Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരിച്ചു പോയ പൊലീസുകാർക്ക് റീത്ത് വാങ്ങാനെന്ന കണക്കിൽ പതിനായിരങ്ങൾ എഴുതിയെടുത്തു; പൊലീസ് അസോസിയേഷന്റെ ഓഡിറ്റിൽ വൻ തരിമറി; ബാങ്കിൽ നിക്ഷേപിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കിയും തട്ടിപ്പ്; ജില്ലസമ്മേളനങ്ങളിൽ 'കൂടുതൽ ചെലവായ തുക' എന്ന് കാണിച്ച് വൻ തുക തട്ടി; സംസ്ഥാന പൊലീസിലും വിലസി കൊഴുക്കുന്ന കള്ളന്മാരുടെ കഥ

മരിച്ചു പോയ പൊലീസുകാർക്ക് റീത്ത് വാങ്ങാനെന്ന കണക്കിൽ പതിനായിരങ്ങൾ എഴുതിയെടുത്തു; പൊലീസ് അസോസിയേഷന്റെ ഓഡിറ്റിൽ വൻ തരിമറി; ബാങ്കിൽ നിക്ഷേപിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കിയും തട്ടിപ്പ്; ജില്ലസമ്മേളനങ്ങളിൽ 'കൂടുതൽ ചെലവായ തുക' എന്ന് കാണിച്ച് വൻ തുക തട്ടി; സംസ്ഥാന പൊലീസിലും വിലസി കൊഴുക്കുന്ന കള്ളന്മാരുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന പൊലീസിലും കള്ളന്മാരുണ്ടെന്ന് തെളിയിക്കുന്ന വാർത്തയാണ് സേനയിൽ നിന്ന് പുറത്ത് വരുന്നത്. ലക്ഷങ്ങളുടെ ക്രമക്കേട് സംസ്ഥാന പൊലീസ് അസോസിയേഷനിൽ (ടെലികമ്മ്യുണിക്കേഷൻ) നടന്നിട്ടുണ്ടെന്നാണ് പുറത്തുവന്ന ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിർദ്ദേശ പ്രകാരം വകുപ്പ് തല ഓഡിറ്റ് കമ്മറ്റി രൂപീകരിച്ചിരുന്നു. പൊലീസ് അസോസിയേഷനിലെ വരവ്,ചെലവ് കണക്കിൽ കമ്മറ്റി വൻ തിരിമറിയാണ് കണ്ടെത്തിയത്. അസോസിയേഷൻ ചെലവ് കണക്കിൽ കാണിച്ചിരിക്കുന്ന പല രേഖകളും കൃത്രിമമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് ടെലി കമ്മ്യൂണിക്കേഷൻ എസ്‌പി ജെ.ജയനാഥ് ഓഡിറ്റ് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

മുൻ വർഷങ്ങളിൽ സംഘടനയിൽ തട്ടിപ്പ് നടന്നിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് 2017 ജൂൺ 2ന് ഡിജിപി നാലംഗ ഓഡിറ്റ് കമ്മറ്റിക്ക് രൂപം നൽകി. 2010 മുതൽ തുടർച്ചയായി നാലു വർഷം തട്ടിപ്പ് നടന്നതായാണ് തെളിവ് ലഭിച്ചത്. അസോസിയേഷനിൽ 800 ഓളം പൊലീസുകാരാണ് അംഗങ്ങളായിട്ടുള്ളത്. സംഘടനാ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന തുകക്ക് കൃത്യമായ വൗച്ചറും ബില്ലും ഉണ്ടാകണമെന്നാണ് ചട്ടമെങ്കിലും കേരള പൊലീസ് അസോസിയേഷൻ (ടെലി) മുൻ സെക്രട്ടറി എസ്. വിനയകുമാർ നൽകിയ 2010-11 മുതൽ 2013-14 വരെയുള്ള രേഖകളിൽ പൊരുത്തക്കേടുള്ളതായും മിക്കതും കൃത്രിമമായി ഉണ്ടാക്കിയതാണെന്നും റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്.

അസോസിയേഷനിലെ അംഗങ്ങളിൽ നിന്ന് വൻ തുകയാണ് പിരിച്ചെടുത്തത്. എന്നാൽ ഇത് ബാങ്കിൽ നിക്ഷേപിച്ചിട്ടില്ല. എന്നിരുന്നിട്ടും ക്യാഷ് ബുക്കിലെ പല തുകകളും ബാങ്കിൽ നിക്ഷേപിച്ചുവെന്ന് വ്യാജ രേഖ സൃഷ്ടിക്കുകയാണ് ചെയ്തത്. 2014 മാർച്ച് ഒന്നിന് കാഷ് ബുക്കിൽ 79,335 രൂപ ഉണ്ടെന്ന് രേഖപ്പെടുത്തിയപ്പോൾ അക്കൗണ്ടിൽ ഉണ്ടായിരുന്നത് വെറും 6005 രൂപയാണ്.

ഇതേ വർഷം ഏപ്രിൽ, മെയ്‌, ജൂൺ, ജൂലൈ മാസങ്ങളിലും സമാനമായ രീതിയിൽ തട്ടിപ്പ് നടന്നു. മരിച്ചു പോയ പൊലീസുകാർക്ക് റീത്ത് വാങ്ങാനെന്ന കണക്കിൽ പതിനായിരങ്ങളാണ് എഴുതിയെടുത്തിരിക്കുന്നത്. പക്ഷേ ആർക്ക് വേണ്ടിയാണ് റീത്ത് വാങ്ങിയതെന്ന് രേഖപ്പെടുത്തിയിട്ടില്ല.

ജില്ലസമ്മേളനങ്ങളിൽ 'കൂടുതൽ ചെലവായ തുക' എന്ന് കാണിച്ച് പതിനായിരങ്ങൾ എഴുതിയെടുത്തിട്ടുണ്ടെങ്കിലും കണക്കില്ല. സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ടെലികമ്യൂണിക്കേഷനിലെ എക്‌സിക്യൂട്ടിവ് അംഗങ്ങൾ ഹോട്ടലിൽ താമസിച്ചതിന് പതിനായിരങ്ങൾ കൈപ്പറ്റിയെങ്കിലും ബില്ല് നൽകിയിട്ടില്ല.

ക്രമക്കേടുകൾ ഗൗരവമായി കാണേണ്ടതാണെന്നും വരവ് ചെലവ് കണക്ക് എല്ലാ വർഷവും ലോക്കൽ ഫണ്ട് ഓഡിറ്റ് കമ്മിറ്റിയെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ടെലികമ്യൂണിക്കേഷൻ ഡിവൈ.എസ്‌പി എസ്. അനിൽകുമാർ ചെയർമാനും സിഐ എസ്. സുരേഷ്, എസ്‌ഐമാരായ ത്രിവിക്രമൻ, ജി. വിനോദ് എന്നിവർ അംഗങ്ങളുമായാണ് ഓഡിറ്റ് സമിതിക്ക് രൂപം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP