽ ആരോഗ്യത്തിന് ഹാനികരമായ കൃത്രിമ കളറുകൾ വ്യാപകമായി ചേർത്തിട്ടുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് വ്യാപകമായി വിൽപ്പന നടത്തുന്ന 'ടൈം പാസ് ലോലിപോപ്പ്' മിഠായികളിൽ അനുവദനീയമായതിൽ കൂടുതൽ കൃത്രിമ നിറം കലർത്തുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കുട്ടികളെയും വിദ്യാർത്ഥികളെയു ആകർഷിപ്പിക്കുന്ന വിധത്തിൽ വിൽപ്പന നടത്തുന്ന ടൈംപാസ് ലോലിപോപ്പ് മിഠായിയുടെ വിൽപ്പന പൂർണമായും തടഞ്ഞു കൊണ്ട് ഭക്ഷ്യസുരക്ഷാ വിഭാഗം ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എം ജി രാജമാണിക്യമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ചെന്നൈയിലെ അലപ്പാക്കത്തു പ്രവർത്തിക്കുന്ന അഭിഷേഖ് കോട്ടേജ് ഇൻഡ്‌സ്ട്രീസ് എന്ന സ്ഥാപനമാണ് ഈ മിഠായിയുടെ നിർമ്മാതാക്കൾ. ഇവർ മിഠായി വ്യാപകമായി കളർചേർത്ത് ഉൽപ്പാദിപ്പിച്ചു കേരളത്തിൽ ഉടനീളം വിൽപ്പന നടത്തുന്നുണ്ട്. ബ്രൗൺ, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ് പച്ച നിറങ്ങളിലാണ് ലോലിപ്പോപ്പിന്റെ വിൽപ്പന. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തി പരിശോധനയിൽ ടാർടാസിൻ 100 mg അങ്ങേണ്ടുന്നതിന് പകരം 128.67mg അടങ്ങിയതായി കണ്ടെത്തി. ഇത് മാത്രമല്ല, കാർമോയിസിൻ 165.48Mg/യും കണ്ടെത്തി. ഇത് അമിതമായ തോതിൽ ശരീരത്തിൽ ചെന്നാൽ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ടാണ് അനുവദനീയമായതിൽ കൂടുതൽ കളർ ചേർത്തുവിൽപ്പന നടത്തിയ മിഠായി നിർമ്മാതക്കൾക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം കർശന നടപടി സ്വീകരിച്ചത്.

കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നമായതിനാൽ ഇവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടു പോകാനാണ് അധികൃതരുടെ തീരുമാനം. ഇത്തരം മിഠായി ഉൽപ്പാദിപ്പിക്കുന്ന ചെന്നൈയിലെ സ്ഥാപനത്തിനെതിരെയും മൊത്തക്കച്ചവടം നടത്തുന്ന കച്ചവടക്കാർക്കെതിരെയും ഭക്ഷ്യസുരക്ഷാ വിഭാഗം ഗുണനിലവാര നിയമപ്രകാരമുള്ള പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും എം ജി രാജമാണിക്യം വ്യക്തമാക്കി. ഭക്ഷ്യ ഉൽപ്പാദകരും, മധുരപലഹാരങ്ങൾ വിൽപ്പന ചെയ്യുന്നവരും ബേക്കറി ഉടമകളും നിയമം അനുശാസിക്കുന്ന വിധത്തുള്ള കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും മറ്റു രുചിവർദ്ധക രാസവസ്തുക്കളും അളവിലും തോതിലും മാത്രമേ ഉപയോഗിക്കാവൂ എന്നു ഉറപ്പു വരുത്തേണ്ടതാണെന്നും അദ്ദേഹം കർശനമായി നിർദ്ദേശിച്ചു.

അടുത്തിടെ സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളിൽ കളർ ഉപയോഗിക്കുന്ന പ്രവണത വർദ്ധിച്ചിരുന്നു. മധുരപലഹാരങ്ങളിൽ ചേർക്കുന്നത് എരിത്രോസിൻ, ടാർടാസിൻ, ഇന്റിഗോ കാർമെയിന് തുടങ്ങിയ രാസവസ്തുക്കളാണ്. ലഡുവിലെയും ജിലേബിയിലേയും നിറങ്ങൾക്ക് പിന്നിൽ ഈ രാസവസുക്കളാണ്. അലർജിക്കും, അർബുദത്തിനും, തൊലിപ്പുറത്തെ രോഗങ്ങൾക്കും കാരണമാകുന്നതാണ് ഈ നിറങ്ങൾ. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും മധുരപലഹാരങ്ങളിൽ അധികമായി നിറം ചേർത്ത കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

തിളങ്ങുന്ന പഴംപൊരിയും ചിപ്‌സും ഗുണമേന്മയുള്ളതാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നുമുണ്ട്. ഹോട്ടലുകളിലും വ്യാപകമായി കളർചേർത്തുള്ള വിൽപ്പന പൊടിപൊടിക്കാറുണ്ട്. ചിക്കനിലെയും ബീഫിലെയും തട്ടിപ്പുകൾ കൂടുതലായി കണ്ടെത്തിയത്. കറികളിൽ നിറവും രുചിയും പകരാൻ പല രാജ്യങ്ങളിലും നിരോധിച്ച സുഡാൻ, ടാർടാസിൻ, സൺസെറ്റ് യെല്ലോ തുടങ്ങിയ വസ്തുക്കളാണ് ചേർക്കുന്നത്. ക്യാൻസർ സാധ്യത കൂട്ടുന്ന കളറുകളാണ് സുഡാൻ പോലുള്ളവ. പഴക്കം ചെന്ന ഇറച്ചി ഫ്രീസറിൽ ദീർഘനാൾ സൂക്ഷിച്ചശേഷം ഉപയോഗിക്കുന്നതായും, പിടിക്കപ്പെടാതിരിക്കാൻ നിറവും മണവും നൽകുന്ന രാസവസ്തുക്കൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്തായാലും കുട്ടികളുടെ മിഠായിയിൽ പോലും വ്യാപകമായിരാസവസ്തുക്കൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കനാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP