Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചു വർഷത്തിന് ശേഷം ദുബായ് ജയിലിൽ നിന്നും തൃശ്ശൂർ സ്വദേശിയായ പ്രവാസിക്ക് മോചനം; ബിസിനസ് പങ്കാളി നടത്തിയ സാമ്പത്തിക തിരിമറിയിൽ തന്റെ ഭർത്താവിനെ ഇരയാക്കുകയായിരുന്നുവെന്ന് മാധ്യമങ്ങളോട് ഭാര്യ; സാമ്പത്തിക കുറ്റത്തിന് പരമാവധി ശിക്ഷ മൂന്ന് വർഷം തടവ് ആയിട്ടും ജോഷിക്ക് കിടക്കേണ്ടി വന്നത് അഞ്ചു വർഷം

അഞ്ചു വർഷത്തിന് ശേഷം ദുബായ് ജയിലിൽ നിന്നും തൃശ്ശൂർ സ്വദേശിയായ പ്രവാസിക്ക് മോചനം; ബിസിനസ് പങ്കാളി നടത്തിയ സാമ്പത്തിക തിരിമറിയിൽ തന്റെ ഭർത്താവിനെ ഇരയാക്കുകയായിരുന്നുവെന്ന് മാധ്യമങ്ങളോട് ഭാര്യ; സാമ്പത്തിക കുറ്റത്തിന് പരമാവധി ശിക്ഷ മൂന്ന് വർഷം തടവ് ആയിട്ടും ജോഷിക്ക് കിടക്കേണ്ടി വന്നത് അഞ്ചു വർഷം

മറുനാടൻ ഡെസ്‌ക്‌

ദുബായ്: സാമ്പത്തിക കുറ്റത്തിന് അനുഭവിക്കേണ്ട ശിക്ഷ പരമാവധി മൂന്നു വർഷമാണെന്നിരിക്കെ ദുബായിൽ മലയാളിക്ക് ജയിലിൽ കിടക്കേണ്ടി വന്നത് അഞ്ചു വർഷം. ഒടുവിൽ മോചനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് തൃശൂർ മണലൂർ കൊല്ലന്നൂർ ഹൗസിൽ കെ.വി. ജോഷി(50). ഉമ്മുൽഖുവൈനിലെ ജയിലിലാണ് ജോഷി കിടന്നിരുന്നത്.2013ലാണ് ജോഷി അറസ്റ്റിലാകുന്നതും ജയിലിലടയ്ക്കപ്പെടുന്നതും. ഭാര്യ മേഴ്‌സിയുടെ പാസ്‌പോർട്ട് ജാമ്യത്തിലാണ് ജോഷിക്ക് മോചനം ലഭിച്ചത്.അൽഐനിലെ സർക്കാർ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനായിരുന്നു ജോഷി. 1996ൽ ജോലി രാജി വച്ച് ഫയർ ഫൈറ്റിങ് എക്വിപ്‌മെന്റ് ട്രേഡിങ് കമ്പനി ആരംഭിച്ചു. ഇതിന് ശേഷമാണ് ജോഷിയെ നിർഭാഗ്യം പിന്തുടർന്നത്. തൃശൂർ സ്വദേശി തന്നെയായ മലയാളിയെ ബിസിനസിൽ പങ്കാളിയാക്കുകയും കമ്പനിയുടെ മാനേജറായി നിയമിക്കുകയും ചെയ്തതോടെ പ്രശ്‌നങ്ങൾ ആരംഭിച്ചു.

മാനേജർ നടത്തിയ തിരിമറി ജോഷി കണ്ടെത്തി നടപടി സ്വകരിച്ചതിലുള്ള പക മൂലം സ്‌പോൺസറെ തെറ്റിദ്ധരിപ്പിച്ച് കേസ് കൊടുപ്പിക്കുകയായിരുന്നുവെന്ന് ഭാര്യ മേഴ്‌സി അടുത്തിടെ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. 9,50,000 ദിർഹം ലഭിക്കാനുണ്ടെന്ന് പറഞ്ഞ് സ്‌പോൺസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി ഉത്തരവ് പ്രകാരമാണ് ജോഷി തടവ് അനുഭവിച്ചിരുന്നത്. യുഎഇ നിയമമനുസരിച്ച് സാമ്പത്തിക കുറ്റകൃത്യത്തിന് പരമാവധി ശിക്ഷ കാലയളവ് മൂന്നു വർഷമാണെന്നിരിക്കെ, കഴിഞ്ഞ അഞ്ചു വർഷത്തോളമായി തന്റെ ഭർത്താവ് ജയിലിൽ കഴിയുകയാണെന്നും മേഴ്‌സി പരാതിപ്പെട്ടു. കേസ് നടത്തിപ്പിന് പലരിൽ നിന്നും കടം വാങ്ങിയ വലിയ സംഖ്യ ഇതിനകം ചെലവായി. നാട്ടിലുള്ള സ്വത്തുക്കളെല്ലാം വിൽക്കേണ്ടിയും വന്നു. നന്നായി നടന്നിരുന്ന ബിസിനസ്സ് ഭർത്താവ് ജയിലിലായതോടെ തകർന്നു. ഇതോടെ താനും ബിരുദത്തിനും പ്ലസ് ടുവിനും പഠിക്കുന്ന രണ്ട് പെൺമക്കളും ദുരിതത്തിലായി.

മക്കളുടെ വിദ്യാഭ്യാസം പാതിവഴിയിലായി. വാടക വീട്ടിലാണ് ഇപ്പോൾ കുടുംബം താമസിക്കുന്നത്. നഴ്‌സായ മേഴ്‌സിക്ക് ആരോഗ്യ പ്രശ്‌നം മൂലം ജോലിക്ക് പോകാനും സാധിക്കുന്നില്ല. പലരുടെയും സഹായത്താലാണ് ജീവിതച്ചെലവുകൾ തട്ടിമുട്ടി നടത്തുന്നത്. മകൻ ജയിലിലായെന്ന് അറിഞ്ഞ് മാനസികമായും ശാരീരികമായും തകർന്ന ജോഷിയുടെ മാതാവും പിന്നീട് പിതാവും മരിച്ചു. ജോഷിയുടെ മോചനത്തിന് സാമൂഹിക പ്രവർത്തകൻ ലിയോൺ കൊല്ലത്തിന്റെ നേതൃത്വത്തിൽ ശ്രമം നടന്നുവരികയായിരുന്നു. മുഖ്യമന്ത്രി, എംപി, എംഎൽഎ, പ്രതിപക്ഷ നേതാവ്, നോർക്ക റൂട്‌സ്, പ്രധാനമന്ത്രി തുടങ്ങിയവർക്കെല്ലാം നിവേദനം നൽകുകയും ചെയ്തിരുന്നു. മക്കളോടൊപ്പം ഒരാഴ്ച ഡൽഹിയിൽ പോയി ശ്രമിച്ചിട്ടും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ നേരിട്ട് കാണാൻ സാധിച്ചില്ല. നാട്ടിൽ നിന്ന് എല്ലാ വർഷവും യുഎഇയിലെത്തുന്ന മേഴ്‌സി ഇന്ത്യൻ എംബസിയെയും കോൺസുലേറ്റിനെയും ഇതേ ആവശ്യമുന്നയിച്ച് ഒട്ടേറെ തവണ സമീപിച്ചെങ്കിലും ആരുടെ ഭാഗത്ത് നിന്നും സഹായം ലഭിച്ചില്ലെന്നും പരാതിപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP