Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങൾ എങ്ങോട്ടു പോകുന്നു എന്തു ചെയ്യുന്നു എന്നു കാണുന്ന മൂന്നാം കണ്ണായി പ്രവർത്തനം; ഒളിഞ്ഞുനോട്ട കാര്യത്തിൽ ആരെയും വെല്ലുന്ന അഗ്രഗണ്യൻ; സംശയാലുക്കളായ ഭാര്യാ - ഭർത്താക്കന്മാരുടെ ഇഷ്ടക്കാരനായ ന്യൂജെൻ സിഐഡി! കൊച്ചിയിൽ ഭർത്താവിന്റെ ഫോണിൽ നിന്നും രഹസ്യങ്ങൾ ചോർത്താൻ ഭാര്യയും സുഹൃത്തും മൊബൈൽ ആപ്പ് 'ട്രാക്ക് വ്യൂ'വിനെ കുറിച്ച് അറിയാം; സ്വയം 'ആപ്പി'ലാകാതിരിക്കാനും ശ്രദ്ധിക്കാം..!

നിങ്ങൾ എങ്ങോട്ടു പോകുന്നു എന്തു ചെയ്യുന്നു എന്നു കാണുന്ന മൂന്നാം കണ്ണായി പ്രവർത്തനം; ഒളിഞ്ഞുനോട്ട കാര്യത്തിൽ ആരെയും വെല്ലുന്ന അഗ്രഗണ്യൻ; സംശയാലുക്കളായ ഭാര്യാ - ഭർത്താക്കന്മാരുടെ ഇഷ്ടക്കാരനായ ന്യൂജെൻ സിഐഡി! കൊച്ചിയിൽ ഭർത്താവിന്റെ ഫോണിൽ നിന്നും രഹസ്യങ്ങൾ ചോർത്താൻ ഭാര്യയും സുഹൃത്തും മൊബൈൽ ആപ്പ് 'ട്രാക്ക് വ്യൂ'വിനെ കുറിച്ച് അറിയാം; സ്വയം 'ആപ്പി'ലാകാതിരിക്കാനും ശ്രദ്ധിക്കാം..!

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാജ്യങ്ങൾ തമ്മിലും വ്യക്തികൾ തമ്മിലും പരസ്പ്പരം പോരടിച്ചു തുടങ്ങിയ കാലം മുതൽ ചാരപ്രവർത്തനം സജീവമായുണ്ട്. രാജവാഴ്‌ച്ചയുടെ കാലങ്ങളിൽ ചാരപ്രവർത്തനത്തിനായി പ്രത്യേകം ഭടന്മാരുണ്ടായിരുന്നു. വേഷപ്രച്ഛന്നരായി നാടുകളിൽ സഞ്ചരിച്ച് സ്വന്തം രാജ്യത്തിന് വേണ്ട വിവരങ്ങൾ സംഭരിക്കുന്നതാണ് ഇക്കൂട്ടരുടെ ജോലി. അന്ന് പ്രാവകളെയും പരുന്തുകളെയും പോലും ചാരപ്രവർത്തനത്തിനായി ഉപയോഗിച്ചു. ഇന്ന് കാലം മാറി, ചാരപ്രവർത്തനം പലവിധത്തിലാണ് നടക്കുന്നത്. ടെക്‌നോളജിയുടെ സഹായത്താൽ അമേരിക്കയിൽ ഇരിക്കുന്ന വ്യക്തിക്ക് കേരളത്തിലെ ഓണം കേറാ മൂലയിൽ ഇരിക്കുന്ന ഒരു വ്യക്തി എന്തു ചെയ്യുന്നു എന്നറിയാൻ സാധിക്കും. അത്രമേൽ ടെക്‌നോളജി വളർന്നു കഴിഞ്ഞു.

ലോകത്ത് കോർപ്പറേറ്റുകൾ പരസ്പ്പരം രഹസ്യങ്ങൾ ചോർത്തുന്നതിന് സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, അധികം സാങ്കേതിക വിദഗ്ധൻ അല്ലെങ്കിൽ കൂടി നിങ്ങൾക്ക് ഒരാളെ നിരീക്ഷിക്കണം എന്നു കരുതിയാൽ അതിന് സാധിക്കും. അതിനായി ചെയ്യേണ്ടത് വെറും ഒരു ആപ്പ് ഡൗൺലോഡ് ചെയ്താൽ മതി. കൊച്ചിയിൽ ഭർത്താവിന്റെ ഫോണിൽ നിന്നും രഹസ്യങ്ങൾ ചോർത്താൻ ഭാര്യയും സുഹൃത്തും ഉപയോഗിച്ചത് മൊബൈൽ ആപ്പായ 'ട്രാക്ക് വ്യൂ' ആണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പ് ചെറിയൊരു പുള്ളിയല്ല. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ നിങ്ങളുടെ മൊബൈൽ ഫോണിലെ ക്യാമറ പോലും ഉടമ അറിയാതെ പ്രവർത്തിപ്പിക്കാൻ സാധിക്കും.

ഒളിഞ്ഞു നോട്ടത്തിലെ അഗ്രഗണ്യൻ

മൊബൈൽ ഫോൺ എന്നത് ഇന്നത്തെ കാലത്ത് വെറുതെ സംസാരിക്കാൻ മാത്രം ഉപയോഗിക്കുന്ന സംവിധാനമല്ല. സ്മാർട്ട് ഫോൺ കൈയിലുണ്ടെങ്കിൽ അത് നമ്മുടെ ബാങ്കായി പോലും പ്രവർത്തിക്കുന്നു. മൊബൈൽ ബാങ്കിങ് അടക്കവുള്ള വിവരങ്ങളുമെല്ലാം ഒരു സ്മാർട്ട് ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. അമ്പലപ്പുഴ കക്കാഴ സ്വദേശി അജിത്ത് എളമക്കര കാമുകിയുടെ ഭർത്താവിനെ നിരീക്ഷിക്കാൻ സമർത്ഥമായി ഉപയോഗപ്പെടുത്തിയതും ട്രാക്ക് വ്യൂ എന്ന ആപ്പായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഒളിഞ്ഞു നോട്ടത്തിലെ അഗ്രഗണ്യനാണ് ഈ ആപ്പെന്ന് പറയാം.

ഫോണിൽ ഒളിപ്പിച്ച് വയ്ക്കാവുന്ന ആപ്പ് ഉപയോഗിച്ച് ഫോണിന്റെ ക്യാമറ ഫോണിന്റെ ഉടമ അറിയാതെ പ്രവർത്തിപ്പിക്കാനും, ലോക്കേഷൻ അറിയാനും സാധിക്കും. പ്ലേ സ്റ്റോറിൽ നിന്നും ലഭിക്കുന്ന ഈ ആപ്പ് ശരിക്കും മറ്റൊരു ഡിവൈസ് പ്രവർത്തിപ്പിക്കാൻ സഹായിക്കാം. ശരിക്കും നിങ്ങളെ ഒരാൾക്ക് ട്രാക്ക് ചെയ്യണമെങ്കിൽ ട്രക്ക് വ്യൂ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് പെർമിഷൻ നൽകിയാൽ മതി. ഇത്തരത്തിൽ കൊച്ചി സ്വദേശിയായ യുവാവിന്റെ കിടപ്പറ ദൃശ്യങ്ങൾ വരെ ചോർത്തിയെടുക്കാൻ 'ട്രാക്ക് വ്യൂ' ആപ്പു കൊണ്ട് സാധിച്ചു. താൻ പോകുന്ന ലോക്കേഷൻസ് ഭാര്യ കൃത്യമായി പറയാൻ തുടങ്ങിയപ്പോൾ ഉണ്ടായ സംശയമാണ് മൊബൈൽ ഫോൺ പരിശോധിക്കാൻ ഈഊ യുവാവിനെ പ്രേരിപ്പിച്ചത്. ഇതോടെയാണ് ട്രാക്ക് വ്യൂ ആപ്പ് ഇൻസ്റ്റാൾ ചെയ്ത വിവരം അറിയുന്നതും.

ന്യൂജെൻ സിഐഡി

സംശയാലുക്കളുടെ പുതിയ കാലത്തെ സിഐഡിയായാണ് ട്രാക്ക് വ്യൂവിന്റെ പ്രവർത്തനം. കൊച്ചിയിൽ ഭർത്താവിനെ നിരീക്ഷിക്കാൻ ഭാര്യതന്നെയാണ് ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയതതെന്നാണഅ വിവരം. ആധുനിക കാലഘട്ടത്തിൽ ഭർത്താവോ ഭാര്യയോ എവിടെ പോകുന്നു എന്നറിയാൻ സാധിക്കുന്ന ആപ്പാണ് ട്രാക്ക്‌വ്യൂ. ചുരുക്കിപ്പറഞ്ഞാൽ നുണ പറഞ്ഞ് രക്ഷപെടാമന്ന് കരുതിയാൽ അവരെ ട്രാക്ക് വ്യൂ പിടികൂടൂം എന്നു വ്യക്തം. സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം ഈ ആപ്പ് ചിലവേളകളിൽ ഉപയോഗിക്കാറുണ്ട്. സുരക്ഷാ ഭീഷണിയുള്ളവരുടെ ഫോണികളിൽ ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് നിരീക്ഷിക്കുകയും ചെയ്യുന്നു.

ജീവിതപങ്കാളികൾ ചതിക്കുന്നുണ്ടോ എന്നറിയാനായി പ്രത്യേക മൊബൈൽ ആപ്പ് എന്ന പേരിൽ അപകടകരമായ പല പ്രോഗ്രാമുകളും പ്രചരിക്കുന്നുണ്ട്. പങ്കാളിയറിയാതെ അവരുടെ ഫോണിൽ ഇവ ഇൻസ്റ്റാൾ ചെയ്യുകയോ സമ്മാനമായി നൽകുന്ന ഫോണിൽ ഇവ മുൻകൂറായി ഉൾപ്പെടുത്തുകയോ ആണു രീതിയെന്നു പൊലീസ് പറയുന്നു. വ്യക്തിയുടെ ലൊക്കേഷൻ, വാട്‌സ്ആപ്പിലെ അടക്കമുള്ള മെസേജുകൾ, വിഡിയോ/വോയ്‌സ് കോളുകൾ തുടങ്ങിയവ ട്രാക്ക് ചെയ്യാമെന്നാണു പല ആപ്പുകളുടെയും അവകാശവാദം. സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ സഹായിക്കാനെന്ന വ്യാജേന ദുരുപയോഗപ്പെടുത്തിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആശയവിനിമയ സാധ്യതകൾ കൂടുന്നതിനനുസരിച്ച് അപകടസാധ്യതയും വർധിക്കുന്നു എന്ന തിരിച്ചറിവാണു സൈബർ ലോകത്ത് ഇടപെടുന്നവർക്കു വേണ്ടത്.

ആപ്പുകൾ നിരവധി, സ്വയം 'ആപ്പി'ലാകാതിരിക്കാൻ ശ്രദ്ധിക്കാം

വിവരങ്ങൾ ചോർത്താൻ നിരവധി ആപ്പുകൾ നിലവിലുള്ള കാലമാണിത്. ട്രാക്ക് വ്യൂവിനെ പോലെ പ്രവർത്തിക്കുന്ന നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്. പലപ്പോഴും സോഫ്‌റ്റ്‌വെയറുകളും മറ്റും ഇൻസ്റ്റാൾ ചെയ്യുമ്പോൾ വിവിധ അനുമതികൾ ഉപയോക്താവിനോട് ചോദിക്കാറുണ്ട്. ഇങ്ങനെ വിവരങ്ങൾ കൊടുക്കുമ്പോൾ അറിയാതെ മറ്റ് വിവരങ്ങളും നൽകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുക. ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്നല്ലാത്ത ആപ്പുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പോപ്പ് അപ്പ് ആപ്പുകൾ ഉപയോഗിക്കുന്നതാകും നല്ലത്. സംശയാസ്പദമായ രീതിയിൽ ഫോണിലെ വൈഫൈ, ഡേറ്റ എന്നിവ പ്രവർത്തിക്കുക, അനിയന്ത്രിതമായി ചൂടാവുക, ചില ആപ്പുകൾ അമിതമായി ഡേറ്റ ഉപയോഗിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കാം.

ആപ്പുകൾ ഉപയോഗിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ലോക്കേഷൻ, ഫോട്ടോകൾ എന്നിവ നിങ്ങൾക്ക് പരിചയമില്ലാത്ത വ്യക്തി നിങ്ങളോട് കൃത്യമായി പറയുന്നെങ്കിൽ സ്വന്തം സ്മാർട്ട്‌ഫോൺ ഒന്നു പരിശോധിക്കുക. നിങ്ങൾ അറിയാതെ ആപ്പുകൾ മറ്റാരെങ്കിലും ഇൻസ്റ്റാൾ ചെയ്‌തോ എന്ന പരിശോധനയാണ് ആവ്യമുള്ളത്. സ്വന്തം ഫോണിൽ ഉള്ളത് എന്തൊക്കെ ആപ്പുകളാണെന്ന് കൃത്യമായി തന്നെ ബോധ്യമുണ്ടാക്കുക എന്നതാണ് ആപ്പിൽ കുടുങ്ങാതിരിക്കാനുള്ള മാർഗ്ഗം. മറ്റാരെങ്കിലും നിങ്ങളുടെ ഫോൺ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ വേണ്ടത്ര മുൻകരുതൽ നടപടി സ്വീകരിക്കുക. ഫോൺ ശരിക്കും പരിശോധിക്കുകയും ചെയ്യുക.

മുന്നറിയിപ്പുമായി കേരളാ പൊലീസും

കൊച്ചിയിലെ '്ട്രാക്ക് വ്യൂ' സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളാ പൊലീസും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാട്ട്സാപ്പിൽ DP ആയി ദേശീയ പതാകയും അക്ഷരങ്ങളും ഉപയോഗിക്കുന്നതിനുള്ള ആപ്ളിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ധാരാളം പേർ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് കേരളാ പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

വിശ്വാസയോഗ്യമല്ലാത്ത ആപ്ളിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുക വഴി നമ്മുടെ സ്വകാര്യ വിവരങ്ങൾ ചോർത്താനുള്ള സാധ്യതയും നിലനില്ക്കുന്നുണ്ട്. ദേശസ്നേഹം ഉയർത്തിപ്പിടിക്കുന്ന ഈ വേളയിൽ പരമാവധി പേർ ഇത് ഉപയോഗിക്കും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് അവ പ്രചരിപ്പിക്കപ്പെടുന്നതും. ആയതിനാൽ ഇത്തരം ഇമേജ് / വീഡിയോ ആപ്ളിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ അതിന്റെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതാതാണെന്ന് കേരളാ പൊലീസ് വ്യക്തമാക്കി. നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുവാനും രാജ്യസ്നേഹം ഉയർത്തിപ്പിടിക്കുവാനും നാം എന്നും പ്രതിജ്ഞാബദ്ധരാണ്. നാം നെഞ്ചിലേറ്റുന്ന ദേശസ്നേഹത്തിന്റെ തിളക്കം കുറയാൻ ഇത്തരം സംഭവങ്ങൾ കാരണമാകരുത്. വ്യാജസന്ദേശങ്ങളിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും കേരളാ പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP